യഹോവ ശക്തി പകരുന്നു
1 യഹോവയുടെ ജനം എന്നനിലയിൽ, “ജാതികളുടെ ഇടയിൽ നല്ല” നടത്ത കാത്തുസൂക്ഷിക്കവേ സുവാർത്ത പ്രസംഗിക്കാനുള്ള നിയമനം നമുക്കു നൽകപ്പെട്ടിരിക്കുന്നു. (1 പത്രോ. 2:12, NW; മത്താ. 24:14) ഈ ദുർഘടസമയങ്ങളുടെയും നമ്മുടെ സ്വന്ത ബലഹീനതകളുടെയും പോരായ്മകളുടെയും വീക്ഷണത്തിൽ നമുക്ക് ഈ വേല നമ്മുടെ സ്വന്ത കഴിവുകൊണ്ടുമാത്രം ചെയ്തുതീർക്കാനാവില്ല. (2 തിമൊ. 3:1-5) സഹായത്തിനായി നമുക്ക് യഹോവയിലേക്കു നോക്കാൻ കഴിയുന്നതിൽ നാം എത്ര സന്തുഷ്ടരാണ്!
2 അപ്പോസ്തലനായ പൗലോസ് പല പീഡനങ്ങളും സഹിച്ചു. (2 കൊരി. 11:23-27) അവ തരണം ചെയ്യുന്നതിനും തന്നെ ഏൽപ്പിച്ച വേല പൂർത്തിയാക്കുന്നതിനും അവന് എങ്ങനെ കഴിഞ്ഞു? “സാധാരണയിൽ കവിഞ്ഞ ശക്തി” യഹോവ അവനു പ്രദാനംചെയ്തു. (2 കൊരി. 4:7, NW) “എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം ഞാൻ സകലത്തിന്നും മതിയാകുന്നു” എന്നെഴുതിയപ്പോൾ അത്തരം ദിവ്യ സഹായം തനിക്കു ലഭിച്ചതായി പൗലോസ് സമ്മതിച്ചുപറയുകയാണു ചെയ്തത്. (ഫിലി. 4:13) അതേ വിധത്തിൽ യഹോവ നമ്മെയും സഹായിക്കും. നമുക്ക് ഈ സഹായം എങ്ങനെ നേടാം?
3 ഇടവിടാതെ പ്രാർഥിച്ചുകൊണ്ട്: ‘ചോദിക്കുകയും അന്വേഷിക്കുകയും മുട്ടുകയും’ ചെയ്യുന്നതിൽ തുടരാനും തളർന്നു പിൻമാറാതിരിക്കാനും യേശു നമ്മെ പ്രോത്സാഹിപ്പിച്ചു. (ലൂക്കോ. 11:5-10, NW) നാം പ്രാർഥനയിൽ ഉറ്റിരിക്കുന്നത്, നമ്മുടെ താത്പര്യത്തിന്റെ ആഴവും നമ്മുടെ ആഗ്രഹത്തിന്റെ തീവ്രതയും നമ്മുടെ ആന്തരത്തിന്റെ പരമാർഥതയും പ്രകടമാക്കുന്നു. (സങ്കീ. 55:17; 88:1, 13; റോമ. 1:9-11) “ഇടവിടാതെ പ്രാർത്ഥിപ്പിൻ” എന്നു പൗലോസ് നമ്മെ പ്രോത്സാഹിപ്പിച്ചത് പ്രാർഥനയിൽ ഉറ്റിരിക്കേണ്ടതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ടാണ്. (1 തെസ്സ. 5:17) യഹോവയുടെ സഹായം നേടുന്നതിനുള്ള പ്രമുഖ വഴികളിലൊന്നാണു പ്രാർഥന.
4 ദിവ്യാധിപത്യ മാർഗനിർദേശം പിൻപറ്റിക്കൊണ്ട്: “ദിവ്യാധിപത്യം” എന്നതിന്റെ അർഥം “ദൈവത്താൽ ഉള്ള ഭരണം” എന്നാണ്, ആ ദൈവം സ്നേഹവാനാണ്. യഹോവയുടെ സ്നേഹപുരസ്സരമായ അധികാരത്തെ അംഗീകരിക്കുകയും വലുതും ചെറുതുമായ കാര്യങ്ങളിൽ അവന്റെ മാർഗനിർദേശം പിൻപറ്റുകയും ചെയ്യുന്നതിലൂടെ നാം അവന്റെ ഭരണത്തിൽനിന്നു പ്രയോജനമനുഭവിക്കുന്നു. “വിശ്വസ്തനും വിവേകിയുമായ അടിമ” ഭൂമിയിൽ ദിവ്യാധിപത്യ ഭരണത്തെ പ്രതിനിധാനം ചെയ്യുന്നു. (മത്താ. 24:45-47, NW) “അടിമ” ഉപയോഗിക്കുന്ന സ്ഥാപനത്തോടൊത്തുള്ള സഹകരണം യഹോവയുടെ അനുഗ്രഹം നേടുന്നതിന് നമുക്ക് അത്യന്താപേക്ഷിതമാണ്. (താരതമ്യം ചെയ്യുക: എബ്രായർ 13:17.) നമുക്ക് ആവശ്യമുള്ള ശക്തി തക്ക സമയത്തു പ്രദാനം ചെയ്തുകൊണ്ട് യഹോവ അവനോടുള്ള നമ്മുടെ വിശ്വസ്തതക്കും അവന്റെ നിയമങ്ങൾ പിൻപറ്റുന്നതിനുള്ള നമ്മുടെ മനസ്സൊരുക്കത്തിനും പ്രതിഫലം നൽകും.—എബ്രാ. 4:16.
