വീക്ഷാഗോപുര നിർദ്ദേശങ്ങൾ ബാധകമാക്കിക്കൊണ്ട് തീക്ഷ്ണത പുതുക്കുക
1 സുവാർത്തയുടെ തീക്ഷ്ണതയുളള ഒരു പ്രസംഗകന്റെ പൂർണ്ണതയുളള ദൃഷ്ടാന്തം യേശുക്രിസ്തുവാണ്. തന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നതിനുളള അവന്റെ ആത്മാർത്ഥമായ ആഗ്രഹവും ആളുകളിലുളള അവന്റെ ഉൽക്കടമായ താൽപ്പര്യവും മററുളളവരിൽ വ്യക്തിപരമായ പരിഗണന കാണിക്കുന്നതിന് അവനെ പ്രേരിപ്പിച്ചു. അവന്റെ ശുശ്രൂഷ രോമാഞ്ചംകൊളളിക്കുന്നതായിരുന്നു, അവന് ഫലം ലഭിക്കുകയും ചെയ്തു. ശുശ്രൂഷ അവന് നവോൻമേഷമേകി. തന്നെ നിലനിർത്തുന്ന “ആഹാര”മായി അവൻ അതിനെ പരിഗണിച്ചു. (യോഹ. 4:34) അവൻ ചെയ്യുന്നതിന് അവന്റെ പിതാവ് നിയോഗിച്ച വേല നിർവഹിക്കവേ അവൻ രക്ഷയുടെ വാക്കുകൾ മററുളളവരിലേക്ക് പകർന്നു. ഇത് അവന്റെ ജീവിതത്തിന് അർത്ഥവും ഉദ്ദേശ്യവും നൽകി.
2 അപ്പോസ്തലൻമാരും ക്രിസ്തുയേശുവിന്റെ ഒന്നാം നൂററാണ്ടിലെ മററു അനുഗാമികളും ശുശ്രൂഷയിലുളള അവന്റെ തീക്ഷ്ണതയെ അനുകരിച്ചു. ചിലപ്പോൾ ഗുരുതരമായി പീഡിപ്പിക്കപ്പെട്ടെങ്കിലും അവരുടെ തീക്ഷ്ണതക്ക് മങ്ങലേൽപ്പിക്കാൻ കഴിഞ്ഞില്ല. (പ്രവൃത്തികൾ 5:28-32; 8:1, 4) ഇന്നും അതുതന്നെ സത്യമാണ്. യഥാർത്ഥത്തിൽ യേശുക്രിസ്തുവിന്റെ മാതൃക പിൻപററുന്ന ആളുകളാൽ ഭൂമിയുടെ ഓരോ മൂലയിലും സുവാർത്ത പ്രസംഗിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. യഹോവയുടെ സാക്ഷികൾ എന്ന നിലയിൽ അവർ “നല്ല വേലക്കുവേണ്ടി എന്നെത്തേതിലും തീക്ഷ്ണതയുളളവരാണ്.”—തീത്തോ. 2:14.
3 നമുക്ക് തീക്ഷ്ണത കുറയുന്നെങ്കിൽ നമ്മുടെ വേല കർത്തവ്യനിർവഹണമായിത്തീരുകയും നമ്മുടെ വ്യക്തിപരമായ ഉൾപ്പെടൽ ഉപരിപ്ലവമായിത്തീരുകയും ചെയ്യുന്നു. അതിന്റെ ഫലമായി നമുക്ക് മേലാൽ നമ്മുടെ സേവനത്തിൽ സന്തോഷം കണ്ടെത്താൻ കഴിയാതാകയും ചെയ്തേക്കാം. നാം ഈ അവസ്ഥയിൽ നമ്മെത്തന്നെ കണ്ടെത്തുന്നുവെങ്കിൽ നാം നമ്മുടെ തീക്ഷ്ണത പുതുക്കുന്നതിനും വയൽസേവനം കൈവരുത്തുന്ന വെല്ലുവിളികളെ സ്വീകരിക്കുന്നതിനും വഴികൾ കണ്ടെത്തേണ്ടിയിരിക്കുന്നു. 1988 ജൂലൈ 15 വാച്ച്ടവറിലെ “നിങ്ങളുടെ പഠിപ്പിക്കലിന് സ്ഥിരമായ ശ്രദ്ധ കൊടുക്കുക” എന്ന ലേഖനം രാജ്യസേവനത്തിൽ നമ്മുടെ തീക്ഷ്ണത ശക്തീകരിക്കുകയൊ പുതുക്കുകയൊ ചെയ്യുന്നതിന് നമ്മെ സഹായിക്കുന്നതിനുളള പ്രായോഗിക മാർഗ്ഗനിർദ്ദേശങ്ങൾ പ്രദീപ്തമാക്കിയിരിക്കുന്നു.
