വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 9/90 പേ. 7
  • ചോദ്യപ്പെട്ടി

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ചോദ്യപ്പെട്ടി
  • നമ്മുടെ രാജ്യ ശുശ്രൂഷ—1990
  • സമാനമായ വിവരം
  • ചോദ്യപ്പെട്ടി
    നമ്മുടെ രാജ്യ ശുശ്രൂഷ—1998
  • ചോദ്യപ്പെട്ടി
    നമ്മുടെ രാജ്യ ശുശ്രൂഷ—2008
  • ചോദ്യപ്പെട്ടി
    നമ്മുടെ രാജ്യ ശുശ്രൂഷ—2002
  • നമ്മുടെ വസ്‌ത്ര​ധാ​ര​ണ​വും ചമയവും ശ്രദ്ധി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?
    ജീവിതം ആസ്വദിക്കാം എന്നേക്കും!—ദൈവത്തിൽനിന്ന്‌ പഠിക്കാം
കൂടുതൽ കാണുക
നമ്മുടെ രാജ്യ ശുശ്രൂഷ—1990
km 9/90 പേ. 7

ചോദ്യപ്പെട്ടി

● ബ്രൂക്ക്‌ളിൻബഥേലിലോ വാച്ച്‌ററവർ കൃഷിത്തോട്ടങ്ങളിലോ ലോകത്തിലെങ്ങുമുളള ബ്രാഞ്ചുകളിലോ സന്ദർശിക്കുമ്പോൾ നാം നമ്മുടെ വസ്‌ത്രധാരണത്തിനും ചമയത്തിനും പ്രത്യേക ശ്രദ്ധ കൊടുക്കേണ്ടതെന്തുകൊണ്ട്‌?

ക്രിസ്‌ത്യാനികൾ ഉചിതമായ പെരുമാററം ഉളളവരായിരിക്കാൻ പ്രതീക്ഷിക്കപ്പെടുന്നു. എല്ലാ സമയങ്ങളിലും നമ്മുടെ വസ്‌ത്രധാരണവും ചമയവും യഹോവയാം ദൈവത്തിന്റെ ദാസൻമാർക്കു യോജിച്ച യോഗ്യതയെയും മാന്യതയെയും പ്രതിഫലിപ്പിക്കണം. ഇത്‌ ബ്രൂക്ക്‌ളിൻ ബഥേലിലും വാച്ച്‌ററവർ കൃഷിസ്ഥലങ്ങളിലും ബ്രാഞ്ച്‌ഓഫീസുകളിലും ലോകത്തെമ്പാടുമുളള സൗകര്യങ്ങളിലും സന്ദർശിക്കുമ്പോൾ പ്രത്യേകാൽ സത്യമാണ്‌. ഉചിതമായ വസ്‌ത്രധാരണത്തിന്റെയും ചമയത്തിന്റെയും പ്രാധാന്യം ചർച്ചചെയ്യുമ്പോൾ നമ്മുടെ ശുശ്രൂഷ നിർവഹിക്കാൻ സംഘടിതർ എന്ന പുസ്‌തകം വയൽശുശ്രൂഷയിലേർപ്പെട്ടിരിക്കുമ്പോഴും ക്രിസ്‌തീയയോഗങ്ങൾക്ക്‌ ഹാജരാകുമ്പോഴും ശാരീരികശുദ്ധിയുടെയും വിനയത്തോടുകൂടിയ വസ്‌ത്രധാരണത്തിന്റെയും ചമയത്തിന്റെയും ആവശ്യത്തെക്കുറിച്ചു പ്രസ്‌താവിക്കുന്നു. പിന്നീട്‌ 131-ാം പേജിൽ ഖണ്ഡിക 2-ൽ അത്‌ ഇങ്ങനെ പ്രസ്‌താവിക്കുന്നു: “ബ്രൂക്ലിനിലെ ബഥേൽഭവനമൊ സൊസൈററിയുടെ ബ്രാഞ്ചാഫീസിലുകളിലേതെങ്കിലുമോ സന്ദർശിക്കുമ്പോൾ ഇതുതന്നെ ബാധകമായിരിക്കും. ബഥേൽ എന്നതിന്റെ അർത്ഥം ‘ദൈവത്തിന്റെ ഭവനം’ എന്നാണെന്ന്‌ ഓർക്കുക. അതുകൊണ്ട്‌ നമ്മുടെ വസ്‌ത്രധാരണവും ചമയവും നടത്തയും രാജ്യഹോളിൽ ആരാധനക്കുളള യോഗങ്ങളിൽ ഹാജരാകുമ്പോൾ നമ്മിൽനിന്ന്‌ പ്രതീക്ഷിക്കുന്നതിനോട്‌ സമാനമായതായിരിക്കണം.”

