സുവാർത്ത സമർപ്പിക്കൽ—ബൈബിളദ്ധ്യയനങ്ങൾ തുടങ്ങാൻ പരസ്പരം സഹായിച്ചുകൊണ്ട്
1 യഹോവയെ സ്നേഹിക്കുന്ന എല്ലാവരും തങ്ങളുടെ ശുശ്രൂഷയിൽ ഫലം ഉൽപ്പാദിപ്പിക്കുന്നവരായിരിക്കാൻ ആഗ്രഹിക്കുന്നു. യേശു നമ്മെ, “ഞാൻ നിങ്ങളോട് കൽപ്പിച്ചതൊക്കെയും അനുഷ്ഠിക്കാൻ തക്കവണ്ണം പഠിപ്പിച്ചുകൊണ്ട് . . . , ശിഷ്യരെ ഉളവാക്കുന്നതിന്” നിയോഗിച്ചു. (മത്താ. 28:19, 20) നിങ്ങൾ ഒരു ബൈബിളദ്ധ്യയനം ആരംഭിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ യഹോവയുടെ മാർഗ്ഗനിർദ്ദേശം തേടുകയും സഭ മുഖാന്തരം നൽകുന്ന പ്രായോഗിക സഹായവും നിർദ്ദേശങ്ങളും പ്രയോജനപ്പെടുത്തുകയും ചെയ്യുക.—മത്താ. 7:7, 8.
2 നിങ്ങളുടെ സഭയിലെ പുസ്തകാദ്ധ്യയന നിർവാഹകൻ നിങ്ങളുടെ ഗ്രൂപ്പിലെ ബൈബിൾ അദ്ധ്യയന വേലയിൽ പ്രത്യേക താൽപ്പര്യം എടുക്കുന്നു. അദ്ദേഹത്തെ സമീപിച്ച് ഒരു ബൈബിൾ അദ്ധ്യയനം നടത്തുന്നതിനുളള ആഗ്രഹം പ്രകടമാക്കുക. അദ്ദേഹത്തിന് കുറച്ചു നാളേക്ക് നിങ്ങളോടൊത്തു പ്രവർത്തിക്കാൻ ഒരു അനുഭവപരിചയമുളള പ്രസാധകനെ ക്രമീകരിച്ചുതരാൻ സാധിച്ചേക്കും. ലക്ഷ്യം (1) നിങ്ങൾ ഒരു ബൈബിളദ്ധ്യയനം തുടങ്ങുകയും പുരോഗമനപരമായി അത് നടത്തുകയും ചെയ്യാനും (2) ഭാവിയിൽ മററ് അദ്ധ്യയനങ്ങൾ തുടങ്ങാനും നിങ്ങളെ പ്രാപ്തനാക്കുക എന്നതായിരിക്കണം.
മാതൃക നോക്കി പഠിക്കുക
3 പലപ്പോഴും നമുക്ക് ഒരു ബൈബിളദ്ധ്യയനമില്ലാത്തതിന്റെ കാരണം നാം സമർപ്പണങ്ങൾ നടന്നിടത്തോ താൽപര്യം കാണിക്കപ്പെട്ടിടത്തോ പെട്ടെന്ന് മടങ്ങിച്ചെല്ലാതിരിക്കുന്നതുകൊണ്ടായിരിക്കാം. അതുകൊണ്ട്, സാധ്യമാകുന്നത്ര വേഗത്തിൽ മടക്കസന്ദർശനം നടത്താൻ ശ്രദ്ധിക്കുക. തീർച്ചയായും നിങ്ങൾ താൽപര്യം കാണിച്ചതിന്റെ ഒരു നല്ല രേഖ സൂക്ഷിക്കേണ്ടതാവശ്യമാണ്. ഇത് എപ്രകാരം ചെയ്യാൻ കഴിയുമെന്ന് ഒരുപക്ഷേ നിങ്ങളെ സഹായിക്കുന്ന പ്രസാധകന് നിങ്ങളെ കാണിക്കാൻ കഴിയും. നിങ്ങൾ രണ്ടുപേരും ഒരുമിച്ച് ബൈബിളദ്ധ്യയനങ്ങൾ തുടങ്ങുക എന്ന ലക്ഷ്യത്തിൽ ഈ മടക്കസന്ദർശനങ്ങൾ നടത്തുന്നതിന് തയ്യാർ ചെയ്യാൻ ഇഷ്ടപ്പെടും. അഭ്യസനപാഠങ്ങൾ നിങ്ങൾ മടക്കസന്ദർശനം നടത്തുമ്പോൾ താൽപര്യത്തെ ജ്വലിപ്പിക്കാൻ കഴിയുന്ന വിധം സംബന്ധിച്ച് ഒരു മെച്ചപ്പെട്ട ഗ്രാഹ്യം നൽകും.
