വ്യക്തിപരമായ ഒരു പ്രദേശം നിങ്ങൾക്കുണ്ടോ?
1. വ്യക്തിപരമായ പ്രദേശം എന്നു പറഞ്ഞാൽ എന്താണ്?
1 നിങ്ങൾക്കു നിയമിച്ചു തന്നിട്ടുള്ള ഒരു പ്രദേശത്തെയാണു വ്യക്തിപരമായ പ്രദേശം എന്നു പറയുന്നത്. പെട്ടെന്ന് എത്തിച്ചേരാൻ കഴിയുന്ന, ഒറ്റയ്ക്കോ മറ്റൊരാളോടൊപ്പമോ സാക്ഷീകരിക്കാൻ സാധിക്കുന്ന സൗകര്യപ്രദമായ ഒരിടത്തായിരിക്കാം അത്. സാധിക്കുമ്പോഴെല്ലാം, സഭ ക്രമീകരിക്കുന്ന കൂട്ടസാക്ഷീകരണത്തിൽ പങ്കുപറ്റുന്നതു പ്രയോജനം ചെയ്യുമെങ്കിലും, മറ്റു സന്ദർഭങ്ങളിൽ പ്രവർത്തിക്കാൻ വ്യക്തിപരമായ ഒരു പ്രദേശം ഉണ്ടായിരിക്കുന്നത് ഒരു നല്ല സാക്ഷ്യം കൊടുക്കാൻ ഉതകും, വിശേഷിച്ചും സഭയ്ക്കു ധാരാളം പ്രദേശമുണ്ടെങ്കിൽ.—പ്രവൃ. 10:42.
2. വ്യക്തിപരമായ ഒരു പ്രദേശമുണ്ടായിരിക്കുന്നതിന്റെ ചില പ്രയോജനങ്ങൾ ഏവ?
2 പ്രയോജനങ്ങൾ: തങ്ങളുടെ ജോലിസ്ഥലത്തിനടുത്തുള്ള വ്യക്തിപരമായ പ്രദേശത്ത്, ഉച്ചയ്ക്കുള്ള ഇടവേളയിലോ ജോലിസമയം കഴിഞ്ഞ ഉടനെതന്നെയോ സാക്ഷീകരിക്കുന്നതു കൂടുതലായുള്ള പ്രയോജനം ചെയ്യുമെന്നു ചിലർ കണ്ടെത്തിയിരിക്കുന്നു. മറ്റു ചിലർ സഭാപുസ്തകാധ്യയനത്തിനു മുമ്പ് കുടുംബസമേതം തങ്ങളുടെ അയൽ പ്രദേശങ്ങളിൽ ഒരു മണിക്കൂറോ മറ്റോ പ്രവർത്തിക്കാൻ ശ്രമിക്കുന്നു. തത്ഫലമായി, മടക്കസന്ദർശനങ്ങളും ബൈബിളധ്യയനങ്ങളും സമീപ പ്രദേശങ്ങളിൽ ലഭിക്കുന്നു. ഇതാകട്ടെ സമയവും ചെലവും ലാഭിക്കുന്നു, അധ്വാനവും കുറവായിരിക്കും. കുറച്ചുസമയംകൊണ്ടു കൂടുതൽ ചെയ്യാനാകുമെന്നതിനാൽ, വ്യക്തിപരമായ പ്രദേശമുള്ളവർക്ക് ഇടയ്ക്കിടെ സഹായ പയനിയറിങ് നടത്താനും എന്തിന് ഒരു സാധാരണ പയനിയർ ആയി സേവിക്കാൻപോലും സാധിച്ചേക്കും. ഇതു കൂടാതെ, വ്യക്തിപരമായ പ്രദേശത്തു പ്രവർത്തിച്ച് വീട്ടുകാരുമായി പരിചയത്തിലാകുന്നത് അവരുടെ വിശ്വാസം നേടാനും അവരുടെ ഉത്കണ്ഠകൾക്ക് അനുയോജ്യമായ രീതിയിൽ അവതരണം അനുരൂപപ്പെടുത്താനും നമ്മെ സഹായിക്കും. ഇതു നമ്മുടെ ശുശ്രൂഷ കൂടുതൽ ഫലപ്രദമാക്കും.
3. വ്യക്തിപരമായ പ്രദേശം സമ്പാദിച്ച ഒരു പയനിയറിന്റെ അനുഭവം എന്തായിരുന്നു?
