സുവാർത്ത സമർപ്പിക്കൽ—ന്യായവാദം പുസ്തകം പൂർണ്ണമായി ഉപയോഗിച്ചുകൊണ്ട്
1 “എന്റെ പക്കൽ എന്റെ ന്യായവാദം പുസ്തകം ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ എത്രകണ്ട് ആശിക്കുന്നു!” സ്കൂളിലൊ ജോലിസ്ഥലത്തൊ അനൗപചാരികമായി സാക്ഷീകരിക്കുമ്പോഴൊ വയൽ ശുശ്രൂഷയിലൊ അഭിമുഖീകരിച്ച ഒരു തിരുവെഴുത്തു ചോദ്യത്തിന് ഉത്തരം കൊടുക്കാൻ ശ്രമിക്കുമളവിൽ ഈ ചിന്ത നിങ്ങളുടെ മനസ്സിലൂടെ കടന്നുപോയിട്ടുണ്ടോ? ന്യായവാദം പുസ്തകത്തിന്റെ സവിശേഷതകളുമായി അടുത്തു പരിചയപ്പെട്ടിട്ടുളളവരും ഇത് കൊണ്ടുനടക്കുന്നവരും ഇത് ഉചിതമായ സമയത്ത് സഹായത്തിനുവേണ്ടി തങ്ങൾക്ക് ആശ്രയിക്കാവുന്നതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. നിങ്ങളെ സംബന്ധിച്ചെന്ത്?
2 ആയിരത്തിത്തൊളളായിരത്തി എൺപത്തിയഞ്ചിൽ ന്യായവാദം പുസ്തകം പ്രകാശനം ചെയ്തതു മുതൽ നമ്മുടെ രാജ്യ ശുശ്രൂഷയുടെ ഏതാണ്ട് എല്ലാ ലക്കവും ഇതിന്റെ ഉപയോഗം സംബന്ധിച്ച് വിശിഷ്ടമായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. നിങ്ങൾക്ക് ന്യായവാദം പുസ്തകത്തിന്റെ മൂല്യവും അനേകം ഉപയോഗങ്ങളും പ്രദീപ്തമാക്കിയ കഴിഞ്ഞകാല സേവനയോഗഭാഗങ്ങളിലെ ചില രംഗവിധാനങ്ങൾ ഓർമ്മിക്കാൻ കഴിയുമോ? വയൽസേവനത്തിനുവേണ്ടി ഒരുക്കുന്നതിന് തങ്ങളുടെ കുടുംബത്തെ സഹായിക്കാൻ ഇത് മാതാപിതാക്കൾക്ക് എങ്ങനെ ഉപയോഗിക്കാമെന്നും ലോകത്തിലേക്ക് ആകർഷിക്കപ്പെട്ടേക്കാവുന്ന ഒരു ചെറുപ്പക്കാരനെ ഒരു മൂപ്പൻ സഹായിക്കുന്നതും പ്രോൽസാഹനത്തിന്റെ ആവശ്യമുളളവരെ ബലിഷ്ഠരായ പ്രസാധകർ സഹായിക്കുന്നതും കാണിക്കുന്ന പ്രകടനങ്ങൾ നടത്തപ്പെട്ടിട്ടുണ്ട്. (രാ. ശു. 8⁄86 പേ. 2) ഒരു ലേഖനം സ്കൂളിനുവേണ്ടി ആത്മീയമായി ഒരുങ്ങുന്നതിന് ന്യായവാദം പുസ്തകം ഉപയോഗിക്കാൻ യുവാക്കളെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. (രാ. ശു. 9⁄87 പേ. 2) മററു ലേഖനങ്ങൾ നമ്മുടെ വയൽശുശ്രൂഷയിലെ ഓരോ വശത്തും ഇത് എങ്ങനെ ഉപയോഗിക്കാമെന്നതു സംബന്ധിച്ചും വ്യത്യസ്ത സാഹചര്യങ്ങളിൽ അതിന്റെ ഉപയോഗം എങ്ങനെ പൊരുത്തപ്പെടുത്താമെന്നതു സംബന്ധിച്ചും പ്രായോഗിക നിർദ്ദേശങ്ങൾ നൽകി.—രാ. ശു. 5⁄86 പേ. 3; രാ. ശു. 1⁄88 പേ. 4.
നാം ഇത് പൂർണ്ണമായി ഉപയോഗിക്കുന്നുണ്ടോ?
