നാം മടങ്ങിച്ചെന്നില്ലെങ്കിൽ അവർ എങ്ങനെ കേൾക്കും?
1 “അവർ . . . പ്രസംഗിക്കുന്നവൻ ഇല്ലാതെ എങ്ങനെ കേൾക്കും?” (റോമ. 10:14) നാം ഫലപ്രദമായ മടക്കസന്ദർശനങ്ങൾ നടത്താതിരുന്നാൽ അവർ സത്യത്തിന്റെ അർഥം എങ്ങനെ ഗ്രഹിക്കും? വീട്ടുകാരനുമായി രാജ്യസന്ദേശത്തെക്കുറിച്ചു സംസാരിക്കാൻ കഴിഞ്ഞ ഏതൊരു സന്ദർശനവും മടക്കസന്ദർശനത്തിനു പററിയ ഒന്നാണ്. നാം സമർപ്പിച്ച ഏതെങ്കിലും ചെറുപുസ്തകത്തിൽനിന്നുളള കൂടുതലായ തിരുവെഴുത്ത് ആശയങ്ങളുമായി ഈ മാസം നമ്മുടെ പ്രാരംഭ സന്ദർശനത്തെ പിന്തുടരാവുന്നതാണ്. അതു വിജയപ്രദമായ ഒരു ബൈബിൾ അധ്യയനത്തിനു വഴിതുറന്നേക്കാം.
2 “ഒരു സുരക്ഷിത ഭാവി—നിങ്ങൾക്ക് അത് കണ്ടെത്താൻ കഴിയുന്ന വിധം” എന്ന ചെറുപുസ്തകം നിങ്ങൾ സമർപ്പിച്ചുവെങ്കിൽ ബൈബിൾ അധ്യയനത്തിലേക്കു വഴി തുറക്കുന്ന ഒരു സംഭാഷണത്തിനു തുടക്കമിടുന്നതിന് പുറംതാൾ കാണിച്ചുകൊണ്ടു നിങ്ങൾക്ക് ഇങ്ങനെ ചോദിക്കാവുന്നതാണ്:
◼“നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും സുരക്ഷിത ഭാവി ഉറപ്പുനൽകിയിട്ടുളള ഒരു ലോകത്തിൽ ജീവിക്കാൻ നിങ്ങൾ ആഗ്രഹിക്കുമോ? [മറുപടിക്ക് അനുവദിക്കുക. അതിനുശേഷം 2-ാം ഖണ്ഡികയിലേക്കു തിരിയുക.] അത് ഒരിക്കലെങ്കിലും സാധ്യമാണോ എന്ന് അനേകരും സംശയിക്കുന്നു. എന്നുവരികിലും നമ്മളെല്ലാം ഇത് ഒരുപോലെ ആഗ്രഹിക്കുന്നു. എന്തുകൊണ്ടെന്നാൽ, ഇത് ഒരു യാഥാർഥ്യമാക്കിത്തീർക്കുമെന്നു വാഗ്ദാനം ചെയ്യുന്ന ദൈവത്തെ സംബന്ധിച്ചിടത്തോളം ഇത് അസാധ്യമായ കാര്യമല്ല.” യെശയ്യാവു 32:17, 18-ന്റെ ഉദ്ധരണി 2-ാം ഖണ്ഡികയിൽനിന്നോ ബൈബിളിൽ നിന്നോ വായിക്കുക. ഉറപ്പുളള ഒരു ഭാവിപ്രത്യാശയിൽനിന്നുളവാകുന്ന സന്തുഷ്ടിയും സമാധാനവും ഇപ്പോൾത്തന്നെ ആസ്വദിക്കുന്ന ആളുകൾ ലോകമാസകലം ഉണ്ടെന്നു തുടർന്നു വിശദീകരിക്കുക. 3-ാം ഖണ്ഡികയിലെ തിരുവെഴുത്താശയം ചർച്ചചെയ്യുക. കൂടുതൽ അറിയുന്നതിന് ഒരു ചെറുപുസ്തകത്തിന്റെ അധ്യയനം വീട്ടുകാരനെ എങ്ങനെ സഹായിക്കുമെന്നു വിശദീകരിക്കുക. വീട്ടുകാരനു താത്പര്യമുണ്ടെങ്കിൽ ചർച്ച തുടരുന്നതിന് ഉടനെയൊരു മടക്കസന്ദർശനം നടത്താനുളള ക്രമീകരണംചെയ്യുക.
