താത്പര്യക്കാരെ സഹായിക്കാൻ സന്തോഷപൂർവ്വം മടങ്ങിച്ചെല്ലുക
1 വീടുതോറുമുളള വേലയിൽ പങ്കുപററുന്ന ഏതൊരുവനും താത്പര്യക്കാരായ ആളുകളെ സഹായിക്കാൻ ആഗ്രഹിക്കുന്നു. അത്തരം സഹായം നല്കുന്നതിനാൽ നാം ആഴമായ സന്തോഷവും സംതൃപ്തിയും അനുഭവിക്കുന്നു. (സങ്കീർത്തനം 126:5, 6 താരതമ്യപ്പെടുത്തുക.) നാം തയ്യാറായിരിക്കേണ്ടത് ഇത് ആവശ്യമാക്കിത്തീർക്കുന്നു.
2 വീടുതോറുമുളള നമ്മുടെ രേഖയിൽ വിശദമായ വിവരങ്ങൾ സൂക്ഷിക്കുന്നതോടെ തയ്യാറാകൽ ആരംഭിക്കുന്നു. ഇതിൽ വീക്ഷാഗോപുരത്തിന്റെ അല്ലെങ്കിൽ ഉണരുക!യുടെ ഏതു ലക്കമാണു വീട്ടുകാരനു നല്കിയതെന്നും അയാൾ ഒരു വരിസംഖ്യ സ്വീകരിച്ചോ ഇല്ലയോ എന്നതും ഉൾപ്പെടുന്നു. ആദ്യ സന്ദർശനത്തിൽ ചർച്ചചെയ്ത വിഷയവും വീട്ടുകാരന്റെ പ്രതികരണവും രേഖപ്പെടുത്തുക. നിങ്ങൾ മടങ്ങിച്ചെല്ലുമ്പോൾ സംഭാഷണം എപ്രകാരം തുടങ്ങാൻ ആഗ്രഹിക്കുന്നു എന്നതിന്റെ ഒരു കുറിപ്പ് ഉണ്ടാക്കാൻപോലും നിങ്ങൾ ആഗ്രഹിച്ചേക്കാം.
3 ദൃഷ്ടാന്തത്തിന്, ആദ്യമേ നിങ്ങൾ കർത്താവിന്റെ പ്രാർത്ഥനയെ പരാമർശിക്കുകയും “ഗവൺമെൻറ്” ലഘുപത്രിക സമർപ്പിക്കുകയും ചെയ്തെങ്കിൽ, ഏതാണ്ടിങ്ങനെ നിങ്ങൾക്കു ഹ്രസ്വമായി പ്രസ്താവിക്കാൻ കഴിയും:
▪“കഴിഞ്ഞപ്രാവശ്യം ഞാൻ വന്നപ്പോൾ, ദൈവേഷ്ടം ഭൂമിയിൽ എപ്രകാരം ചെയ്യപ്പെടാൻ പോകുന്നെന്നും ജീവിതത്തിന്റെ എല്ലാ മേഖലകളിലും സമാധാനം എങ്ങനെ യാഥാർത്ഥ്യമായിത്തീരുമെന്നും നാം ചർച്ചചെയ്തു. ഞാൻ തന്നിട്ടുപോയ ലഘുപത്രികയിൽ, അതിന്റെ 29-ാമത്തെ പേജിൽ മനുഷ്യവർഗ്ഗത്തിനു ദൈവരാജ്യം കൈവരുത്തുന്ന മററനുഗ്രഹങ്ങളെക്കുറിച്ചു പറയുന്നതു ദയവായി ശ്രദ്ധിക്കുക.”
4 വ്യക്തി ഒരു ഹിന്ദുവാണെങ്കിൽ, ഏതാണ്ട് ഇതുപോലെ പറയുക:
▪“ഞാൻ നേരത്തെ സന്ദർശനം നടത്തിയപ്പോൾ, ദാനീയേൽ 2:44-ലെ പ്രവചനവും അത് എപ്പോൾ നിവൃത്തിയേറുമെന്നുളളതും നമ്മൾ ചർച്ചചെയ്തിരുന്നു.” ആ തിരുവെഴുത്തു വീണ്ടും വായിക്കുകയും നമ്മുടെ പ്രശ്നങ്ങൾ—അവ പരിഹരിക്കാൻ ആർ നമ്മെ സഹായിക്കും? എന്ന ലഘുപത്രികയിലെ 12മുതൽ 17വരെയുളള പേജുകൾ പരാമർശിക്കുകയും ചെയ്യുക, പ്രഥമ സന്ദർശനത്തിൽ നിങ്ങൾ നിർത്തിയ ഭാഗത്തു തുടങ്ങിക്കൊണ്ടുതന്നെ. ഈ മാററം വരുന്ന കാലഘട്ടം സംബന്ധിച്ചു സംശയത്തിനു യാതൊരിടവും ബൈബിൾ അവശേഷിപ്പിക്കുന്നില്ലെന്ന വസ്തുതയിലേക്കു വീട്ടുകാരന്റെ ശ്രദ്ധയാകർഷിക്കുക. പ്രായോഗികമെങ്കിൽ, അയാളോടു തന്റെ ലഘുപത്രിക എടുക്കാൻ അഭ്യർത്ഥിക്കുകയും ആ വിവരം ഒന്നിച്ചു ചർച്ച ചെയ്യുകയും ചെയ്യുക.
5 വീട്ടുകാരൻ ഭൗതികമായോ അല്ലാതെയോ സംതൃപ്തനായി കാണപ്പെടുന്നെങ്കിൽ, അയാൾക്കു കൊടുത്തിട്ടുളള മാസികയിലെ പ്രോത്സാഹജനകമായ ഒരു ചിത്രമോ പ്രസ്താവനയോ സംബന്ധിച്ച് അയാളുടെ അഭിപ്രായം നിങ്ങൾക്കു ചോദിക്കാവുന്നതാണ്. അയാൾ ലഘുലേഖ മാത്രമേ എടുത്തിട്ടുളളുവെങ്കിൽ സമാധാനപൂർണ്ണമായ ഒരു പുതിയ ലോകത്തിലെ ജീവിതം എന്ന ലഘുലേഖ നിങ്ങൾക്കു വീണ്ടും പരാമർശിക്കാനും 3-ഉം 4-ഉം പേജുകളിലെ പ്രസ്താവന വായിക്കാനും കഴിയും. മനോജ്ഞമായ ഒരു പറുദീസാഭൂമിയിൽ ജീവിക്കാൻ ആഗ്രഹിക്കുന്നുവോയെന്നു വീട്ടുകാരനോടു ചോദിക്കുക. ‘അതു നിങ്ങൾക്കെങ്ങനെ സാധ്യമാണ്’ എന്ന 6-ാം പേജിലെ ഉപതലക്കെട്ടിൻകീഴിലുളള വിവരം അയാളോടൊത്തു ചർച്ച ചെയ്യുക.
6 ഒരുപക്ഷേ നിങ്ങൾ ചർച്ച ചെയ്തിരിക്കാവുന്ന വീക്ഷാഗോപുരത്തിലെയോ ഉണരുക!യിലെയോ ഒരു ലേഖനം ഉപയോഗിച്ചുകൊണ്ട് ഇതേ അടിസ്ഥാന സമീപനം നടത്താവുന്നതാണ്. നിങ്ങളുടെ ആദ്യസന്ദർശനത്തിൽ പ്രദീപ്തമാക്കിയ ലേഖനം പരാമർശിക്കുകയും അതിനുശേഷം അതേ ലേഖനത്തിൽനിന്നോ നിങ്ങളുടെ കൈവശമുളള മറെറാരു ലക്കത്തിലെ ഒരു ലേഖനത്തിൽനിന്നോ ഉളള മറെറാരു വിഷയം പരാമർശിക്കുകയും ചെയ്യുക. സാദ്ധ്യമെങ്കിൽ, ഒന്നിച്ച് ഒരു തിരുവെഴുത്തു വായിക്കുകയും വീട്ടുകാരന്റെ അഭിപ്രായം ചോദിക്കുകയും ചെയ്യുക.
7 നിങ്ങൾ ആദ്യം സന്ദർശിച്ച സമയത്ത് ഒരു വരിക്കാരനാകാൻ വീട്ടുകാരൻ ചായ്വു കാണിച്ചില്ലായിരിക്കാം, എന്നാൽ നിങ്ങൾ മടങ്ങിച്ചെല്ലുമ്പോൾ മാസികയുടെ മറെറാരു ലക്കം നിങ്ങൾക്കുണ്ടെങ്കിൽ, വന്നിരിക്കുന്ന താത്പര്യജനകമായ പുതിയ ലേഖനങ്ങൾ അദ്ദേഹത്തെ കാണിക്കാനും ഒരു വരിസംഖ്യ സമർപ്പിക്കാനും ഉളള ഒരു നല്ല അവസരമായിരിക്കാം ഇത്.
8 ഒരു ബൈബിളദ്ധ്യയനം തുടങ്ങുകയെന്ന നിങ്ങളുടെ ലക്ഷ്യം മനസ്സിൽ പിടിക്കുക. ആ ഘട്ടത്തോളം താത്പര്യത്തെ വളർത്തിക്കൊണ്ടുവരുന്നതിനു സാധാരണമായി അനേകം സന്ദർശനങ്ങൾ ആവശ്യമാണ്. കഴിയുന്നിടത്തോളം നേരത്തെ മടങ്ങിച്ചെന്നുകൊണ്ടു വീട്ടുകാരനോടുളള നിങ്ങളുടെ വ്യക്തിപരമായ താത്പര്യം പ്രകടമാക്കുക.
9 നാം പ്രഖ്യാപിക്കുന്ന സുവാർത്ത വലിയ സന്തോഷത്തിനു കാരണമാണ്. (ലൂക്കൊസ് 2:10) താത്പര്യമുളള വ്യക്തികൾ നമ്മുടെ ശ്രമങ്ങളോടു പ്രതികരിക്കുമ്പോൾ, ഇതു തീർച്ചയായും സന്തോഷിക്കുന്നതിനുളള ഒരു കാരണമാണ്. (ഫിലി. 4:1) നാം വയലിൽ കണ്ടെത്തുന്ന താത്പര്യക്കാരെ സഹായിക്കാൻ മടങ്ങിച്ചെന്നുകൊണ്ടു നമുക്ക് അത്തരം സന്തോഷം കൊയ്യാം.