യഹോവയാൽ പഠിപ്പിക്കപ്പെടുക
1 “ക്ഷീണിതന് ഒരു വാക്കുകൊണ്ട് ഉത്തരംകൊടുക്കാൻ അറിയേണ്ടതിന് പരമാധികാര കർത്താവാം യഹോവതന്നെ എനിക്ക് പഠിപ്പിക്കപ്പെട്ടവരുടെ നാവു തന്നിരിക്കുന്നു.” (യെശ. 50:4) യഹോവ ഇതു ചെയ്യുന്ന ഒരു വിധം ദിവ്യാധിപത്യശുശ്രൂഷാസ്ക്കൂൾ മുഖേനയാണ്. എന്നിരുന്നാലും, വ്യക്തിപരമായ ശ്രമം ആവശ്യമാണ്. ദിവ്യാധിപത്യ ശുശ്രൂഷാസ്ക്കൂൾ ഗൈഡ്ബുക്ക് 39-ാം പേജിൽ ഈ പ്രസ്താവന നടത്തുന്നു: “നിങ്ങൾ ഒരു പ്രത്യേകതരം നിയമനം എത്ര പ്രാവശ്യം കൈകാര്യം ചെയ്തിട്ടുണ്ടെങ്കിലും തയ്യാറാകൽ എല്ലായ്പ്പോഴും മൂല്യവത്താണ്.” നാം സ്ക്കൂളിൽ ചേർന്നിട്ട് ചുരുക്കംചില മാസങ്ങളേ ആയുളളുവെങ്കിലും, അല്ലെങ്കിൽ സ്ക്കൂൾ തുടങ്ങിയ 1943 മുതലേ ചേർന്നിട്ടുണ്ടെങ്കിലും ഇതു നമുക്കെല്ലാം ബാധകമാണ്.
2 എല്ലാ വിദ്യാർത്ഥികളും പൂർണ്ണമായി തയ്യാറാകണം. ഇതിൽ സമയബോധമുണ്ടായിരിക്കുന്നതും ഉൾപ്പെടുന്നു. ദിവ്യാധിപത്യ ശുശ്രൂഷാസ്ക്കൂൾ പട്ടികയിലെ നിർദ്ദേശങ്ങൾ “യാതൊരു പ്രസംഗവും കൂടുതൽ സമയമെടുക്കരുത്” എന്നു പറയുന്നു. 1-ാം നമ്പർ നിയമനം കൈകാര്യംചെയ്യുന്ന ഒരു സഹോദരൻ ആവർത്തിച്ചു സമയം കൂടുതലെടുക്കുമ്പോൾ അയാൾക്കു സ്വകാര്യബുദ്ധിയുപദേശം കൊടുക്കണം. സ്ക്കൂൾമേൽവിചാരകനും കൃത്യസമയത്തു യോഗം തുടങ്ങുകയും തന്റെ ബുദ്ധിയുപദേശത്തിനും പ്രസ്താവനകൾക്കും അനുവദിച്ചിരിക്കുന്ന സമയം പാലിക്കുകയും ചെയ്യണം. ലഭ്യമാകുമ്പോൾ 1990-ലെ “എല്ലാ തിരുവെഴുത്തും” പുസ്തകത്തിന്റെ പുതുക്കിയ പതിപ്പ് ഉപയോഗിക്കേണ്ടതാണെന്ന് ദയവായി കുറിക്കൊളളുക.
3 ബൈബിൾവിശേഷാശയങ്ങൾ എന്ന ഭാഗത്തുനിന്ന് എല്ലാവർക്കും അതിയായ പ്രയോജനം നേടാൻ കഴിയും. ഇവ കേവലം നിയമിതവിവരങ്ങളുടെ ഒരു പുനരവലോകനം മാത്രമായിരിക്കരുതെന്ന് നാം അനുസ്മരിപ്പിക്കപ്പെടുന്നു. വിവരങ്ങൾ എന്തുകൊണ്ട് നമുക്ക് മൂല്യവത്താണെന്നും എങ്ങനെയെന്നും മനസ്സിലാക്കാൻ പ്രസംഗകൻ സദസ്സിനെ സഹായിക്കണം.
4 മൂന്നാം നമ്പർ പ്രസംഗത്തിന് വ്യത്യസ്തവിജയങ്ങളോടെ അനേകം രംഗസംവിധാനങ്ങൾ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ സ്ക്കൂളിന്റെ മുഖ്യ ഉദ്ദേശ്യങ്ങളിലൊന്ന് സത്യം കൃത്യതയോടെയും വ്യക്തമായും അവതരിപ്പിക്കാൻ നമ്മെ സഹായിക്കുകയെന്നതാണ്. അതു മനസ്സിൽ പിടിച്ചുകൊണ്ട് രംഗസംവിധാനങ്ങളിൽ വയൽസേവനവും അനൗപചാരിക സാക്ഷീകരണവും ഉൾപ്പെടുത്തുന്നതാണ് കൂടുതൽ അഭികാമ്യം.
