ജീവിച്ചിരുന്നിട്ടുളളതിലേക്കും ഏററവും മഹാനായ മനുഷ്യൻ പുസ്തകം പഠിക്കൽ
1 മെയ് 10-നാരംഭിക്കുന്ന വാരത്തിൽ സഭാപുസ്തകാദ്ധ്യയനത്തിനു നമ്മൾ ജീവിച്ചിരുന്നിട്ടുളളതിലേക്കും ഏററവും മഹാനായ മനുഷ്യൻ എന്ന പുസ്തകം പഠിക്കാൻ തുടങ്ങും. യേശുക്രിസ്തുവിന്റെ ജീവിതവും ശുശ്രൂഷയും പുനരവലോകനം ചെയ്യുന്നത് എന്തൊരു സന്തോഷമായിരിക്കും! ഈ പുസ്തകം നമ്മൾ അദ്ധ്യയനം നടത്തിയിട്ടുളള മററു പുസ്തകങ്ങളിൽനിന്ന് ഏറെക്കുറെ വ്യത്യസ്തമായി രൂപകല്പന ചെയ്തിരിക്കുന്നതിനാൽ ചില മാർഗ്ഗനിർദ്ദേശങ്ങൾ സഹായകമായിരിക്കും.
2 പുസ്തകത്തിനു പേജു നമ്പരുകൾ ഇല്ലാത്തതിനാൽ നമ്മുടെ രാജ്യ ശുശ്രൂഷയിൽ പ്രസിദ്ധീകരിക്കുന്ന പട്ടിക പഠിക്കേണ്ട അദ്ധ്യായങ്ങൾ പട്ടികപ്പെടുത്തും, സാധാരണമായി ഓരോ ആഴ്ചയിലും മൂന്നോ നാലോ അദ്ധ്യായങ്ങൾ തന്നെ. മുപ്പത്തഞ്ചും 111-ഉം 116-ഉം അദ്ധ്യായങ്ങൾ ദൈർഘ്യമുളളവയാണ്, അവ രണ്ട് അദ്ധ്യയനങ്ങൾക്കായി വിഭജിച്ചിരിക്കും. യോഗ്യതയുളള ഒരു സഹോദരൻ മുഴു അദ്ധ്യായവും (അല്ലെങ്കിൽ 35-ഉം 111-ഉം 116-ഉം അദ്ധ്യായങ്ങളിലെപ്പോലെ ഒരു തലക്കെട്ടുവരെ മുഴുവനും) വായിച്ചതിനുശേഷം അദ്ധ്യായത്തിന്റെ അവസാനമുളള ചോദ്യങ്ങളിൽ ആ അദ്ധ്യായത്തോടൊ വായിച്ച ഭാഗത്തോടോ അനുരൂപമായി വരുന്നവ അദ്ധ്യയന നിർവ്വാഹകൻ ചോദിക്കും. അദ്ധ്യായത്തിൽ ഉത്തരങ്ങൾ എല്ലായ്പോഴും ക്രമാനുഗതമായി പിന്തുടരുന്നില്ല. ഹ്രസ്വവും കുറിക്കുക്കൊളളുന്നതുമായ അഭിപ്രായങ്ങൾ പാഠത്തിലെ വിവരത്തെ അടിസ്ഥാനമാക്കിയായിരിക്കണം.
3 അതിനുശേഷം, സമയം അനുവദിക്കുന്നതനുസരിച്ച്, അദ്ധ്യായത്തിന്റെ അവസാനം പരാമർശിച്ചിരിക്കുന്ന എല്ലാ തിരുവെഴുത്തുകളും വായിക്കണം. നീണ്ട തിരുവെഴുത്ത് ഉദ്ധരണികൾ, വായനയിൽ വ്യത്യസ്ത പ്രസാധകർക്കു പങ്കുണ്ടായിരിക്കാൻ തക്കവണ്ണം ഒരുപക്ഷേ ചെറിയ ഭാഗങ്ങളായി വിഭജിക്കുന്നതിനു കഴിയും. അതു കഴിഞ്ഞ് വായിച്ചതിനെക്കുറിച്ച് അഭിപ്രായങ്ങൾ നൽകാൻ കഴിയും. നാം വായിക്കുന്ന തിരുവെഴുത്തുകൾ പുസ്തകത്തിൽ വിശേഷവൽക്കരിച്ചിരിക്കുന്നതുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നു പ്രകടമാക്കുന്ന അർത്ഥവത്തായ അഭിപ്രായങ്ങൾ പുറത്തുകൊണ്ടുവരാൻ നിർവ്വാഹകൻ തയ്യാറാക്കിയിരിക്കുന്ന ചൂഴ്ന്നിറങ്ങുന്ന ചോദ്യങ്ങൾ സഹായിക്കും. എല്ലാം ചോദ്യങ്ങളും അഭിപ്രായങ്ങളും ഹാജരായിരിക്കുന്നവരെ യേശുക്രിസ്തുവിലും അവിടത്തെ ജീവിതഗതിയിലും പഠിപ്പിക്കലുകളിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കണം.
4 മഹാനായ മനുഷ്യൻ പുസ്തകം യേശുക്രിസ്തുവിന്റെ ജീവിതം കാലക്രമാനുസാരമായി പരിചിന്തനം ചെയ്യുന്നു. സംഭവങ്ങൾ ഭാവനയിൽ കാണുന്നതും അവ സംഭവിച്ചതെവിടെ എന്നു മനസ്സിൽ ഉറപ്പിക്കുന്നതും അവ ഓർമ്മിക്കുന്നതിനുളള ഒരു യഥാർത്ഥ സഹായമായിരിക്കാൻ കഴിയും. അതുകൊണ്ട് വർണ്ണപ്പകിട്ടാർന്ന ചിത്രങ്ങൾ പരിചിന്തിക്കുന്നുവെന്നും പുസ്തകത്തിന്റെ തുടക്കത്തിൽ ആമുഖത്തെ തുടർന്നു വരുന്ന മാപ്പിൽ കൂടെക്കൂടെ പരിശോധന നടത്തുന്നുവെന്നും ഉറപ്പുവരുത്തുക.
5 പുസ്തകത്തിന്റെ ആമുഖം ആദ്യവാരത്തിൽ പരിഗണിക്കുന്നതായിരിക്കും. ഉപതലക്കെട്ടിനു താഴെയുളള ഖണ്ഡികകൾ മുഴുവൻ വായിച്ചതിനുശേഷം നിർവ്വാഹകൻ താൻ തയ്യാറാക്കിയിട്ടുളള അനുയോജ്യമായ ചോദ്യങ്ങൾ ചോദിക്കും. ഈ പ്രാരംഭ പരിചിന്തനം തുടർന്നുവരാനുളള അദ്ധ്യയനങ്ങൾക്ക് അരങ്ങൊരുക്കും. ഭാഗം പഠിച്ചുതീർക്കുന്നതിലെ വിജയം ഹാജരാകുന്ന എല്ലാവരുടെയും തയ്യാറാകലിനെ ആയിരിക്കും വലിയ അളവിൽ ആശ്രയിച്ചിരിക്കുക. ജീവിച്ചിരുന്നിട്ടുളളതിലേക്കും ഏററവും മഹാനായ മനുഷ്യനുമായി, നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവുമായി നല്ല പരിചയത്തിലായിത്തീരാൻ കഴിയേണ്ടതിനു കൂട്ടത്തെ സഹായിക്കാൻ ഓരോ ആഴ്ചയും നിർവ്വാഹകൻ വിശേഷാൽ നന്നായി തയ്യാർ ചെയ്തിരിക്കണം.