ബൈബിളദ്ധ്യയനങ്ങൾ തുടങ്ങാൻ ജാഗരൂകരായിരിക്കുക
1 ഭവനബൈബിളദ്ധ്യയനങ്ങൾ തുടങ്ങുന്നതും നടത്തുന്നതും യഹോവയുടെ സാക്ഷികളെന്ന നിലയിലുളള നമ്മുടെ നിയോഗത്തിന്റെ ഭാഗമാണ്. (മത്തായി 28:19, 20) അതുകൊണ്ട്, നിങ്ങൾ ഇതു ചെയ്യുന്നതിൽ ദൈവത്തിന്റെ കൂട്ടുവേലക്കാരിൽ ഒരാളായിരിക്കുമോ? (1 കൊരി. 3:9) അഖിലാണ്ഡത്തിലെ ഏററവും വലിയ വ്യക്തിയെ അറിയാൻ മററുളളവരെ സഹായിക്കുന്നത് എന്തോരു പദവിയാണ്!
2 സത്വരം മാറിക്കൊണ്ടിരിക്കുന്ന ലോകസംഭവങ്ങളോടു ബന്ധപ്പെട്ട അനേകം പ്രശ്നങ്ങൾ ഉളളതിനാൽ അനേകം പരമാർത്ഥഹൃദയികൾ ഇവ സംഭവിക്കുന്നതെന്തുകൊണ്ടെന്നുളള ചോദ്യത്തിന് ഉത്തരം അന്വേഷിക്കുകയാണ്. ദീർഘനാൾമുമ്പുതന്നെ അവരുടെ ചോദ്യങ്ങൾക്ക് യഹോവ ഉത്തരം നൽകിയിട്ടുണ്ട്. ആത്മാർത്ഥതയുളളവർക്ക് ദൈവവചനത്തിൽനിന്ന് പ്രബോധനം ലഭിക്കുമ്പോൾ അവർക്ക് ആശ്വാസംകിട്ടുന്നു. അതുകൊണ്ട് നാം ബൈബിളദ്ധ്യയനങ്ങൾ തുടങ്ങുന്നതിനുളള അവസരങ്ങൾ സംബന്ധിച്ച് ജാഗരൂകരായിരിക്കേണ്ടതുണ്ട്.—സദൃ. 3:27.
അവസരങ്ങൾ സംബന്ധിച്ചു ജാഗരൂകരായിരിക്കുക
3 നിങ്ങൾ സത്യത്തിലല്ലാത്ത ഒരു അടുത്ത ബന്ധുവുമായോ പരിചയക്കാരനുമായോ ഒരു ബൈബിളദ്ധ്യയനം തുടങ്ങുന്നതിനെക്കുറിച്ചു പരിചിന്തിച്ചിട്ടുണ്ടോ? അവരെക്കുറിച്ചുളള അറിവ് അവരുമായി കാര്യംചർച്ചചെയ്യുന്നതിനുളള ഉചിതമായ സമയംസംബന്ധിച്ച് വിവേചന ഉപയോഗിക്കാൻ നിങ്ങൾക്ക് സൗകര്യം നൽകും. നന്നായി തെരഞ്ഞെടുത്ത ഒരു ചോദ്യമോ തക്കസമയത്തെ ഒരു വാക്കോ സത്യത്തിലുളള അവരുടെ താത്പര്യത്തെ ഉണർത്തിയേക്കാമെന്ന് മനസ്സിൽപിടിക്കുക. ഒരു വ്യക്തിയുടെ ജിജ്ഞാസ ഉണർത്തപ്പെടുമ്പോൾ ഫലപ്രദമായ ചർച്ചകൾ മിക്കപ്പോഴും പിന്തുടരുന്നു, ഒരു ബൈബിളദ്ധ്യയനം തുടങ്ങാവുന്നതുമാണ്.
4 പലപ്പോഴും ഒരു ക്രിസ്തീയ ഇണയുടെ നല്ല നടത്ത ഒരു അവിശ്വാസി സത്യത്തിൽവരാനുളള വഴിതുറക്കാൻ ഉപകരിച്ചിട്ടുണ്ട് (1 പത്രോ. 3:1, 2) അവിശ്വാസികളായ ഇണകളും മററ് അവിശ്വാസികളായ കുടുംബാംഗങ്ങളും സഭയിലെ അംഗങ്ങളാൽ അംഗീകരിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്യുമ്പോൾ പൊതുവെ അവർ അതിനെ വിലമതിക്കുന്നു. അവരിൽ വ്യക്തിപരമായ താത്പര്യം പ്രകടമാക്കുന്നത് സൗഹൃദബന്ധങ്ങൾ സ്ഥാപിക്കുന്നതിന് വളരെ പ്രയോജനപ്പെട്ടേക്കാം. സത്യത്തിലുളള ഇണയുമായോ കുടുംബാംഗവുമായോ ഒത്തു പ്രവർത്തിക്കുന്നതിനാൽ നിങ്ങൾക്ക് ഒരു ബൈബിളദ്ധ്യയനം തുടങ്ങാൻ കഴിഞ്ഞേക്കും.
