വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 8/00 പേ. 2
  • ചോദ്യപ്പെട്ടി

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ചോദ്യപ്പെട്ടി
  • നമ്മുടെ രാജ്യ ശുശ്രൂഷ—2000
  • സമാനമായ വിവരം
  • വ്യക്തിപരമായ ഒരു പ്രദേശം നിങ്ങൾക്കുണ്ടോ?
    നമ്മുടെ രാജ്യ ശുശ്രൂഷ—2006
  • വ്യക്തിപരമായ പ്രദേശം ഉണ്ടായിരിക്കുന്നതിന്റെ പ്രയോജനങ്ങൾ
    2013 നമ്മുടെ രാജ്യശുശ്രൂഷ
  • സുവാർത്ത സമർപ്പിക്കൽ—കൂടെക്കൂടെ പ്രവർത്തിക്കുന്ന പ്രദേശത്ത്‌
    നമ്മുടെ രാജ്യ ശുശ്രൂഷ—1989
  • വ്യാപാര പ്രദേശത്ത്‌ പ്രസംഗിക്കേണ്ട വിധം
    നമ്മുടെ രാജ്യ ശുശ്രൂഷ—2004
കൂടുതൽ കാണുക
നമ്മുടെ രാജ്യ ശുശ്രൂഷ—2000
km 8/00 പേ. 2

ചോദ്യ​പ്പെ​ട്ടി

◼ സഭയുടെ പ്രദേ​ശ​ത്തി​ന്റെ സമ്പൂർണ മാപ്പ്‌ രാജ്യ​ഹാ​ളിൽ പ്രദർശി​പ്പി​ക്ക​ണ​മോ?

വേണം. പ്രദേ​ശ​ത്തി​ന്റെ സമ്പൂർണ മാപ്പ്‌ ഫ്രെയിം ചെയ്‌ത്‌ രാജ്യ​ഹാ​ളി​ലെ ഒരു ഭിത്തി​യിൽ തൂക്കണം. അതു നോട്ടീസ്‌ ബോർഡിൽ ഇടരുത്‌. ഇതിൽ സഭയുടെ മൊത്തം നിയമിത പ്രദേ​ശ​ത്തി​ന്റെ അതിർത്തി​ക​ളും അതിനു​ള്ളി​ലെ ഓരോ പ്രദേ​ശ​ത്തി​ന്റെ​യും അതിർത്തി​ക​ളും നമ്പരും ഉണ്ടായി​രി​ക്കണം. ഒരേ രാജ്യ​ഹാൾതന്നെ ഉപയോ​ഗി​ക്കുന്ന വ്യത്യസ്‌ത സഭകളു​ടെ പ്രദേ​ശാ​തിർത്തി​ക​ളും അതിൽ സൂചി​പ്പി​ച്ചി​രി​ക്കണം. തങ്ങൾ ഏതു സഭയുടെ പ്രദേ​ശ​ത്താണ്‌ താമസി​ക്കു​ന്ന​തെന്നു മനസ്സി​ലാ​ക്കാൻ പ്രസാ​ധ​ക​രെ​യും താത്‌പ​ര്യ​ക്കാ​രെ​യും ഈ മാപ്പ്‌ സഹായി​ക്കും. ഇതിൽ പുസ്‌ത​കാ​ധ്യ​യന കേന്ദ്രങ്ങൾ കൂടെ രേഖ​പ്പെ​ടു​ത്തി​യാൽ, ഏതു പുസ്‌ത​കാ​ധ്യ​യന കൂട്ടത്തി​ലാണ്‌ തങ്ങൾ നിയമി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നത്‌ എന്നു കണ്ടുപി​ടി​ക്കാൻ എല്ലാവർക്കും സാധി​ക്കും. ഏറ്റവും പുതിയ വിവര​ങ്ങ​ളാ​യി​രി​ക്കണം മാപ്പിൽ ഉണ്ടായി​രി​ക്കേ​ണ്ടത്‌.

വ്യക്തി​പ​ര​മാ​യി പ്രവർത്തി​ക്കാൻ ഒരു പ്രദേശം ഉണ്ടായി​രി​ക്കു​ന്നത്‌ നല്ലതാ​ണെന്നു ചിന്തി​ക്കാൻ അത്തര​മൊ​രു മാപ്പ്‌ പ്രസാ​ധ​കരെ സഹായി​ക്കു​ന്നു. വീടി​ന​ടു​ത്തുള്ള ഒരു പ്രദേശം തിര​ഞ്ഞെ​ടു​ക്കാൻ ആഗ്രഹി​ക്കു​ന്ന​വർക്കും ഈ മാപ്പ്‌ ഉപകരി​ക്കു​ന്നു. ഇത്‌, ഓരോ കൂട്ട​ത്തെ​യും അവരവ​രു​ടെ നിയമിത പ്രദേ​ശ​ത്തേക്ക്‌ പെട്ടെന്നു പറഞ്ഞയ​ക്കാൻ വയൽസേ​വ​ന​യോഗ നിർവാ​ഹ​കനെ സഹായി​ക്കു​ന്നു. അതുമൂ​ലം സമയവും ലാഭി​ക്കാ​നാ​കു​ന്നു.

സഭ അതിന്റെ മുഴു നിയമിത പ്രദേ​ശ​ത്തും സുവാർത്ത പ്രസം​ഗി​ക്കാൻ സജ്ജമാണ്‌ എന്നതിന്റെ ഒരു തെളി​വു​കൂ​ടി​യാണ്‌ ഈ മാപ്പ്‌.—ലൂക്കൊ. 9:6.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക