വീടുതോറുമുളള ശുശ്രൂഷ എന്ന വെല്ലുവിളിയെ നേരിടൽ
1 അപരിചിതരെ സന്ദർശിച്ചുകൊണ്ടു വീടുതോറും പോകുക എന്ന ആശയം നിർമ്മലാരാധന സ്വീകരിക്കുന്ന അനേകർക്കും ഒരു യഥാർത്ഥ വെല്ലുവിളിയാണ്. എന്നാൽ യഹോവയോടുളള യഥാർത്ഥ സ്നേഹം ഈ വെല്ലുവിളിയെ നേരിടാൻ ഒരു വ്യക്തിയെ സഹായിക്കുന്നു. സ്വതവേ വളരെ ലജ്ജാശീലരായവർ പോലും സുവാർത്തയുടെ മുഴുസമയപ്രസംഗകർ ആയിത്തീരുന്ന ഘട്ടത്തോളം പുരോഗമിച്ചിട്ടുണ്ട്.
2 ആദിമ ക്രിസ്ത്യാനികൾ വീടുതോറും പോയി ദൈവരാജ്യ സുവാർത്ത പങ്കുവച്ചുവെന്നു ബൈബിളിൽനിന്നു വ്യക്തമാണ്. (പ്രവൃത്തികൾ 5:42; 20:20, 21) ഈ 20-ാം നൂററാണ്ടിലെ ക്രിസ്ത്യാനികൾ എന്നനിലയിൽ നാമും ഈ വേലയിൽ പങ്കെടുക്കുന്നു. ഉദാസീനതയോ ശല്യമോ അധിക്ഷേപമോ നേരിട്ടുളള എതിർപ്പോ നമുക്കു നേരിട്ടേക്കാമെങ്കിൽത്തന്നെയും ദൈവത്തോടും അയൽക്കാരനോടുമുളള നമ്മുടെ സ്നേഹം ഈ വേല ചെയ്യാൻ നമ്മെ പ്രേരിപ്പിക്കുന്നു.
3 വെല്ലുവിളിയെ നേരിടൽ സഫലമാക്കുന്നത്: സന്ദർശനം നടത്തുന്ന ഓരോ പ്രാവശ്യവും സത്യത്തിന്റെ കുറെ വിത്തുകൾ വിതക്കാൻ നാം ശ്രമിക്കുന്നു, മൊത്തത്തിലുളള ഫലം ഒടുവിൽ രാജ്യഫലം പുറപ്പെടുവിച്ചേക്കാമെന്ന് അറിഞ്ഞുകൊണ്ടുതന്നെ. (സഭാ. 11:6) വ്യക്തിപരമായ സാഹചര്യങ്ങൾക്കു മാററംവരുന്നു. നമ്മിലൊരാൾ വീട്ടുവാതില്ക്കൽ പറഞ്ഞതിനെക്കുറിച്ചു ചിന്തിക്കാൻ ഒരു വീട്ടുകാരനെ ഇടയാക്കിയേക്കാവുന്ന എന്തെങ്കിലും സംഭവിച്ചേക്കാം, അടുത്തപ്രാവശ്യം അയാൾ കൂടുതൽ സ്വീകാര്യക്ഷമതയുളളവനായിരുന്നേക്കാം.
4 വീടുതോറുമുളള നമ്മുടെ ശുശ്രൂഷ സത്യത്തോടും നീതിയോടും ചായ്വു കാണിക്കുന്നവർക്കു യഹോവയെയും അവിടുത്തെ ഉദ്ദേശ്യങ്ങളെയും കുറിച്ചു പഠിക്കാൻ ഒരു അവസരം കൊടുക്കുന്നു, നിത്യജീവനിലേക്കുളള പാതയിൽ അവർക്കു തുടക്കമിട്ടുകൊടുത്തുകൊണ്ടുതന്നെ. യഹോവയുടെ അംഗീകാരം ആസ്വദിക്കുന്നതിനു തങ്ങൾ മാററം വരുത്തേണ്ട ആവശ്യമുണ്ടെന്നു ലൗകിക ഉല്ലാസങ്ങളെ അനുധാവനം ചെയ്യുന്നവർക്കു നാം സ്നേഹപൂർവം മുന്നറിയിപ്പു കൊടുക്കുന്നു. വീട്ടുകാർ ശ്രദ്ധിച്ചാലും ഇല്ലെങ്കിലും ഈ ശുശ്രൂഷ യഹോവയുടെ നാമത്തെ പ്രസിദ്ധമാക്കുകയും അവിടുത്തേക്കു മഹത്വം കൈവരുത്തുകയും ചെയ്യുന്നു.—യെഹ. 3:11.
5 ശുശ്രൂഷയിൽ പ്രവർത്തിക്കുന്നത് നിസ്വാർത്ഥ സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ തുടങ്ങിയ ആത്മാവിന്റെ ഫലങ്ങൾ വികസിപ്പിക്കാൻ നമ്മെ സഹായിക്കുന്നു. (ഗലാ. 5:22) മററുളളവർക്കു നൻമ ചെയ്യുന്നത് ഇതിൽ ഉൾപ്പെട്ടിരിക്കുന്നതുകൊണ്ടു താഴ്മയും മനസ്സലിവും ഉളളവരായിരിക്കാൻ ഇതു നമ്മെ സഹായിക്കുന്നു. യഹോവയുടെ വേലയിൽ തിരക്കുളളവരായി നിലകൊളളുന്നതു ലോകത്തിൽനിന്നു നമ്മെ സംരക്ഷിക്കാൻ ഉതകുന്നു.—1 കൊരി. 15:58.
6 വെല്ലുവിളി നേരിടാൻ സഹായിക്കുക: ഏററവും പ്രചോദനാത്മകമായ ഈ വേലയിൽ എങ്ങനെ പങ്കെടുക്കാമെന്നു പഠിക്കുന്നതിനു പുതിയവർക്കു സഹായം ആവശ്യമാണ്. പലപ്പോഴും അവർക്ക് ആത്മവിശ്വാസം കുറവാണ്, അതുകൊണ്ടു വീടുതോറും പോകുന്നതിനെക്കുറിച്ചു ചിന്തിക്കുമ്പോൾത്തന്നെ അവർ നിരുത്സാഹിതരായിത്തീർന്നേക്കാം. പൊതു തടസ്സവാദങ്ങളും പ്രതികരണമായി നമുക്ക് എന്തു പറയാവുന്നതാണെന്നും അവരോടൊത്തു നമുക്കു ചർച്ച ചെയ്യാവുന്നതാണ്. സംഭാഷണം മുടക്കികളോടു മറുപടി പറയുന്നതു സംബന്ധിച്ചു ന്യായവാദം പുസ്തകത്തിലുളള ചില നല്ല നിർദ്ദേശങ്ങൾ ഉപയോഗിച്ചുകൊണ്ടു നമുക്കു പരിശീലനം നടത്താൻ കഴിയും. വയൽശുശ്രൂഷയ്ക്കു തയ്യാറാകാൻ അവരെ സഹായിക്കാമെന്ന് എന്തുകൊണ്ടു വാഗ്ദാനം ചെയ്തുകൂടാ? വയൽസേവനത്തിനായുളള യോഗങ്ങളിൽ ക്രമമായി പങ്കുപററിക്കൊണ്ടും അതിനുശേഷം കൂടുതൽ അനുഭവപരിചയമുളള പ്രസാധകരോടൊത്തു പ്രവർത്തിച്ചുകൊണ്ടുംകൂടെ അവർക്ക് ഏറെ സഹായം സ്വീകരിക്കാൻ കഴിയും. ഒരു കൂട്ടത്തോടൊത്തു പ്രവർത്തിക്കുന്നതു വളരെ ശക്തിപ്പെടുത്തുന്നതായിരുന്നേക്കാം.
7 വീടുതോറും പോകുമ്പോൾ, നമ്മുടെ ദൈവമായ യഹോവയെ പ്രതിനിധാനം ചെയ്യുകയെന്ന പദവി നമുക്കുണ്ട്. യഥാർത്ഥത്തിൽ ദൈവത്തിന്റെ കൂട്ടുവേലക്കാരനായിരിക്കുന്നതിനെക്കാൾ വലിയ എന്തു ബഹുമതിയാണ് ആർക്കെങ്കിലും ഉണ്ടായിരിക്കാൻ കഴിയുക? (1 കൊരി. 3:9) നാം ദൈവത്തിൽ ആശ്രയിക്കുന്നെങ്കിൽ, വീടുതോറുമുളള ശുശ്രൂഷ എന്ന വെല്ലുവിളിയെ നേരിടാൻ അവിടുത്തെ ആത്മാവു നമ്മെ സഹായിക്കും.—2 കൊരി. 3:5.