ദിവ്യാധിപത്യ വാർത്തകൾ
◆ കാനഡായിൽ ഏപ്രിലിൽ മൊത്തം പ്രസാധകർ 1,00,000ത്തിൽ കവിഞ്ഞു, പുതിയ പ്രസാധക അത്യുച്ചം 1,00,368 ആയി.
◆ കേപ്‌വേർഡി ദ്വീപുകൾ ഏപ്രിലിൽ 410 പ്രസാധകരുടെ അത്യുച്ചത്തിലെത്തി, ഇത് കഴിഞ്ഞ വർഷത്തെ ശരാശരിയെ അപേക്ഷിച്ച് 19 ശതമാനം വർദ്ധനവായിരുന്നു. സഭാപ്രസാധകർക്ക് ശരാശരി 14.5 മണിക്കൂർ കിട്ടി. ബൈബിളദ്ധ്യയനങ്ങളുടെ 856 എന്ന അത്യുച്ചം റിപ്പോർട്ടുചെയ്യപ്പെട്ടു.
◆ ഏപ്രിൽ ഹോണ്ടുറാസിൽ ഒരു പ്രമുഖ മാസമായിരുന്നു. അവർ പ്രസാധകരിലും പയനിയർമാരിലും മണിക്കൂറുകളിലും മാസികകളിലും മടക്കസന്ദർശനങ്ങളിലും ബൈബിളദ്ധ്യയനങ്ങളിലും പുതിയ അത്യുച്ചങ്ങളിലെത്തി. മൂന്നു പുതിയ സഭകളും സ്ഥാപിക്കപ്പെട്ടു. 5,706 പ്രസാധകർ 9,614 ഭവനബൈബിളദ്ധ്യയനങ്ങൾ നടത്തി.
◆ ദക്ഷിണാഫ്രിക്കക്ക് ഏപ്രിലിൽ 48,590 പ്രസാധകരുടെ ഒരു പുതിയ അത്യുച്ചം ലഭിച്ചു. അവർക്ക് 49,967 ബൈബിളദ്ധ്യയനങ്ങളുടെ ഒരു മുന്തിയ പുതിയ അത്യുച്ചവും കിട്ടി.