3 നാം ന്യായവാദം പുസ്തകം ഫലപ്രദമായി ഉപയോഗിക്കണമെങ്കിൽ നാം ആദ്യം അതിന്റെ ഉളളടക്കം പരിചിതമാക്കിയിരിക്കണം. പിന്നീട് നാം അതിന്റെ നിർദ്ദേശങ്ങൾ ഉപയോഗിക്കുന്നതിന് പ്രയത്നിക്കണം. നിർദ്ദേശിക്കപ്പെട്ട ഒരു മുഖവുര പുതിയ സംഭാഷണവിഷയത്തിന് അനുയോജ്യമാക്കാൻ നിങ്ങൾ ശ്രമിച്ചിട്ടുണ്ടോ? നിങ്ങൾ ന്യായവാദം പുസ്തകത്തിന്റെ 12-ാം പേജിലെ “രാജ്യം” എന്നതിൻ കീഴിൽ കൊടുത്തിരിക്കുന്ന രണ്ടാമത്തെ നിർദ്ദേശം ഉപയോഗിക്കുകയും വെളിപ്പാട് 21:3-5 ചുരുക്കമായി പരാമർശിക്കുകയും ചെയ്യുന്നെങ്കിൽ നിങ്ങൾക്ക് യുക്തിപൂർവം “നാം ആരെ ആരാധിക്കണം?” എന്ന പുതിയ സംഭാഷണവിഷയം ആനയിക്കാൻ കഴിയും.
4 “സംഭാഷണം മുടക്കുന്ന തടസ്സവാദങ്ങൾ” എന്ന ഭാഗത്തുനിന്നുളള ആശയങ്ങൾ ഉപയോഗിച്ചുകൊണ്ട് നമുക്ക് പ്രാരംഭ തടസ്സങ്ങൾ തരണം ചെയ്യുന്നതിൽ കൂടുതൽ വിജയപ്രദരായിരിക്കാൻ കഴിയും. സംഭാഷണം മുടക്കുന്നതിനു സാദ്ധ്യതയുളള ഒരു തടസ്സവാദത്തെ നിങ്ങൾ എങ്ങനെ അഭിമുഖീകരിക്കുമെന്ന് എന്തുകൊണ്ട് ചിന്തിച്ചുകൂടാ? ദൃഷ്ടാന്തത്തിന്, ഒരാൾ, “എനിക്കു താൽപ്പര്യമില്ല” എന്ന് പറയുമ്പോൾ നിങ്ങൾക്ക് 16-ാം പേജിലെ നാലാം നിർദ്ദേശം, വെളിപ്പാട് 14:7 പരാമർശിച്ചുകൊണ്ട് ഉപയോഗിക്കുന്നതിനും ഈ തിരുവെഴുത്ത് സത്യദൈവത്തെ തിരിച്ചറിഞ്ഞ് അവനെ ആരാധിക്കേണ്ടതിന്റെ ആവശ്യം സംബന്ധിച്ച് നിങ്ങളെ ഉണർവുളളവനാക്കി എന്ന് ചൂണ്ടിക്കാണിക്കുന്നതിനും കഴിയും. ഇത് പരീക്ഷിച്ചുനോക്കുക. ഇവപോലുളള അഭിപ്രായങ്ങൾ ഉപയോഗിച്ചതിൽ മററുളളവർക്ക് നല്ല വിജയം ലഭിച്ചിട്ടുണ്ട്.
5 നിശ്ചയമായും ന്യായവാദം പുസ്തകം ഉപയോഗിക്കുന്നതുകൊണ്ടുണ്ടാകാവുന്ന അനുഗ്രഹങ്ങൾ അനവധിയാണ്. നമ്മുടെ പ്രത്യേക കേൾവിക്കാർക്ക് ആകർഷകമായ പുതിയ സമീപനരീതികളും മുഖവുരകളും തയ്യാറാകുന്നതിന് സമയം മാററിവെക്കുകയാണെങ്കിൽ നാം കൂടെക്കൂടെ പ്രവർത്തിക്കുന്ന പ്രദേശങ്ങളിൽപോലും വയലിൽ പോകുന്നതിന് കൂടുതൽ ഉത്സാഹമുളളവരായിരിക്കും. (രാ. ശു. 4⁄86 പേ. 4) ന്യായവാദം പുസ്തകം ഫലപ്രദമായി ഉപയോഗിക്കേണ്ട വിധം സംബന്ധിച്ച് നിർദ്ദേശങ്ങൾ നൽകിയിട്ടുളള ചില മുൻ ലേഖനങ്ങൾ പുനരവലോകനം ചെയ്യുന്നതിന് എന്തുകൊണ്ട് ആവശ്യമായ സമയം എടുത്തുകൂടാ?—രാ. ശു. 4⁄87 പേ.4; രാ. ശു. 11⁄88 പേ.8.
6 നിങ്ങൾ “ദൈവത്തിന്റെ മഹനീയകാര്യങ്ങളെ” മററുളളവർക്ക് തുറന്നുകൊടുക്കാൻ ശ്രമിക്കുമ്പോൾ യഹോവ നിങ്ങളുടെ യത്നങ്ങളെ പൂർണ്ണമായി അനുഗ്രഹിക്കട്ടെ! (പ്രവൃത്തികൾ 2:11) അപ്പോൾ അവർ സങ്കീർത്തനക്കാരനായ ദാവീദ് ചെയ്തതുപോലെ യഹോവയോട്: “എനിക്ക് നിന്റെ വിചാരങ്ങൾ എത്ര വിലയേറിയവയാണ്!” എന്നു പറയുന്നതിൽ യോജിച്ചേക്കാം.—സങ്കീ. 139:17.