5 വീടുതോറുമുളള വേലയിൽ ഏർപ്പെടുമ്പോൾ, നമുക്ക് പ്രാരംഭസന്ദർശനത്തിൽത്തന്നെ ഒരു ബൈബിളദ്ധ്യയനം തുടങ്ങാൻ ശ്രമിക്കാവുന്നതാണ്. ഇത് എങ്ങനെ ചെയ്യാൻ കഴിയും? പ്രസിദ്ധീകരണത്തിൽനിന്നുതന്നെ നേരിട്ട് ഉത്തരം പറയാൻകഴിയുന്ന ചോദ്യങ്ങൾ വീട്ടുകാരൻ ചോദിക്കുമ്പോൾ ഇതു ചെയ്തതിനാൽ ചില പ്രസാധകർക്ക് വിജയമുണ്ടായിട്ടുണ്ട്. സാഹിത്യം വായിക്കാമെന്നു വ്യക്തി സമ്മതിക്കുകയോ അയാൾ നമ്മെ അകത്തേക്കു ക്ഷണിക്കുകയോ ചെയ്യുന്നുവെങ്കിൽ നമുക്ക് ചർച്ച തുടരുന്നതിനും ഒരുപക്ഷേ അദ്ധ്യയനം പ്രകടിപ്പിച്ചുകാണിക്കുന്നതിനും നമുക്ക് അവസരം തക്കത്തിൽ ഉപയോഗിക്കാവുന്നതാണ്. പ്രാരംഭസന്ദർശനത്തിൽ എത്ര നേരം ചെലവഴിക്കണമെന്നു നിശ്ചയിക്കുന്നതിന് നിങ്ങളുടെ വിവേചന ഉപയോഗിക്കുക. പിന്നത്തെ ഒരു മണിക്കൂറിൽ അല്ലെങ്കിൽ തീയതിയിൽ ചർച്ച തുടരാൻ തിരിച്ചുചെല്ലുന്നത് പ്രയോജനപ്രദമായിരിക്കാം. ഭാവി സന്ദർശനങ്ങളിൽ, നിങ്ങൾ ആദ്യസന്ദർശനത്തിൽ അവതരിപ്പിച്ച വിഷയം തുടർന്നു ചർച്ചചെയ്യാവുന്നതാണ്. അല്ലെങ്കിൽ ഒരു മുൻ സന്ദർശനത്തിന്റെ സമാപനത്തിൽ ഉന്നയിക്കപ്പെട്ട ഒരു ചോദ്യം കൈകാര്യംചെയ്യാവുന്നതാണ്.
അനൗപചാരിക അവസരങ്ങൾ
6 അനൗപചാരികസാക്ഷീകരണം ഭവനബൈബിളദ്ധ്യയനം തുടങ്ങാനുളള നമ്മുടെ ശ്രമങ്ങളിൽ മറെറാരു ഫലപ്രദമായ മാർഗ്ഗമായിരിക്കാൻ കഴിയും. നമ്മുടെ അനുദിനപ്രവർത്തനങ്ങളിൽ, പഠിക്കാനാഗ്രഹിച്ചേക്കാവുന്ന അനേകം വ്യക്തികളുമായി നാം സമ്പർക്കത്തിൽവരുന്നു. ഫലപ്രദരായിരിക്കുന്നതിന് നമ്മെ സഹായിക്കാൻ നമുക്ക് സംഭാഷണങ്ങൾ തുടങ്ങുന്നതിന് ന്യായവാദംപുസ്തകത്തിലെ പരിശോധിക്കപ്പെട്ട ചില മുഖവുരകൾ ഉപയോഗിക്കാവുന്നതാണ്. വ്യക്തി മറെറാരിടത്തു വസിക്കുന്നതുകൊണ്ടും നമുക്കുതന്നെ അദ്ധ്യയനം നടത്താൻ അവസരം കിട്ടാത്തതുകൊണ്ടും പ്രാരംഭത്തിൽതന്നെ ഒരു ബൈബിളദ്ധ്യയനം വാഗ്ദാനംചെയ്യുന്നതിൽനിന്ന് പിൻമാറിനിൽക്കരുത്.
7 അനൗപചാരിക സാക്ഷീകരണത്തിനുളള അവസരങ്ങൾ സംബന്ധിച്ചു ജാഗരൂകരായിരിക്കുക. ധാരാളം ലഘുലേഖകളും മാസികകളും എടുത്തുകൊണ്ട് ഒരുങ്ങിയിരിക്കുക, അവ സത്യത്തിലുളള ശ്രോതാവിന്റെ താത്പര്യത്തെ വർദ്ധിപ്പിക്കും. (സഭാ. 11:1) ഒരു വ്യക്തി സത്യത്തിൽ താത്പര്യം കാണിക്കുന്നുവെങ്കിൽ, അയാൾ നിങ്ങളുടെ സഭയുടെ പ്രദേശത്തുളളയാളുമല്ലെങ്കിൽ, അയാളുടെ മേൽവിലാസവും മററു അവശ്യവിവരങ്ങളും വാങ്ങുകയും അവ അയാളുടെ സ്ഥലത്തുളള സഭക്ക് എത്തിച്ചുകൊടുക്കുകയും ചെയ്യുക. തന്നിമിത്തം മറെറാരാൾക്ക് അയാൾക്കുവേണ്ടി ഉചിതമായി കരുതാൻ കഴിയും.
8 ശിഷ്യരാക്കൽവേല ചുരുക്കംചിലർക്കു മാത്രമുളളതല്ല. അത് സഭയിലുളള എല്ലാവർക്കുംവേണ്ടിയാണ്. ശിഷ്യരെ ഉളവാക്കുന്നവരായിരിക്കുകയെന്നത് ഒരു ക്രിസ്തീയനിയോഗമാണെന്നു മനസ്സിൽ പിടിക്കുന്നത് ബൈബിളദ്ധ്യയനങ്ങൾ തുടങ്ങാനുളള അവസരങ്ങൾസംബന്ധിച്ചു ജാഗരൂകരായിരിക്കാൻ നമ്മെ പ്രോൽസാഹിപ്പിക്കും.