ദിവ്യാധിപത്യ വാർത്തകൾ
കമ്പോഡിയ: ആയിരത്തിത്തൊളളായിരത്തിത്തൊണ്ണൂററിമൂന്നു ഫെബ്രുവരി 8-നു നമ്മുടെ വേലയ്ക്കുവേണ്ടി ഒരു ഓഫീസ് സ്ഥാപിക്കാൻ അനുമതി നൽകുന്ന ഒരു ഔദ്യോഗിക പ്രമാണം ലഭിച്ചു. അത് ആ രാജ്യത്തു മിഷനറിമാർക്കു പ്രവേശിക്കാനുളള വഴി തുറക്കുകയും ചെയ്യുന്നു. ഇരുപത്തഞ്ച് വർഷത്തിനുശേഷം കമ്പോഡിയയിൽ സുവാർത്ത വീണ്ടും സ്വതന്ത്രമായി പ്രസംഗിക്കപ്പെടുന്നതിൽ നാം സന്തുഷ്ടരാണ്.
സൈപ്രസ്: മാർച്ചിൽ 1,462 എന്ന പ്രസാധകരുടെ പുതിയ അത്യുച്ചം കൂടാതെ അവിടത്തെ ബ്രാഞ്ച് മണിക്കൂറുകളിലും മടക്കസന്ദർശനങ്ങളിലും ബൈബിളധ്യയനങ്ങളിലും അത്യുച്ചങ്ങൾ റിപ്പോർട്ടു ചെയ്തു.
ലൈബീരിയ: മാർച്ചിൽ, ബ്രാഞ്ചാഫീസിനോടു ചേർന്നുളള സൊസൈററിയുടെ സ്ഥലത്തു “പ്രകാശ വാഹകർ” ഡിസ്ട്രിക്ററ് കൺവെൻഷൻ നടത്താൻ സഹോദരങ്ങൾക്കു കഴിഞ്ഞു. അത്യുച്ച ഹാജർ 2,711 ആയിരുന്നു, 78 പേർ സ്നാപനമേററു.
ജപ്പാൻ: മാർച്ചിലെ അവരുടെ പുതിയ പ്രസാധക അത്യുച്ചം 1,77,591 ആയിരുന്നു.
ഫിലിപ്പിൻസ്: മാർച്ചിൽ 1,15,044 എന്ന പ്രസാധകരുടെ ഒരു പുതിയ അത്യുച്ചത്തിൽ എത്തിച്ചേർന്നു.