ചോദ്യപ്പെട്ടി
▪ യഹോവയുടെ സാക്ഷികൾ തന്റെ വീട്ടിൽ മേലാൽ യാതൊരു സന്ദർശനവും നടത്തരുതെന്ന് ഒരു വീട്ടുകാരൻ തീർത്തു പറയുകയാണെങ്കിൽ കാര്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണം?
മതപരമായ സ്വഭാവമുളള സന്ദർശനങ്ങളെ കർശനമായി നിരോധിക്കുന്നതായ അല്ലെങ്കിൽ പ്രത്യേകിച്ചു യഹോവയുടെ സാക്ഷികളെ പരാമർശിക്കുന്നതായ ഒരു അടയാളം നാം വാതിലിൽ കാണുന്നെങ്കിൽ വീട്ടുകാരന്റെ താത്പര്യങ്ങളെ മാനിക്കുന്നതും വാതിലിൽ മുട്ടാതിരിക്കുന്നതും ഏററവും ഉചിതമായിരിക്കും.
വിൽപ്പനക്കാരെയോ സംഭാവന പിരിക്കുന്നവരെയോ വിലക്കുന്ന അടയാളങ്ങളും ചിലപ്പോൾ നാം കാണാറുണ്ട്. മററുളളവർക്കു പ്രയോജനം ചെയ്യുന്ന മതപരമായ ഒരു പ്രവർത്തനം നാം ചെയ്യുന്നതുകൊണ്ട് അതു നമുക്കു ബാധകമാകുന്നില്ല. മുന്നോട്ടു ചെന്ന് ആ വാതിലിൽ മുട്ടുന്നത് ഉചിതമായിരിക്കും. വീട്ടുകാരൻ പ്രതിഷേധിക്കുന്നെങ്കിൽ അത്തരം അടയാളങ്ങൾ നമുക്കു ബാധകമാകുന്നില്ലെന്നു നാം വിചാരിക്കുന്നതിന്റെ കാരണം നയപൂർവം വിശദീകരിക്കാവുന്നതാണ്. ഈ വിലക്കിൽ യഹോവയുടെ സാക്ഷികളും ഉൾപ്പെടുന്നുവെന്നു വീട്ടുകാരൻ വ്യക്തമാക്കുന്നെങ്കിൽ നാം അദ്ദേഹത്തിന്റെ താത്പര്യങ്ങളെ മാനിക്കും.
നാം ഒരാളുടെ ഭവനത്തിൽ സന്ദർശനം നടത്തുന്ന ചുരുക്കം ചില സന്ദർഭങ്ങളിൽ വീട്ടുകാരൻ പ്രകടമായിത്തന്നെ കോപിക്കുകയും മേലാൽ സന്ദർശനം നടത്തരുതെന്നു ശക്തമായി തീർത്തുപറയുകയും ചെയ്തേക്കാം. നാം ആ അഭ്യർഥനയെ അംഗീകരിക്കണം. പ്രദേശ എൻവലപ്പിന്റെ ഉളളിൽ തീയതിയെഴുതിയ ഒരു കുറിപ്പു വച്ചിരിക്കണം. അങ്ങനെ ഭാവിയിൽ ആ പ്രദേശത്തു പ്രവർത്തിക്കുന്ന പ്രസാധകർ ആ വീട്ടിൽ പോകാതിരിക്കാൻ ഇതു സഹായിക്കും.
എന്നിരുന്നാലും, അത്തരം വീടുകൾ അനിശ്ചിതമായി ഒഴിവാക്കരുത് എന്നു നാം മനസ്സിൽ പിടിക്കണം. അവിടെ ഇപ്പോൾ താമസിക്കുന്നവർ മാറിപ്പോയേക്കാം. അനുകൂലമായി പ്രതികരിക്കുന്ന മറെറാരു കുടുംബാംഗത്തെ നാം കണ്ടുമുട്ടിയേക്കാം. നാം സംസാരിച്ച വീട്ടുകാരന്റെ മനോഭാവത്തിനു മാററം വരാനും നമ്മുടെ സന്ദർശനത്തോടു കൂടുതൽ സമ്മതമനോഭാവമുളളവനാകാനും സാധ്യതയുണ്ട്. അതുകൊണ്ട് അവിടെ താമസിക്കുന്നവരുടെ വികാരങ്ങൾ എന്താണെന്നു നിശ്ചയിക്കാൻ കുറച്ചു കാലത്തിനുശേഷം അവരെക്കുറിച്ചു നയപൂർവം അന്വേഷണം നടത്തണം.
നമ്മോടു സന്ദർശിക്കരുതെന്നു പറഞ്ഞിട്ടുളള വീടുകളുടെ ഒരു പട്ടിക തയ്യാറാക്കിക്കൊണ്ട് പ്രദേശ ഫയൽ വർഷത്തിലൊരിക്കൽ പുനരവലോകനം ചെയ്യണം. ഈ വീടുകൾ സന്ദർശിക്കാൻ സേവനമേൽവിചാരകന്റെ മാർഗനിർദേശത്തിൻ കീഴിൽ നയവും അനുഭവപരിചയവുമുളള ഏതാനും പ്രസാധകരെ നിയമിക്കാവുന്നതാണ്. അതേ വീട്ടുകാരൻ തന്നെയാണോ അവിടെ താമസിക്കുന്നതെന്ന് അറിയാനാണു ഞങ്ങൾ വന്നതെന്നു വിശദീകരിക്കാൻ കഴിയും. ന്യായവാദം പുസ്തകത്തിന്റെ 15-24 പേജുകളിലെ “സാദ്ധ്യതയുളള സംഭാഷണം മുടക്കികളോട് നിങ്ങൾക്ക് പ്രതികരിക്കാവുന്ന വിധം” എന്ന തലക്കെട്ടിൻ കീഴിലുളള വിവരങ്ങളുമായി പ്രസാധകനു പരിചയമുണ്ടായിരിക്കണം. ന്യായമായ ഒരു പ്രതികരണം ലഭിക്കുന്നെങ്കിൽ സാധാരണ രീതിയിൽ ഭാവി സന്ദർശനങ്ങൾ നടത്താവുന്നതാണ്. വീട്ടുകാരൻ ശത്രുതാമനോഭാവമുളളവനായി തുടരുന്നെങ്കിൽ അടുത്ത വർഷംവരെ യാതൊരു സന്ദർശനങ്ങളും നടത്തരുത്. ഒരു പ്രത്യേക വ്യക്തിയുടെ സംഗതിയിൽ കാര്യങ്ങൾ വ്യത്യസ്തമായി കൈകാര്യം ചെയ്യുന്നത് അഭികാമ്യമായിരിക്കുമോ എന്നു മൂപ്പൻമാരുടെ പ്രാദേശിക സംഘത്തിനു തീരുമാനിക്കാവുന്നതാണ്.