5 യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും എന്ന പുസ്തകത്തിൽനിന്നുളള 4-ാംനമ്പർ പ്രസംഗം പുതിയവരോ പ്രായംകുറഞ്ഞവരോ ആയ വിദ്യാർത്ഥികൾക്കു നിയമിക്കപ്പെടും. തീർച്ചയായും, നിയമിക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് വായനാപ്രാപ്തി ഉണ്ടായിരിക്കണം. ഈ പ്രസംഗങ്ങളും ന്യായവാദം പുസ്തകത്തിൽനിന്നുളള അവതരണങ്ങളും ഒന്നിടവിട്ട വാരങ്ങളിൽ മാറിമാറി വരും. 3ഉം 4ഉം നമ്പർ പ്രസംഗങ്ങൾക്ക് നൽകപ്പെട്ടിരിക്കുന്ന വിഷയങ്ങൾ വിദ്യാർത്ഥി ഉപയോഗിക്കേണ്ടതാണ്.
6 കൂടുതലായ വിവരങ്ങൾ ഉൾപ്പെടുത്തുമ്പോൾ ശ്രദ്ധപാലിക്കേണ്ടതുണ്ട്. ചില നിയമിതഭാഗങ്ങളിൽ ഒന്നോ രണ്ടോ ഖണ്ഡികകളേ ഉണ്ടായിരിക്കയുളളു. എന്നാൽ തിരുവെഴുത്തുകൾ വായിച്ചുകൊണ്ടും വിശദീകരിച്ചുകൊണ്ടും ദൃഷ്ടാന്തങ്ങൾ ഉപയോഗിച്ചുകൊണ്ടും മററും അപ്പോഴും വിവരങ്ങൾ നിശ്ചിതസമയംകൊണ്ട് അവതരിപ്പിക്കാൻ കഴിയും. പൊതുവെ പറഞ്ഞാൽ, നിയമിച്ചിരിക്കുന്നതിനു പുറത്തുനിന്നുളള വിവരങ്ങൾ നാം അവതരിപ്പിക്കേണ്ടതില്ല. സദസ്യർക്ക് പ്രസംഗത്തിന്റെ അടിസ്ഥാനമായ പ്രസിദ്ധീകരണം നിങ്ങളോടൊത്തു പിന്തുടരാൻ കഴിയണം.
7 നാം ആരാധിക്കുന്ന ദൈവം ജ്ഞാനത്തിന്റെയും അറിവിന്റെയും വററിപ്പോകാത്ത ഉറവു പ്രദാനംചെയ്യുന്നു. (റോമർ 11:33) സഹസ്രാബ്ദങ്ങൾക്കുശേഷവും നമുക്കു പിന്നെയും വളരെയധികം പഠിക്കാനുണ്ടായിരിക്കും. ദൈവികജ്ഞാനം സമ്പാദിക്കാനുളള നമ്മുടെ ശ്രമത്തിന്റെ അനുപാതത്തിൽ നമ്മുടെ സ്വർഗ്ഗീയ പിതാവിനെ സ്തുതിക്കാനും ജീവിതപ്രശ്നങ്ങളെ കൈകാര്യംചെയ്യാനുമുളള നമ്മുടെ പ്രാപ്തിയും നമ്മുടെ സംതൃപ്തിയും സന്തോഷവും വർദ്ധിക്കും. അപ്പോൾ, ദിവ്യാധിപത്യശുശ്രൂഷാസ്ക്കൂളിൽ ക്രമമായി സംബന്ധിച്ചുകൊണ്ട് നമ്മുടെ മഹോപദേഷ്ടാവ് നമുക്കുവേണ്ടി ചെയ്തിരിക്കുന്ന കരുതലിൽനിന്ന് പൂർണ്ണമായ പ്രയോജനംനേടാൻ തീരുമാനംചെയ്യുക. 1991-ൽ ദിവ്യാധിപത്യസ്ക്കൂളിനുവേണ്ടി തയ്യാറാകാനും അതിൽ പങ്കുപററാനുമുളള നിങ്ങളുടെ ഉത്സാഹം ഇതു സാധിക്കാൻ നിങ്ങളെ സഹായിക്കട്ടെ.