എല്ലാ അവസരങ്ങളിലും മാസികകൾ സമർപ്പിക്കുക
1 നൂറിൽപരം വർഷങ്ങളായി വീക്ഷാഗോപുരം രാജ്യസത്യത്തിനുവേണ്ടി വിജയകരമായി പോരാടിയിരിക്കുന്നു. അത് തെററിനെ വെട്ടിവീഴ്ത്തിക്കൊണ്ടും വ്യാജമതോപദേശങ്ങളെ തുറന്നു കാട്ടിക്കൊണ്ടും ദൈവവചനത്തെ ഒരു വാളെന്നപോലെ സാമർത്ഥ്യത്തോടെ ഉപയോഗിക്കുന്നു. അതിന്റെ കൂട്ടുമാസികയായ ഉണരുക!യും സത്യത്തെ പിന്താങ്ങുന്നു. ഇത് നീതിയോടു ചായ്വുളള ആളുകളിൽ സൊസൈററിയുടെ മററു പ്രസിദ്ധീകരണങ്ങളിൽ കാണപ്പെടുന്ന ആഴമായ തിരുവെഴുത്തു വിഷയങ്ങളിൽ താൽപ്പര്യം ഉണർത്തിയേക്കാം. ഈ മാസികകൾ മററുളളവരുടെ കരങ്ങളിൽ എത്തിക്കാൻ നമുക്ക് എന്തു ചെയ്യാൻ കഴിയും?
2 ആദ്യപടി മാസികകളുടെ ഉളളടക്കം അറിയുകയാണ്. ഇതിന്റെ അർത്ഥം അവ കിട്ടിയാലുടനെ അവ വായിക്കുകയും അതിലെ ലേഖനങ്ങളെ സംബന്ധിച്ച് സഭയിലെ മററുളളവരോട് സംസാരിക്കുകയുംചെയ്യുക എന്നതാണ്. ഇത് നമ്മെ മററുളളവർക്ക് തീക്ഷ്ണതയോടെ മാസികകൾ സമർപ്പിക്കുന്നതിനും അവയുടെ മൂല്യം സംബന്ധിച്ച് ഒരു ക്രിയാത്മക മനോഭാവം വെച്ചുപുലർത്തുന്നതിനും സഹായിക്കും.
3 അടുത്ത പടി മററുളളവർക്ക് മാസികകൾ സമർപ്പിക്കുന്നതിന് ഓരോ വാരവും സമയം മാററിവെക്കുകയെന്നതാണ്. ഇത് നിങ്ങളുടെ ക്രമമായ പട്ടികയിലെ ഒരു ഭാഗമാക്കിത്തീർക്കുക. നിങ്ങൾ മാസികകൾ സമർപ്പിക്കുന്നതിനുളള മററ് അവസരങ്ങൾ സംബന്ധിച്ച് ജാഗ്രതയുളളവരാണോ?
ആളുകളോടു സംസാരിക്കുക
4 വീടുതോറുമുളള മാസികാവേല ചെയ്യുമ്പോൾ അനേകം ആളുകളും വീട്ടിലില്ലെന്ന് നിങ്ങൾ കണ്ടെത്തും. എന്നാൽ നിങ്ങൾ ആളുകളെ കണ്ടെത്തുന്നിടത്ത് നിങ്ങൾക്ക് അവരോടു സംസാരിക്കാം. ആളുകൾ തെരുവിൽകൂടി സഞ്ചരിക്കുമ്പോൾ അവരെ സമീപിക്കുക. കാറുകളിൽ ഇരിക്കുന്നവരോടും പറമ്പിൽ ജോലി ചെയ്യുന്നവരോടും പൊതുവാഹനങ്ങൾ കാത്തുനിൽക്കുന്നവരോടും മററും സംസാരിക്കുക. ഒരു പ്രത്യേക ലേഖനത്തെയും രസകരമായ ഒരു ആശയത്തെയും പരാമർശിക്കുക. അവരുടെ താൽപ്പര്യം ഉത്തേജിപ്പിക്കുന്നതിനുവേണ്ടി വളരെ നല്ല ഫോട്ടോകളും ചിത്രങ്ങളും ഉപയോഗപ്പെടുത്തുക. ആളുകളോട് ഊഷ്മളമായും സൗഹൃദത്തോടെയും ക്രിയാത്മകമായ വിധത്തിലും സംസാരിക്കുകയും നിങ്ങൾ മാസികകൾ വായിച്ചപ്പോൾ കിട്ടിയ കൃത്യമായ ആശയങ്ങൾ അവതരിപ്പിക്കുകയും ചെയ്യുക.
