വർദ്ധിച്ച അളവിൽ മാസിക സമർപ്പിച്ചുകൊണ്ട് സന്തോഷം കരഗതമാക്കുക
1 യഹോവയുടെ മഹത്തായ സാർവ്വത്രികസ്ഥാപനം അതിന്റെ ഉല്പാദനക്ഷമതക്ക് കേൾവികേട്ടതാണ്. യേശുക്രിസ്തു മുഖാന്തരം യഹോവ ഒരു ഭൗമികസ്ഥാപനത്തെ വികസിപ്പിച്ചിരിക്കുന്നു, അതും മനസ്സൊരുക്കവും ഉല്പാദനക്ഷമതയുമുളള വേലക്കാരുളളതാണ്. (സങ്കീ. 110:3; മത്താ. 9:37, 38) നാം നമ്മുടെ ശുശ്രൂഷയുടെ ഗുണത്തിനും അളവിനും ശ്രദ്ധ നൽകുമ്പോൾ വർദ്ധിച്ച സന്തോഷം സുനിശ്ചിതമായ ഫലമാണ്. (ലൂക്കോ 10:17) വീക്ഷാഗോപുരം, ഉണരുക! മാസികകളുടെ വ്യക്തിപരമായ വിതരണം വർദ്ധിപ്പിക്കുന്നതിന് നമ്മുടെ മനസ്സുകളെ ഉണർത്തുമ്പോൾ ഇതു പ്രത്യേകാൽ സത്യമാണ്.
2 രാജ്യദൂത് വ്യാപകമായി പരത്തുന്നതിനുളള മുഖ്യമായ വിധങ്ങളിലൊന്ന് മാസികാവിതരണമാണ്. ഇതു സത്യമായി തുടരുന്നുവെങ്കിലും പ്രസംഗവേല വികസിക്കുമ്പോൾ ചില സ്ഥലങ്ങളിൽ മാസികാസമർപ്പണം കുറയുന്നു എന്ന് കണ്ടിരിക്കുന്നു. ഈ പ്രവണതക്ക് എങ്ങനെ പരിഹാരമുണ്ടാക്കാം? വ്യക്തിപരമായി കൂടുതൽ മാസികകൾ സമർപ്പിക്കാൻ നമ്മെ പ്രാപ്തരാക്കുന്നവയായി നമുക്ക് ഓർമ്മയിൽ സൂക്ഷിക്കാവുന്ന ചില അവശ്യകാര്യങ്ങൾ ഏവയാണ്?
ഒരു ക്രിയാത്മക സമീപനം
3 സമർപ്പണം വർദ്ധിപ്പിക്കുന്നതിനുളള ഒരു ആദ്യപടി: മാസികാബോധമുളളവനായിരിക്കുക എന്നതാണ്. നാം തന്നെ വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും ക്രമമായ വായനക്കാരായിരിക്കുമ്പോൾ ഈ ലക്ഷ്യം കൂടുതൽ എളുപ്പത്തിൽ നേടുന്നു. ഒരിക്കൽ നാം അവയുടെ ഉളളടക്കം പരിചയപ്പെട്ടാൽ നാം അവ പൊതുജനങ്ങൾക്കു സമർപ്പിക്കുന്നതിനുളള ഉചിതമായ എല്ലാ അവസരങ്ങളും ഉപയോഗിക്കാൻ ആഗ്രഹിക്കുന്നു. നമ്മിൽ മിക്കവർക്കും ഓരോ ശനിയാഴ്ചയും മാസികകൾ വീടുതോറും വിതരണം ചെയ്യുന്നതിനുളള അവസരം നൽകുന്നു. പല സഭകളും ശനിയാഴ്ച വയൽസേവനത്തിൽ ഏർപ്പെടാൻ സാധിക്കാത്ത പ്രസാധകർക്ക് സൗകര്യപ്പെടുത്തുന്നതിന് മദ്ധ്യവാരമാസികാ പ്രവർത്തനത്തിന് ഒരു സമയം നീക്കിവെച്ചിരിക്കുന്നു. ചിലർ സായാഹ്നസാക്ഷീകരണം വീടുതോറും മാസിക സമർപ്പിക്കുന്നതിനുളള വളരെ നല്ല അവസരങ്ങൾ പ്രദാനം ചെയ്യുന്നു എന്ന് കണ്ടെത്തിയേക്കാം. തെരുവു സാക്ഷീകരണം, കടകൾതോറുമുളള പ്രവർത്തനം, അനൗപചാരികസാക്ഷീകരണം, മാസികാറൂട്ടുകൾ മുതലായവ എല്ലാം നമുക്ക് മാസികകൾ വിതരണം ചെയ്യുന്നതിൽ പങ്കുപററുൻ കഴിയുന്ന നല്ല വിധങ്ങളാണ്. ക്രമമായ വീടുതോറുമുളള വേലയിൽ ആ മാസത്തെ സമർപ്പണം തിരസ്കരിക്കുമ്പോൾ പുതിയ മാസികകൾ സമർപ്പിക്കാവുന്നതാണ്. അപ്രകാരം ചെയ്യുന്നതിലെ ജാഗ്രതക്ക് നമുക്കു സന്തോഷം കൈവരുത്താൻ കഴിയും.
