ചോദ്യപ്പെട്ടി
● ഒരു സഹോദരൻ ലോകത്തിലെ ഒരു കുപ്രസിദ്ധ കുററപ്പുളളിക്കുവേണ്ടി ശവസംസ്‌കാര ശുശ്രൂഷ നടത്തുന്നത് ഉചിതമാണോ?
മരിച്ചയാൾ യഹോവയുടെ സാക്ഷികളിൽ പെട്ട ഒരാളുടെ അവിശ്വാസിയായ ബന്ധുവിനെപോലുളളയാളും യഹോവയുടെ സാക്ഷികളോട് അൽപ്പം സഹവാസം ഉണ്ടായിരിക്കയൊ ഒട്ടും സഹവാസമില്ലാതിരിക്കയൊ ചെയ്യുന്ന ആളുമായിരിക്കുമ്പോൾ അയാളുടെ ശവസംസ്‌കാര ശുശ്രൂഷ നടത്തുന്നതിനെക്കുറിച്ച് പലപ്പോഴും സംശയങ്ങൾ ഉദിക്കുന്നു. അത്തരത്തിലുളള ഒരാൾക്കുവേണ്ടി ശവസംസ്‌കാര ശുശ്രൂഷ നടത്തുന്നതിനെ സംബന്ധിച്ച ഒരു സമനിലയുളള സമീപനം 1977 ജൂൺ 1, വാച്ച്‌ടവറിന്റെ 346-7 പേജുകളിൽ അവതരിപ്പിച്ചിരിക്കുന്നു.
ലോകത്തിലെ കുപ്രസിദ്ധ കുററപ്പുളളിയായി വീക്ഷിക്കപ്പെടുന്ന ഒരാൾക്കുവേണ്ടി ശവസംസ്‌കാര ശുശ്രൂഷ നടത്താൻ ആവശ്യപ്പെട്ടാൽ നാം അതു നിരസിക്കണം, എന്തുകൊണ്ടെന്നാൽ അത് യഹോവക്കും അവന്റെ സ്ഥാപനത്തിനും ഒരു നിഷേധകമായ വിധത്തിൽ കളങ്കം വരുത്തും.—സദൃശ. 18:3.
കഴിഞ്ഞകാലത്ത് കുററകൃത്യത്തിൽ ഏർപ്പെട്ടിരുന്ന ഒരു അസമർപ്പിതനായ വ്യക്തിയെക്കുറിച്ചെന്ത്? തുടർച്ചയായി ദുഷ്‌പ്രവൃത്തിയുടെ ഒരു ജീവിതം നയിച്ചുകൊണ്ടിരുന്നയാളും, കഴിഞ്ഞകാലത്ത് ഒരു മ്ലേച്‌ഛജീവിതം നയിച്ചിരിക്കയും എന്നാൽ ആത്‌മീയമായി രൂപാന്തരം പ്രാപിച്ചുകൊണ്ടിരിക്കയും പുതിയവ്യക്തിത്വം ധരിക്കാൻ കഠിനശ്രമം ചെയ്‌തുകൊണ്ടിരിക്കയും ചെയ്‌തിരുന്ന ഒരാളും തമ്മിൽ ഒരു വ്യത്യാസമുണ്ട്. (റോമ. 12:2; എഫേ. 4:17, 20-24) ആ വ്യക്തി ഇതു വരെ നീതിനിഷ്‌ഠയുളള, ശുദ്ധീകരണം പ്രാപിച്ച, സമർപ്പിതനും സ്‌നാപനമേററവനുമായ ഒരു ക്രിസ്‌ത്യാനിയായിത്തീർന്നിരുന്നിരിക്കയില്ല. (1 കൊരി. 6:9-11; വെളി. 7:9, 10) എന്നാൽ അയാൾ തന്റെ ജീവിതത്തിനു മാററം വരുത്താൻ പടികൾ സ്വീകരിച്ചിരുന്നിരുന്നിരിക്കും, അയാളുടെ ശവസംസ്‌കാര ശുശ്രൂഷ നിർവഹിക്കുന്നതിന് അഭ്യർത്ഥിച്ചാൽ ഇത് പരിഗണനയിൽ എടുക്കാൻ കഴിയും. ഇത് സഭയുടെ സമാധാനത്തിനും യോജിപ്പിനും വിഘാതം സൃഷ്‌ടിക്കയില്ലെന്നും ദൈവത്തിന്റെ ജനത്തിന് നിന്ദ കൈവരുത്തുകയില്ലെന്നും മൂപ്പൻമാർക്കു തോന്നുന്നെങ്കിൽ ഒരു മൂപ്പന് അദ്ദേഹത്തിന്റെ മനസ്സാക്ഷി അനുവദിക്കുന്നെങ്കിൽ ഒരു പ്രസംഗം നടത്തുന്നതിന് തടസ്സമില്ല.—1 കൊരി. 10:23, 24, 29, 32, 33.