ദൈവത്തിന്റെ വചനം ശുപാർശചെയ്യുക
1 അനേകർ ഇന്ന് ബൈബിളിനെ കാലഹരണപ്പെട്ടതും അയഥാർത്ഥവും എന്ന് വീക്ഷിക്കുന്നു. എന്നിരുന്നാലും ദൈവവചനത്തിന് ജീവിതങ്ങൾക്കു മാററംവരുത്തുന്നതിനുളള ശക്തിയുണ്ട്. (എബ്രാ. 4:12) ഇത് വിവിധ തരത്തിലുളള ആളുകളുടെ ചിന്തയിലും നടത്തയിലും പുരോഗമനപരമായ മനോഭാവങ്ങളിലും വെളിപ്പെടുത്തപ്പെട്ടിട്ടുണ്ട്. (എഫേ. 4:24) ബൈബിളിന്റെ ബുദ്ധിയുപദേശം ബാധകമാക്കുന്നത് സന്തുഷ്ടമായ ഒരു കുടുംബപരിതഃസ്ഥിതിക്ക് സംഭാവനചെയ്യുന്നു. അത് വർഗ്ഗമോ വർണ്ണമോ സാമൂഹ്യനിലവാരമോ ഗണ്യമാക്കാതെ അയൽബന്ധങ്ങളെ പുരോഗമിപ്പിക്കുന്നു.—ലൂക്കോ. 10:29-37.
2 ദൈവവചനവുമായുളള നമ്മുടെ വ്യക്തിപരമായ അനുഭവം മററുളളവർ ബൈബിളിന്റെ യഥാർത്ഥമൂല്യം പരിശോധിക്കുന്നതിന് അവരെ പ്രോത്സാഹിപ്പിക്കുന്നതിന് നമ്മെ പ്രേരിപ്പിക്കണം. ഇതു ചെയ്യുന്നതിനുളള ഒരു അതിവിശിഷ്ട ചട്ടക്കൂട് “എന്തുകൊണ്ട് ബൈബിൾ വായിക്കണം?” എന്ന നമ്മുടെ പുതിയ സംഭാഷണവിഷയത്തിൽ പ്രദാനം ചെയ്തിരിക്കുന്നു. നമുക്ക് ഡിസംബറിലെ നമ്മുടെ ശുശ്രൂഷയിൽ പുതിയലോകഭാഷാന്തരവും ത്രിത്വം അല്ലെങ്കിൽ “നോക്കൂ!” ലഘുപത്രികയും ചേർത്ത് എങ്ങനെ ഈ സംഭാഷണവിഷയം ഉപയോഗിക്കാൻ കഴിയും?
സംഭാഷണവിഷയത്തിന്റെ ഉപയോഗം
3 ഒരു ഹ്രസ്വമായ മുഖവുരക്കുശേഷം നമുക്ക് ഇങ്ങനെ പറയാൻ കഴിയും: “ഇന്ന് കുടുംബത്തെ അലട്ടുന്ന അനേകം സമ്മർദ്ദങ്ങളും പ്രശ്നങ്ങളും സംബന്ധിച്ച് പ്രായോഗിക സഹായത്തിന്റെ ഏക യഥാർത്ഥ ഉറവിലേക്ക് ശ്രദ്ധതിരിച്ചുവിടുന്നതിനുവേണ്ടി ഞങ്ങൾ സന്ദർശിക്കുകയാണ്. കഴിഞ്ഞകാലത്ത് ആളുകൾ മാർഗ്ഗനിർദ്ദേശത്തിനുവേണ്ടി ബൈബിളിലേക്ക് നോക്കിയിരുന്നു, എന്നാൽ കാലം മാറിപ്പോയിരിക്കുന്നു, അങ്ങനെയല്ലേ? മയക്കുമരുന്നുദുരുപയോഗം, കുററകൃത്യം, തകർന്നഭവനങ്ങൾ മുതലായ ഇന്നത്തെ പ്രശ്നങ്ങളെ പരിഹരിക്കുന്നതിന് ബൈബിളിനു സഹായിക്കാൻ കഴിയുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? [മറുപടിപറയാൻ അനുവദിക്കുക.] 2 തിമൊ. 3:16-ൽ ബൈബിൾ എന്തുപറയുന്നുവെന്ന് ശ്രദ്ധിക്കുക. [വായിക്കുക.] ബൈബിളിന് അത്തരത്തിലുളള പ്രയോജനപ്രദമായ സ്വാധീനം ചെലുത്താൻ കഴിയുമെന്ന് നിങ്ങൾ വിചാരിക്കുന്നുവോ? [ഉത്തരംപറയാൻ അനുവദിക്കുക.] മിക്ക ആളുകളും പ്രശ്നങ്ങളെ അഭിമുഖീകരിക്കുമ്പോഴൊ ജീവിതത്തിൽ തീരുമാനങ്ങൾ എടുക്കുന്ന സന്ദർഭത്തിലൊ ഏതെങ്കിലും തരത്തിലുളള മാർഗ്ഗനിർദ്ദേശം ലഭിക്കാൻ ആഗ്രഹിക്കുന്നു, ഇല്ലേ? ദൈവവചനത്തിന്റെ പിൻപററലിന് നമ്മെ എങ്ങോട്ട് നയിക്കാൻ കഴിയുമെന്ന് പരിഗണിക്കുക. [യോഹ. 17:3 വായിക്കുക.] ബൈബിൾ വ്യക്തിപരമായ പ്രയാസങ്ങൾ തരണംചെയ്യുന്നതിനുളള വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ പ്രദാനംചെയ്യുകയും ഭാവിക്കുവേണ്ടിയുളള ഒരു സുനിശ്ചിതപ്രത്യാശയെസംബന്ധിച്ച് വിവരിക്കുകയും ചെയ്യുന്നു.” വ്യക്തി ദൈവത്തിന്റെ വചനം ഗ്രഹിക്കുന്നതിന് ഒരു യഥാർത്ഥ താൽപ്പര്യം കാണിക്കുന്നുവെങ്കിൽ നമുക്ക് പുതിയലോകഭാഷാന്തരത്തിന്റെയൊ ലഘുപത്രികകളിലൊന്നിന്റെയൊ മൂല്യം പ്രകടമാക്കാൻ കഴിയും.