4 മാസികാസമർപ്പണം വർദ്ധിപ്പിക്കുന്നതിനുളള രണ്ടാമത്തെ ഒരു നിർദ്ദേശം: അതു ലളിതമായി നിർവഹിക്കുക എന്നതാണ്. ചില പ്രസാധകർ പ്രത്യക്ഷത്തിൽ ദീർഘമായ അവതരണം നടത്തിക്കൊണ്ട് മാസികാസമർപ്പണത്തിൽനിന്നു വിട്ട് സംസാരിച്ചിട്ടുണ്ട്. മററു പ്രസാധകർ മാസികാവേലയിൽ ഏർപ്പെടുമ്പോൾ സംഭാഷണവിഷയം ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ, ഇത് ശുപാർശചെയ്യപ്പെടുന്നില്ല. വിപുലമായ മാസികാ വിതരണം പ്രോത്സാഹിപ്പിച്ചുകൊണ്ട് 1956 ഡിസംബർ 1-ലെ വാച്ച്ടവർ ഇപ്രകാരം പ്രസ്താവിച്ചിരിക്കുന്നു: “മാസികകൾ സമർപ്പിക്കുമ്പോൾ ഹ്രസ്വവും കുറിക്കുകൊളളുന്നതുമായ അവതരണമാണ് ഏററവും മെച്ചം. അനേകം പ്രതികൾ സമർപ്പിക്കുകയെന്നതാണ് ലക്ഷ്യം. അവ തന്നെ അവയുടെ സ്വന്തം ‘സംസാരം’ നിർവഹിക്കും. സൊസൈററി ഒരു അര മിനിററു മുതൽ ഒരു മിനിററു വരെയുളള അവതരണം, സമർപ്പിക്കുന്ന മാസികയിൽ ചർച്ചചെയ്തിട്ടുളള ഒരു ആശയം സംബന്ധിച്ച നല്ല വാക്കുകളിലുളള പ്രസ്താവന നിർദ്ദേശിക്കുന്നു.”
5 അടുത്തതായി: വൈവിധ്യമുണ്ടായിരിക്കുക. ഒന്നിൽ കൂടുതൽ അവതരണം തയ്യാറാവുക. പിന്നീട് വ്യത്യസ്തമായ സാഹചര്യങ്ങളെ അഭിമുഖീകരിക്കുമ്പോൾ നിങ്ങൾക്ക് എല്ലാത്തരത്തിലുമുളള ആളുകളോടും സംസാരിക്കുന്നതിനും നിങ്ങളുടെ അവതരണത്തെ അവരുടെ താൽപ്പര്യങ്ങൾക്ക് പററുന്നതാക്കുന്നതിനും സാധിക്കും. ഈ മുൻകൂട്ടിയുളള തയ്യാറാകൽ മിക്കപ്പോഴും വർദ്ധിച്ച മാസികാ വിതരണത്തിലേക്കും കൂടുതൽ സന്തോഷത്തിലേക്കും നയിക്കുന്നു.
6 ഒരു അന്തിമ നിർദ്ദേശം: ഒരു വ്യക്തിപരമായ ലാക്കുവെക്കുക. നിങ്ങൾ 1984 ഏപ്രിലിലെ നമ്മുടെ രാജ്യശുശ്രൂഷയുടെ, “മാസികകൾ ജീവനിലേക്കുളള പാത ചൂണ്ടിക്കാണിക്കുന്നു” എന്ന അനുബന്ധത്തിൽ ഇത് ഊന്നിപ്പറഞ്ഞിരുന്നത് ഓർമ്മിച്ചേക്കാം. നിങ്ങൾ ഈ മാസം ഏർപ്പെടുന്ന സേവനത്തിന്റെ ഓരോ മണിക്കൂറിലും ഒരു മാസിക എന്ന ശരാശരിക്കുവേണ്ടി കഠിനശ്രമം ചെയ്യാൻ ആഗ്രഹിച്ചേക്കാം. നിങ്ങളുടെ വ്യക്തിപരമായ ലാക്ക്, നിങ്ങളുടെ സ്വന്തം സാഹചര്യങ്ങളും നിങ്ങൾക്കു വയൽസേവനത്തിൽ ഏർപ്പെടാൻ കഴിയുന്ന സമയവും പരിഗണിച്ചശേഷം, ന്യായയുക്തമായ ഒന്നായിരിക്കട്ടെ.
7 യഹോവ തന്റെ ദൃശ്യസ്ഥാപനം മുഖാന്തരം നാം നമ്മുടെ ശുശ്രൂഷയിലെ പങ്കു വർദ്ധിപ്പിക്കുന്നതിനാവശ്യമായവ നമുക്കു പ്രദാനം ചെയ്യുന്നതിൽ തുടരുന്നു. നമുക്കു വേലചെയ്യുന്നതിന് പുളകപ്രദങ്ങളായ മാസികകൾ ഉണ്ട്. ഇപ്പോൾ മാസികാവിതരണത്തിനുളള സഭയുടെ ക്രമീകരണങ്ങളോട് സഹകരിക്കുന്നതിനുളള നമ്മുടെ തന്നെ വ്യക്തിപരമായ ശ്രമം രംഗത്തു വരുന്നു. അത്തരം പ്രവർത്തനം യഹോവയെ മഹത്വീകരിക്കുന്നതിനാൽ നാം മാസികകൾകൊണ്ടുളള ശുശ്രൂഷയിൽ വർദ്ധിച്ച പങ്കു വഹിക്കുന്നതിൽ നിന്നു വരുന്ന അഗാധമായ സന്തുഷ്ടി അനുഭവിക്കും.—യോഹ. 15:8.