3 വ്യക്തിപരമായ ഒരു പ്രദേശം സമ്പാദിക്കാൻ സർക്കിട്ട് മേൽവിചാരകനിൽനിന്നു പ്രോത്സാഹനം ലഭിച്ച ഒരു പയനിയർ ഇപ്രകാരം പറഞ്ഞു: “ഞാൻ ആ ഉപദേശം സ്വീകരിച്ചു, പെട്ടെന്നുതന്നെ എന്റെ പ്രദേശത്തുള്ള വീട്ടുകാരുമായി ഞാൻ നല്ല പരിചയത്തിലാകുകയും സൗഹൃദം സ്ഥാപിക്കുകയും ചെയ്തു. അവരുടെ സൗകര്യത്തിനനുസരിച്ച് എന്റെ സന്ദർശന സമയം ഞാൻ ക്രമീകരിച്ചു. അതിന്റെ ഫലമായി എന്റെ മടക്കസന്ദർശനങ്ങൾ 35-ൽനിന്ന് 80-ലധികമായി, കൂടാതെ എനിക്ക് ഏഴു ഭവന ബൈബിളധ്യയനങ്ങളും ഉണ്ട്.”
4. വ്യക്തിപരമായ പ്രദേശം ലഭിക്കാൻ എന്തു ചെയ്യണം, അവിടെ എങ്ങനെ പ്രവർത്തിക്കാനാകും?
4 എങ്ങനെ അതു സമ്പാദിക്കാം: വ്യക്തിപരമായ പ്രദേശം വേണമെന്നുണ്ടെങ്കിൽ പ്രദേശ ദാസനോടു സംസാരിക്കുക. നിങ്ങളോടൊപ്പം പ്രവർത്തിക്കാൻ മറ്റാരെയെങ്കിലും ക്ഷണിക്കുന്നതിനു മടിവിചാരിക്കേണ്ടതില്ല. ആളില്ലാഭവനങ്ങളുടെ രേഖ സൂക്ഷിക്കുക. നാലു മാസത്തിനുള്ളിൽ പ്രദേശം പ്രവർത്തിച്ചു തീർക്കാൻ ശ്രമിക്കണം. അതിനു സാധിക്കുന്നില്ലെങ്കിൽ പുസ്തകാധ്യയന മേൽവിചാരകനോടോ മറ്റുള്ളവരോടോ സഹായം ചോദിക്കാവുന്നതാണ്. നാലാം മാസത്തിനൊടുവിൽ, ചെയ്തുതീർത്ത പ്രദേശം തിരികെ ഏൽപ്പിക്കുകയോ വീണ്ടും പ്രവർത്തിക്കാനായി ചോദിക്കുകയോ ചെയ്യാം. എന്നാൽ ആ പ്രദേശം അനിശ്ചിതകാലം കൈവശം വെക്കരുതു, മറ്റുള്ളവർ ചോദിച്ചേക്കാമെന്നതിനാൽ അതു തിരികെ ഏൽപ്പിക്കണം. പരിമിതമായ പ്രദേശമുള്ള സഭയിലാണു നിങ്ങളെങ്കിൽ വ്യക്തിപരമായ പ്രദേശം ലഭിക്കാൻ സാധ്യതയില്ലായിരിക്കാം. അങ്ങനെയെങ്കിൽ പുസ്തകാധ്യയന മേൽവിചാരകനോടു പ്രദേശത്തിന്റെ ഒരു ഭാഗം ചോദിക്കാൻ സാധിച്ചേക്കും.
5. സുവാർത്താ പ്രസംഗത്തിനുള്ള നമ്മുടെ നിയമനം നിർവഹിക്കാൻ എന്താണാവശ്യം?
5 “ഭൂലോകത്തിൽ ഒക്കെയും” സുവാർത്ത പ്രസംഗിക്കുക എന്നതു വെല്ലുവിളി നിറഞ്ഞ ഒരു നിയമനമാണ്. (മത്താ. 24:14) നല്ല ഏകോപിത ശ്രമം ഇതിനാവശ്യമാണ്. കൂട്ടസാക്ഷീകരണത്തിനു പുറമേ വ്യക്തിപരമായ പ്രദേശത്തു പ്രവർത്തിക്കുന്നത് സാധ്യമാകുന്നത്ര ആളുകളുടെ അടുത്തു സുവാർത്തയുമായി ചെല്ലാൻ നമ്മെ സഹായിക്കും.