5 നമ്മുടെ സഹോദരങ്ങളോടു പറ്റിനിന്നുകൊണ്ട്: യേശുവിന്റെ ശിഷ്യൻമാരുടെ തിരിച്ചറിയിക്കൽ അടയാളമാണു സ്നേഹം. (യോഹ. 13:34, 35) വ്യക്തിത്വങ്ങൾ വളരെ വൈവിധ്യമായതുകൊണ്ട് വ്യക്തിവൈപരീത്യങ്ങൾമൂലം നമ്മുടെയിടയിൽ ഉരസലുകൾ ഉണ്ടായെന്നു വരാം. സൗജന്യമായി അന്യോന്യം ക്ഷമിച്ചുകൊണ്ട് നാം ആർദ്രാനുകമ്പ ഉള്ളവരായിരിക്കണം. (എഫെ. 4:32) വിശ്വാസത്തിലുള്ള നമ്മുടെ സഹോദരങ്ങളുമായി അടുത്തു പറ്റിനിൽക്കുന്നതും പീഡനമധ്യേയും അവർ പ്രകടിപ്പിച്ച അചഞ്ചലമായ സഹിഷ്ണുതയാൽ പ്രോത്സാഹിതരായി തീരുന്നതും അതു സാധ്യമാക്കിത്തീർക്കുന്നു. “ലോകത്തിൽ [നമുക്കുള്ള] സഹോദരവർഗ്ഗത്തിന്നു ആവക കഷ്ടപ്പാടുകൾ തന്നേ പൂർത്തിയായി വരുന്നു എന്നറി”യുമ്പോൾ സമാനമായ സമ്മർദങ്ങളെ നേരിടുന്നതിനു നമുക്കു ദൈവദത്തമായ ബലം ഉണ്ടായിരിക്കും.—1 പത്രൊ. 5:9.
6 വ്യക്തിപരമായ പഠനത്തിന്റെ ഒരു നല്ല പതിവു നിലനിർത്തിക്കൊണ്ട: നമ്മുടെ മനസ്സുകളെയും ഹൃദയങ്ങളെയും ആത്മീയമായി ബലിഷ്ഠമാക്കുന്നത് സാത്താന്റെ ആക്രമണത്തെ ചെറുത്തുനിൽക്കാൻ നമ്മെ പ്രാപ്തരാക്കും. (1 പത്രൊ. 5:8) വ്യക്തിപരമായ നല്ലൊരു പഠനക്രമം നമ്മുടെ ദൈവിക പരിജ്ഞാനത്തിന്റെ സംഭരണി വർധിപ്പിക്കും. ദൈനംദിന വെല്ലുവിളികളെ നേരിടുന്നതിന് ദൈവിക പരിജ്ഞാനം നമുക്ക് ഇതിൽനിന്നു ആർജിക്കാനാവും. രക്ഷ നേടുന്നതിൽ “സൂക്ഷ്മപരിജ്ഞാനം” മർമപ്രധാനമായ പങ്കുവഹിക്കുന്നുവെന്നു പൗലോസ് ഊന്നിപ്പറഞ്ഞു. (1 തിമോ. 2:3, 4, NW) ആത്മീയാഹാരം ക്രമമായി ഭക്ഷിക്കുന്നത് അത്യന്താപേക്ഷിതമാണ്.
7 നമ്മെ ബലിഷ്ഠരാക്കിനിർത്താൻ സഹായിക്കേണ്ടതിന് അത്യാവശ്യമായ സകല കരുതലുകളും ക്രിസ്തീയ സഭ മുഖാന്തരം സത്വരം ലഭ്യമാണ്. അതിന്റെ പ്രവർത്തനങ്ങളെ മുഴുഹൃദയത്തോടെ പിന്തുണയ്ക്കുന്നത് നാം “ക്ഷീണിച്ചുപോകാതെ നടക്കു”മെന്നതിന് ഉറപ്പേകും.—യെശ. 40:29-31.