വീക്ഷാഗോപുരവും ഉണരുക!യും—സത്യത്തിന്റെ പത്രികകൾ
1 1994 ജനുവരി 1-ലെ വീക്ഷാഗോപുരത്തിൽ “വീക്ഷാഗോപുരവും ഉണരുക!യും—സത്യത്തിന്റെ സമയോചിതമായ പത്രികകൾ” എന്ന ലേഖനത്തിന്റെ 11-ാം ഖണ്ഡികയിൽ, “ശരിക്കും ആളുകളുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്തിട്ടുളള, ആളുകളുടെ ജീവിതത്തെ സ്പർശിച്ചിട്ടുളള സമയോചിതമായ ലേഖനങ്ങ”ളാണു നമ്മുടെ മാസികകൾ പ്രസിദ്ധീകരിക്കുന്നതെന്നു നമ്മെ ഓർമിപ്പിച്ചു. ഈ പത്രികകൾക്കു വ്യാപകമായ പ്രചാരം നൽകാൻ നാം ആഗ്രഹിക്കുന്നു. ഏപ്രിൽ, മേയ് മാസങ്ങളിൽ വിശേഷവത്കരിക്കപ്പെടുന്ന സമർപ്പണം വീക്ഷാഗോപുരത്തിന്റെയോ ഉണരുക!യുടെയോ അല്ലെങ്കിൽ രണ്ടിന്റെയുമോ വരിസംഖ്യ ആയിരിക്കും.
2 ഈ മാസികകളുടെ വരിസംഖ്യകളോ അവയുടെ ഒററപ്രതികളോ സമർപ്പിക്കാനുളള ഏററവും നല്ല അവസരം വീടുതോറുമുളള പ്രവർത്തനം നമുക്കു പ്രദാനം ചെയ്യുന്നു. ഫലപ്രദമായ അനൗപചാരിക സാക്ഷീകരണത്തിന്റെയും മടക്കസന്ദർശനങ്ങളുടെയും ഫലമായി ക്രമമായ സമർപ്പണങ്ങൾ കിട്ടുന്നു. അതുപോലെതന്നെ, തെരുവുസാക്ഷീകരണത്തിൽ ഏർപ്പെടുന്നതും നമ്മുടെ പ്രദേശത്തുളള ബിസ്സിനസ് സ്ഥാപനങ്ങൾ സന്ദർശിക്കുന്നതും മാസികകളുടെ പ്രചാരം വർധിപ്പിക്കാനുളള നല്ല മാർഗങ്ങളാണ്.
3 ചർച്ച ചെയ്യാനുളള വിഷയങ്ങൾ: വീക്ഷാഗോപുരത്തിന്റെ അർധമാസപതിപ്പുകളുടെ ഏപ്രിൽ 1-ലെ ലക്കം, “ഒരു മെച്ചപ്പെട്ട ലോകം—വെറുമൊരു സ്വപ്നമോ?,” “ഒരു മെച്ചപ്പെട്ട ലോകം—സമീപം!” എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. ഇതു തീർച്ചയായും ദൈവത്തിന്റെ രാജ്യത്തെ പ്രസിദ്ധമാക്കാനുളള മാസികയുടെ ഉദ്ദേശ്യത്തിനു ചേർച്ചയിലാണ്. ക്രിസ്തുയേശുവിന്റെ ഭരണത്തിൻ കീഴിൽ നിത്യ പറുദീസ എപ്രകാരം ഒരു യാഥാർഥ്യമായിത്തീരും എന്നു പ്രകടമാക്കിക്കൊണ്ടാണു രണ്ടാമത്തെ ലേഖനം അവസാനിക്കുന്നത്.—ലൂക്കൊസ് 23:43.
4 അർധമാസപതിപ്പുകളുടെ ഏപ്രിൽ 15-ലെ ലക്കത്തിൽ ചർച്ച ചെയ്തിരിക്കുന്ന ചോദ്യം “ആശ്രയയോഗ്യമായ മാർഗനിർദേശം നിങ്ങൾക്ക് എവിടെ കണ്ടെത്താം?” എന്നതാണ്. മേയ്മാസ ലക്കങ്ങൾ, “മതം നിങ്ങളുടെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുന്നുണ്ടോ?,” “ബൈബിൾ വായിക്കേണ്ടത് എന്തുകൊണ്ട്?” എന്നീ ലേഖനങ്ങൾ ഈ വിഷയത്തെക്കുറിച്ചു കൂടുതലായി പരിചിന്തിക്കും. തങ്ങളുടെ ജീവിതത്തിനു യാതൊരു അർഥവും ഉദ്ദേശ്യവുമില്ല എന്നു വിചാരിക്കുന്ന ആളുകളുമായി എളുപ്പത്തിൽ സംഭാഷണം തുടങ്ങാൻ നാം പ്രാപ്തരായിരിക്കണം.