4 നിങ്ങളുടെ സേവനസഹകാരി ഒരു സന്ദർശനത്തിൽ നേതൃത്വമെടുക്കുമ്പോൾ അദ്ദേഹം എന്തു ചെയ്യുന്നു എന്ന് നിരീക്ഷിക്കുക. അദ്ദേഹം വീട്ടുകാരനെ സംഭാഷണത്തിൽ ഉൾപ്പെടുത്തുന്നതെങ്ങനെ എന്ന് ശ്രദ്ധിക്കുക. നിങ്ങൾക്ക് അതുതന്നെ എങ്ങനെ ചെയ്യാൻ കഴിയുമെന്ന് നിങ്ങളോടുതന്നെ ചോദിക്കുക. അദ്ദേഹം ഉദ്ദിഷ്ട മറുപടി ലഭിക്കാൻ വേണ്ടി ചോദിക്കുന്ന ചോദ്യങ്ങളുടെ ഉപയോഗത്താലൊ ഉചിതമായ ഒരു തിരുവെഴുത്തു സംബന്ധിച്ച് അഭിപ്രായം പറയുന്നതിന് ക്ഷണിച്ചുകൊണ്ടൊ വീട്ടുകാരനെ ഉൾപ്പെടുത്തുന്നുവോ? സന്ദർശനത്തിനുശേഷം നിങ്ങൾ പഠിച്ചതു പുനരവലോകനം ചെയ്യുക. പിന്നീട് ഭാവി മടക്കസന്ദർശനങ്ങളിൽ ഈ കാര്യങ്ങൾ ബാധകമാക്കാൻ കഠിനശ്രമം ചെയ്യുക.
5 ഒരിക്കൽ ഒരു ബൈബിളദ്ധ്യയനം ആരംഭിച്ചാൽ നിങ്ങൾക്കു രണ്ടുപേർക്കും അതിൽ പങ്കെടുക്കാൻ കഴിയത്തക്കവണ്ണമുളള വഴികൾ ആസൂത്രണം ചെയ്യുക. നിങ്ങൾക്ക് തിരഞ്ഞെടുത്ത മുഖ്യ വാക്യങ്ങൾ വായിക്കാവുന്നതും അവ വീട്ടുകാരന് മനസ്സിലാകാൻ സഹായം നൽകാവുന്നതുമാണ്. അദ്ധ്യയനം കഴിഞ്ഞു പോന്നശേഷം നിങ്ങളുടെ പങ്കാളിയോട്, എപ്പോൾ സഹായകചോദ്യങ്ങൾ ചോദിക്കാം, അടുത്ത അദ്ധ്യയനത്തിനുവേണ്ടി വിദ്യാർത്ഥിയുടെ വിശപ്പ് വർദ്ധിപ്പിക്കാൻ എങ്ങനെ കഴിയും, സ്ഥാപനത്തിലേക്ക് എങ്ങനെ താൽപര്യം തിരിച്ചുവിടാൻ കഴിയും എന്നിങ്ങനെയുളള കാര്യങ്ങൾക്കു സഹായകമായ നിർദ്ദേശങ്ങൾക്കുവേണ്ടി ആവശ്യപ്പെടുക.
പ്രദേശ ക്രമീകരണങ്ങൾ നടക്കുമ്പോൾ
6 പുതിയ സഭകൾ രൂപവൽക്കരിക്കപ്പെടുമ്പോഴും പ്രദേശക്രമീകരണങ്ങൾ നടത്തുമ്പോഴും നിങ്ങൾ തുടങ്ങിയ ബൈബിളദ്ധ്യയനം മറെറാരു പ്രസാധകന് കൈമാററം ചെയ്യേണ്ടതുണ്ടായിരിക്കാം. നിങ്ങൾക്ക് മറെറ സഭയിലെ ഒരു പ്രാപ്തനായ പ്രസാധകൻ നിങ്ങളോടൊത്ത് ആ അദ്ധ്യയനത്തിനു പോരുന്നതിന് ക്രമീകരിക്കാൻ കഴിയും. ഏതാനും ആഴ്ചകൾ കഴിഞ്ഞ് ആ പ്രസാധകന് ആ അദ്ധ്യയനം നടത്താൻ തുടങ്ങാം. ഒരു അദ്ധ്യയനം കൈമാററം ചെയ്യുന്നത് ശിഷ്യരാക്കൽവേലയുടെ മറെറാരു വശം മാത്രമാണെന്ന് തിരിച്ചറിയുന്നത് വിദ്യാർത്ഥിക്ക് ഏററവും മെച്ചമായതു ചെയ്യാൻ നിങ്ങളെ പ്രേരിപ്പിക്കും.—ഫിലി. 2:4.
7 യഹോവ തീർച്ചയായും “സകല ജനതകളെയും ഇളക്കും” എന്നുളള തന്റെ വാഗ്ദത്തം നിറവേററിക്കൊണ്ടിരിക്കുകയും തന്റെ ആലയത്തെ അഭികാമ്യരായവരെക്കൊണ്ട് നിറക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. (ഹഗ്ഗാ. 2:7) മററുളളവർ യഹോവയെ അറിയുകയും സ്നേഹിക്കുകയും ചെയ്യുന്നതിന് അവരെ സഹായിക്കുന്നതിനുളള എന്തോരു മഹത്തായ പദവിയാണ് നമുക്കുളളത്! സഭാപുസ്തകാദ്ധ്യയന ക്രമീകരണത്തിലൂടെ അന്യോന്യം സഹായിച്ചുകൊണ്ട് നമ്മിൽ വളരെയധികം പേർക്കുകൂടെ ഒരു ക്രമമായ ബൈബിളദ്ധ്യയനം നടത്തുന്നതിന്റെ സന്തോഷം അനുഭവിക്കാൻ കഴിയും.