നാം അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ
4 ലോകത്തിന്റെ അനേകം ഭാഗങ്ങളിൽ പുതിയതൊ കുറച്ചുമാത്രം പ്രവർത്തിച്ചതൊ ആയ പ്രദേശം വളരെ കുറവാണ്. തലസ്ഥാന നഗര പ്രദേശങ്ങളിൽ സഭകൾ തങ്ങളുടെ പ്രദേശം മാസത്തിൽ ഒരിക്കലൊ ആഴ്ചയിൽ ഒരിക്കൽപോലുമൊ പ്രവർത്തിക്കുന്നത് അസാധാരണമല്ല. അനേകം വീട്ടുകാരും നാം ആരാണെന്ന് അറിയുന്നതിനാലും മിക്കപ്പോഴും നമുക്ക് ഒരു അവതരണം നടത്താൻകഴിയുന്നതിനു മുമ്പ് സംഭാഷണം നിർത്തിക്കാൻ ശ്രമിക്കുന്നതിനാലും ഇതിന് ഒരു വെല്ലുവിളി ഉയർത്താൻ കഴിയും. ഒരുപക്ഷേ അവർ ‘കഴിഞ്ഞ ആഴ്ച ഒരു സാക്ഷി വന്നതേയുളളു’ എന്ന് പരാതിപ്പെട്ടേക്കാം. നമ്മുടെ അയൽക്കാരിൽ അനേകരും വീട്ടിലില്ലാതിരിക്കുന്നതായോ നമ്മുടെ പ്രദേശത്തുളള ആളുകൾ ഉദാസീനരായിരിക്കുന്നതായോ നാം കണ്ടെത്തിയേക്കാം. ഈ കാര്യങ്ങളെല്ലാം നിരുത്സാഹപ്പെടുത്തുന്നതായിരിക്കാൻ കഴിയും. എന്നാൽ നിങ്ങൾ മുകളിൽ പറഞ്ഞ വീക്ഷാഗോപുര ലേഖനത്തിന്റെ 4-7 ഖണ്ഡികകളിൽ കൊടുത്തിരിക്കുന്ന നിർദ്ദേശങ്ങൾ ബാധകമാക്കിയിട്ടുണ്ടോ?
5 ദശലക്ഷങ്ങൾ ഇപ്പോൾതന്നെ “വേറെയാടു”കളുടെ “മഹാപുരുഷാര”ത്തോടു കൂട്ടിച്ചേർക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു, വേറെ ദശലക്ഷങ്ങൾ തുടർന്ന് രാജ്യത്തിന്റെ സുവാർത്തക്ക് പ്രതികരണം കാണിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. (വെളി. 7:9; യോഹ. 10:16) എന്നിരുന്നാലും കഴിഞ്ഞകാലത്ത് വിജയപ്രദമായിരുന്ന അവതരണങ്ങൾ മേലാൽ നമ്മുടെ പ്രദേശത്ത് താൽപ്പര്യം ഉണർത്തുകയില്ലായിരിക്കാം. നാം നമ്മുടെ അവതരണത്തിന്റെ മാതൃകയിലും ഗുണത്തിലും ഫലപ്രദത്വത്തിലും ജാഗ്രതയുളളവരായിരിക്കുകയും ആവശ്യമായ ക്രമീകരണങ്ങൾ വരുത്താൻ തയ്യാറായിരിക്കുകയുംവേണം.
6 ഈ വിഷയം കൈകാര്യംചെയ്തുകൊണ്ട് ആ വാച്ച്ടവർ നമ്മുടെ ശുശ്രൂഷ മെച്ചപ്പെടുത്തുന്നതിനുളള ചില രസകരമായ ശുപാർശകൾ നൽകുന്നു. നാം ഉദാസീനതയെയും മിക്കപ്പോഴും പ്രവർത്തിച്ചുതീർത്ത പ്രദേശത്തെ ആളുകളെയും പരാതിപറയുന്ന വീട്ടുകാരെയും നേരിടേണ്ടിവരുമ്പോൾ ഒരു പൂർണ്ണമായ സാക്ഷ്യം നൽകുന്ന വിധങ്ങൾ അത് നിർദ്ദേശിച്ചിരുന്നു. നാം പ്രദേശത്തിന്റെ ആവശ്യങ്ങൾക്കനുസരണമായി നമ്മുടെ അവതരണങ്ങളെ പൊരുത്തപ്പെടുത്തിക്കൊണ്ട് നാം ഈ നിർദ്ദേശങ്ങൾ ബാധകമാക്കുന്നുണ്ടോ? ഇതു ചെയ്യുന്നതിന് നമുക്കു ലഭ്യമായ ഉപകരണങ്ങൾ നാം പ്രയോജനപ്പെടുത്തുന്നുണ്ടോ? നൽകപ്പെട്ടിരിക്കുന്ന നിർദ്ദേശങ്ങൾ പിൻപററുന്നത് നമ്മെ ശുശ്രൂഷയിൽ വ്യക്തിപരമായി കൂടുതൽ ഉൾപ്പെടുന്നവരായിത്തീരാൻ സഹായിക്കും. ബാഹ്യരേഖപ്പെടുത്തിയിരിക്കുന്നത് നാം മനഃപൂർവം ഉൾപ്പെടുത്തുന്നതായാൽ നാം മാനസികമായി ഉത്തേജിതരായിത്തീരുകയും ശുശ്രൂഷയിൽ ലയിച്ചുപോകുകയും ചെയ്യും. അപ്രകാരം നമ്മുടെ തീക്ഷ്ണത പുതുക്കപ്പെടുകയും തീവ്രമാക്കപ്പെടുകയും ചെയ്യും.
7 ഇപ്പോഴത്തെ ലോകാവസ്ഥകളുടെ കാഴ്ചപ്പാടിൽ മഹോപദ്രവം കൂടുതൽ അടുത്തുവന്നുകൊണ്ടിരിക്കുന്നു എന്നത് പൂർണ്ണമായും വ്യക്തമാണ്. ഇത് നമ്മുടെ ദൂതിന്റെ അടിയന്തിരതക്കും ‘ലോകത്തിന്റെ വെളിച്ചമായി’ ശോഭിക്കേണ്ടതിന്റെ ആവശ്യത്തിനും അടിവരയിടുന്നു. (മത്താ. 5:14, 16) നമുക്കു ലഭിച്ച ഈ നിർദ്ദേശങ്ങൾ ബാധകമാക്കുന്നതിൽ ശുഷ്ക്കാന്തിയുളളവരായിരിക്കയും അപ്രകാരം ശുശ്രൂഷയിലെ നമ്മുടെ തീക്ഷ്ണതയെ തീവ്രമാക്കുകയും ചെയ്യാം.