5 കൂടിവരുന്ന സമർപ്പണങ്ങൾ: നമ്മുടെ സമർപ്പണങ്ങൾ വർധിപ്പിക്കാൻ ജനുവരി 1-ലെ വീക്ഷാഗോപുരം നാലു നിർദേശങ്ങൾ പ്രദാനം ചെയ്തു. (1) മാസികാബോധമുളളവരായിരിക്കാൻ നാം പ്രോത്സാഹിപ്പിക്കപ്പെട്ടു. നാം അവ വായിക്കുമ്പോൾ ഇങ്ങനെ ചിന്തിക്കണം, നമ്മുടെ പ്രദേശത്തെ ആളുകൾക്ക് ഏററവും ആകർഷകമായിരിക്കുന്ന ലേഖനങ്ങൾ ഏവയാണ്? കൂടാതെ, നാം പതിവായി മാസികയുടെ കോപ്പികൾ നമ്മോടൊപ്പം കൊണ്ടുനടക്കുന്നെങ്കിൽ സഹപ്രവർത്തകർക്ക്, അയൽക്കാർക്ക്, അധ്യാപകർക്ക്, സഹപാഠികൾക്ക്, അല്ലെങ്കിൽ കടയുടമകൾക്ക് അവ സമർപ്പിക്കാൻ സാധിക്കും.
6 (2) നമ്മുടെ അവതരണങ്ങൾ ലളിതമായിരിക്കണമെന്നു നാം ഓർമിപ്പിക്കപ്പെട്ടു. താത്പര്യമുണർത്തുന്ന ഒരു വിഷയം തിരഞ്ഞെടുത്ത് ചുരുങ്ങിയ വാക്കുകളിൽ പറയുക. വീട്ടുകാരനു മാസിക കൊടുക്കാൻ നിങ്ങൾക്കു കഴിഞ്ഞാൽ, വീട്ടുകാരനോട് അല്ലെങ്കിൽ ആ വീട്ടിലുളള മററുളളവരോട് ആ മാസിക “സംസാരിച്ചുകൊളളും.”
7 (3) വഴക്കമുളളവരായിരിക്കുക എന്നതാണ് മറെറാരാവശ്യം. ചർച്ച ചെയ്യുന്നതിനു വേണ്ടി പലതരത്തിലുളള ലേഖനങ്ങൾ മനസ്സിൽ കരുതിവയ്ക്കുന്നത് നല്ലതാണ്—ഒരെണ്ണം യുവാക്കൾക്ക്, മറെറാന്നു പുരുഷൻമാർക്ക്, ഇനിയും വേറൊന്നു സ്ത്രീകൾക്ക്.
8 അവസാനമായി, (4) സമർപ്പണങ്ങൾ നടത്തുന്നതിനു നാം വ്യക്തിപരമായ ലാക്കു വെക്കേണ്ടതുണ്ട്. ഒരു നിശ്ചിത ക്വോട്ട വെക്കാൻ സഭയ്ക്കു കഴിയില്ല, എന്നാൽ നമുക്കു വ്യക്തിഗതമായ ലാക്കു വെക്കാനാകും. മാസികകളുടെ വരിസംഖ്യയോ ഒററപ്രതികളോ സമർപ്പിക്കുന്നതിൽ ഉത്സാഹമുളളവരായിരിക്കാൻ ഇതു നമുക്കു കൂടുതൽ പ്രചോദനം നൽകിയേക്കാം.
9 മററുളളവർ ദൈവരാജ്യത്തെക്കുറിച്ച് അറിയാൻ നാമാഗ്രഹിക്കുന്നു. രാജ്യസന്ദേശം വ്യാപിപ്പിക്കുന്നതിൽ മാസികകൾ നൽകുന്ന നല്ല സഹായത്തെ നമുക്കു പൂർണമായി പ്രയോജനപ്പെടുത്താം.—മത്താ. 10:7.