4 പുതിയലോകഭാഷാന്തരംഅവതരിപ്പിക്കുമ്പോൾ വീട്ടുകാരന് ബൈബിളിന്റെ വ്യക്തിപരമായ ഒരു പ്രതിയുണ്ടോയെന്നും അത് വായിക്കുന്നത് എളുപ്പമാണോയെന്നും ചോദിക്കുക. പ്രതികരണത്തിനനുസരിച്ച് നിങ്ങൾക്ക് പുതിയലോകഭാഷാന്തരത്തിന്റെ ആധുനികഭാഷോപയോഗവും ദിവ്യനാമത്തിന്റെ പുനഃസ്ഥാപനവും ഉൾപ്പെടെയുളള ചില സഹായകമായ സവിശേഷതകളിലേക്ക് ശ്രദ്ധതിരിക്കാൻ കഴിയും. ന്യായവാദം പുസ്തകത്തിന്റെ 276-80 പേജുകളിൽനിന്നുളള ഒന്നോ രണ്ടോ പോയിൻറുകൾ ഉപയോഗിക്കുന്നതും സഹായകമെന്ന് നിങ്ങൾ കണ്ടെത്തിയേക്കാം. താൽപ്പര്യം കാണിക്കുന്നവർക്ക് ഒരു വ്യക്തിപരമായ ഭവന ബൈബിളദ്ധ്യയനം വാഗ്ദാനം ചെയ്യുക.
5 ത്രിത്വം ലഘുപത്രികയിലേക്ക് ശ്രദ്ധ തിരിക്കുമ്പോൾ നിങ്ങൾക്ക് ഇങ്ങനെ പറയാവുന്നതാണ്: “ആത്മാർത്ഥതയുളള അനേകം ആളുകൾ ത്രിത്വത്തിൽ വിശ്വസിക്കുന്നതിന് പഠിപ്പിക്കപ്പെട്ടിരിക്കുന്നു. എന്നാൽ അവർ ഈ വിശ്വാസം ഗ്രഹിക്കാൻ വളരെയധികം പ്രയാസകരമെന്ന് കണ്ടെത്തുന്നു. ഈ ലഘുപത്രിക ത്രിത്വത്തെ ചരിത്രത്തിന്റെ വീക്ഷണത്തിലും ബൈബിൾപറയുന്നതിന്റെ വെളിച്ചത്തിലും വളരെ വിശദമായി പരിശോധിക്കുന്നു. നിങ്ങൾ ഇതു വായിക്കാൻ ഇഷ്ടപ്പെടുന്നോ?” “നോക്കൂ!” ലഘുപത്രിക ഉപയോഗിക്കുമ്പോൾ നിങ്ങൾക്ക് ആകർഷകമായ കവറോ “ദുഷ്ടകാര്യങ്ങൾ—ദൈവം അവ അനുവദിക്കുന്നതെന്തുകൊണ്ട്?” എന്ന 15-ാം പേജിലെ ശീർഷകമൊ വിശേഷവൽക്കരിച്ചുകൊണ്ട് വീട്ടുകാരന്റെ താൽപ്പര്യത്തെ പിടിച്ചുപററാൻ കഴിയും.
6 ഡിസംബറിൽ ആളുകളെ ബൈബിൾ വായിക്കുന്നതിന് പ്രോൽസാഹിപ്പിക്കുന്നതിനുളള അവസരങ്ങൾക്കുവേണ്ടി ജാഗ്രതയുളളവരായിരിക്കുക. താൽപ്പര്യം കാണിക്കുന്നവർക്ക് പെട്ടെന്ന് മടക്കസന്ദർശനങ്ങൾ നടത്തുക. അവരെ ദൈവവചനത്തിന്റെ ശക്തിക്കുവേണ്ടി യഥാർത്ഥ വിലമതിപ്പ് നട്ടുവളർത്തുന്നതിന് സഹായിക്കുക. അവരുടെ ജീവിതത്തിൽ അതിന്റെ തത്വങ്ങൾ ബാധകമാക്കുന്നതിനാൽ അവർക്ക് ഇപ്പോഴും വരാനിരിക്കുന്ന ജീവിതത്തിലും നിലനിൽക്കുന്ന പ്രയോജനങ്ങൾ ലഭിക്കും.—1 തിമൊ. 4:8.