മററ് അവസരങ്ങൾ
5 ഈ നിർദ്ദേശങ്ങൾ ബിസിനസ്സ് പ്രദേശത്ത് പ്രവർത്തിക്കുമ്പോഴും സഹായകമാണ്. ബിസിനസ്സുകാർ ഇടപാടുകാരുമായി ഇടപെട്ടുകൊണ്ടിരിക്കാത്ത അവസരങ്ങൾ പ്രയോജനപ്പെടുത്തുക. അനേകം പ്രസാധകർ പതിവായ വീടുതോറുമുളള പ്രവർത്തനത്തിൽ മാസികകൾ സമർപ്പിക്കുന്നതിനേക്കാൾ ബിസിനസ്സ് പ്രദേശത്ത് സമർപ്പിക്കുന്നത് കൂടുതൽ എളുപ്പമാണെന്ന് കാണുന്നു.
6 നിങ്ങൾ ഒരു മാസികാറൂട്ട് വികസിപ്പിച്ചെടുക്കാൻ പരിശ്രമിച്ചിട്ടുണ്ടോ? നിങ്ങൾ വീടുകളിലൊ ബിസിനസ്സ് സ്ഥലത്തോ മാസികകൾ സമർപ്പിക്കുമ്പോൾ രണ്ടാഴ്ച്ചക്കകം നിങ്ങൾക്ക് പുതിയ ലക്കവുമായി മടങ്ങി വരാൻ സന്തോഷമുണ്ട് എന്ന് അറിയിക്കുക. ഈ വ്യക്തിപരമായ വിതരണക്രമീകരണത്തെ എത്രപേർ ഇഷ്ടപ്പെടുമെന്ന് നിങ്ങൾ അതിശയിച്ചേക്കാം. നിങ്ങൾ വ്യക്തിയുടെ അടുക്കൽ മടങ്ങിച്ചെന്ന് സംസാരിക്കുകയൊ സാഹിത്യം സമർപ്പിക്കുകയൊ ചെയ്യുന്ന ഓരോ പ്രാവശ്യവും നിങ്ങൾക്ക് അത് മടക്ക സന്ദർശനമായി റിപ്പോർട്ടുചെയ്യാമെന്നും ഓർമ്മിക്കുക.
7 നിങ്ങൾ സായാഹ്നസാക്ഷീകരണം, ബന്ധുക്കളോടുളള സംസാരം, മടക്കസന്ദർശനങ്ങൾ നടത്തൽ, യാത്രചെയ്യൽ, അല്ലെങ്കിൽ കടയിൽ പോക്ക് മുതലായ മററ് അവസരങ്ങളെയും മാസികകൾ സമർപ്പിക്കുന്നതിനു വേണ്ടി തേടാൻ കഴിയും. ഈ നിർദ്ദേശങ്ങൾ എല്ലാം പിൻപററുന്നത് നമ്മുടെ ബൈബിളധിഷ്ഠിത പ്രസിദ്ധീകരണങ്ങൾ ക്രമമായി വായിക്കുന്നതിനും ക്രമേണ യഹോവയുടെ സ്തുതിപാഠകരായിത്തീരുന്നതിനും അനേകരെ സഹായിക്കുന്നതിനുളള ഉപാധികളായിരുന്നേക്കാം.