3 “കരുതലുളള ഒരു ദൈവമുണ്ടോ?” എന്ന ചെറുപുസ്തകം കൊടുത്തശേഷം മടങ്ങിച്ചെല്ലുമ്പോൾ ഏതാണ്ട് ഈ രീതിയിൽ പറഞ്ഞാൽ ഫലപ്രദമായിരിക്കും:
◼“ഞാൻ കഴിഞ്ഞപ്രാവശ്യം സന്ദർശിച്ചപ്പോൾ കരുതലുളള ഒരു ദൈവമുണ്ടോ? എന്ന ചോദ്യത്തെക്കുറിച്ചു നാം ചർച്ചചെയ്തു. ദുരിതങ്ങൾക്കും അക്രമങ്ങൾക്കും അറുതി വരുത്താൻപോന്നവിധം ദൈവം കരുതലുളളവനാണെന്നു നിങ്ങൾ ചിന്തിക്കുന്നുവോ? [വ്യക്തിയുടെ മറുപടിക്കുശേഷം 32-ാം ഖണ്ഡികയിലേക്കു തിരിഞ്ഞ് ഇങ്ങനെ തുടരുക.] ഈ ദുഷ്ടലോകത്തിനുപകരം സമാധാനത്തിൽ ജീവിക്കാൻ കഴിയുന്ന ആളുകളുളള ഒരു പുതിയ ലോകം സ്ഥാപിക്കുമെന്നു ദൈവം വാഗ്ദത്തം ചെയ്തിട്ടുണ്ട്. [സങ്കീർത്തനം 37:11 വായിക്കുക.] ബൈബിളിൽ വിശ്വസിക്കുകയും അതിലെ ബുദ്ധ്യുപദേശം ബാധകമാക്കുകയും ചെയ്യുന്നപക്ഷം നിങ്ങൾക്കും എനിക്കും ആ പുതിയ ലോകത്തിൽ ജീവിതം ആസ്വദിക്കാൻ കഴിയും.” ബൈബിൾ പഠിക്കുന്നതിന് ആളുകളെ സഹായിക്കുന്നതിനുളള നമ്മുടെ ക്രമീകരണത്തെക്കുറിച്ചു വിശദീകരിക്കുക.
4 “നോക്കൂ! ഞാൻ സകലവും പുതുതാക്കുന്നു” എന്ന ലഘുപത്രിക സമർപ്പിച്ചശേഷം മടക്കസന്ദർശനം നടത്തുമ്പോൾ പുറംപേജിലുളള ചിത്രം കാണിച്ചുകൊണ്ട് നിങ്ങൾ ഇങ്ങനെ ചോദിച്ചേക്കാം:
◼“പൂർണതയുളള ലോകത്തിൽ ജീവിക്കുക എന്നു പറഞ്ഞാൽ അത് എങ്ങനെയായിരിക്കുമെന്നാണു നിങ്ങൾക്കു തോന്നുന്നത്? [വീട്ടുകാരന്റെ അഭിപ്രായങ്ങൾ ആരായുക.] നിങ്ങൾ ഈ ചിത്രത്തിൽ കാണുന്നതു വെറും സങ്കൽപ്പമല്ല; അത് ബൈബിളിൽ നൽകിയിരിക്കുന്ന ഉറച്ച വാഗ്ദത്തങ്ങളെ അടിസ്ഥാനപ്പെടുത്തിയുളളതാണ്. [വെളിപ്പാടു 21:4-ഉം സങ്കീർത്തനം 37:11, 29-ഉം വായിക്കുക.] നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ഈ അനുഗ്രഹം എങ്ങനെ ആസ്വദിക്കാമെന്നു വിശദീകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.” വീട്ടുകാരൻ താത്പര്യം പ്രകടിപ്പിക്കുന്നുവെങ്കിൽ ചർച്ച തുടരുക, ഒരു ബൈബിൾ അധ്യയനവും വാഗ്ദാനം ചെയ്യുക.
5 സത്യമന്വേഷിക്കുന്ന ആത്മാർഥരായ ആളുകളെ കണ്ടെത്തുമ്പോൾ അവർ കേട്ട കാര്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കാൻ അവരെ സഹായിക്കുന്നതിനു മടങ്ങിച്ചെല്ലുകവഴി നാം യഥാർഥ സ്നേഹം പ്രകടിപ്പിക്കുകയാണു ചെയ്യുന്നത്. നമ്മുടെയും നമുക്കു ചെവിതരുന്നവരുടെയും നിത്യപ്രയോജനത്തിനുവേണ്ടി നമ്മെ ഭരമേൽപ്പിച്ചിരിക്കുന്ന പാവന സത്യങ്ങൾ നമുക്ക് ഉപയോഗിക്കാം.—1 തിമൊ. 4:16.