നാം “ലോകത്തിനും ദൂതൻമാർക്കും മനുഷ്യർക്കും ഒരു നാടകീയ കാഴ്‌ച” ആണെന്ന്‌ അപ്പോസ്‌തലനായ പൗലോസ്‌ പറഞ്ഞു. (1 കൊരി. 4:9) അതുകൊണ്ട്‌ നമ്മുടെ വസ്‌ത്രധാരണത്തിനും ചമയത്തിനും മററുളളവർ യഹോവയുടെ സത്യാരാധനയെ വീക്ഷിക്കുന്ന വിധം സംബന്ധിച്ച്‌ ക്രിയാത്‌മകമായ ഒരു സ്വാധീനമുണ്ടായിരിക്കണം. എന്നിരുന്നാലും ചില സഹോദരൻമാരും സഹോദരിമാരും സൊസൈററിയുടെ ബ്രാഞ്ചുകൾ സന്ദർശിക്കുമ്പോൾ അത്യന്തം അശ്രദ്ധമായ വസ്‌ത്രധാരണം ഉണ്ടായിരിക്കാൻ പ്രവണത കാട്ടുന്നതായി നിരീക്ഷിക്കപ്പെട്ടിരിക്കുന്നു. അങ്ങനെയുളള വസ്‌ത്രധാരണം ബ്രാഞ്ചുസൗകര്യങ്ങൾ സന്ദർശിക്കുമ്പോൾ ഉചിതമല്ല. ഈ കാര്യത്തിൽ നമ്മുടെ ക്രിസ്‌തീയജീവിതത്തിന്റെ മറെറല്ലാ വശങ്ങളിലുമെന്നപോലെ ദൈവമഹത്വത്തിനായി സകലവും ചെയ്യുന്നതിനാൽ ദൈവജനത്തെ ലോകത്തിൽനിന്നു വ്യത്യസ്‌തരാക്കുന്ന അതേ നിലവാരങ്ങൾ നിലനിർത്താൻ നാം ആഗ്രഹിക്കുന്നു. (റോമ. 12:2; 1 കൊരി. 10:31) ബ്രൂക്ലിൻ ബഥേലോ സൊസൈററിയുടെ ബ്രാഞ്ചാഫീസുകളിൽ ഏതെങ്കിലുമോ ആദ്യമായി സന്ദർശിക്കുന്ന നമ്മുടെ ബൈബിളദ്ധ്യേതാക്കളോടും മററുളളവരോടും സംസാരിക്കുകയും ഉചിതമായ വസ്‌ത്രത്തിനും ചമയത്തിനും ശ്രദ്ധകൊടുക്കേണ്ടതിന്റെ പ്രാധാന്യം ഓർപ്പിക്കയും ചെയ്യുന്നത്‌ നല്ലതാണ്‌.

അതുകൊണ്ട്‌ സൊസൈററിയുടെ സ്ഥാപനങ്ങൾ സന്ദർശിക്കുമ്പോൾ നിങ്ങളോടുതന്നെ ചോദിക്കുക: ‘എന്റെ വേഷവും ചമയവും വിനീതമാണോ? (മീഖാ 6:8) അത്‌ ഞാൻ ആരാധിക്കുന്ന ദൈവത്തെ നന്നായി പ്രതിഫലിപ്പിക്കുന്നുവോ? മററുളളവർ എന്റെ ആകാരത്താൽ പതറുകയൊ ഇടറുകയൊ ചെയ്യുമോ? ഞാൻ ആദ്യം സന്ദർശിച്ചേക്കാവുന്ന മററുളളവർക്ക്‌ ശരിയായ മാതൃക വെക്കുന്നുവോ?’ നമുക്ക്‌ എല്ലായ്‌പ്പോഴും നമ്മുടെ വേഷഭൂഷാദികളാൽ “സകലത്തിലും നമ്മുടെ രക്ഷകനായ ദൈവത്തിന്റെ ഉപദേശത്തെ അലങ്കരിക്കാം.—തീത്തോ. 2:10.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക