പുതിയ സർക്കിട്ട് സമ്മേളനപരിപാടി
ആയിരത്തിത്തൊള്ളായിരത്തിതൊണ്ണൂറ്റാറ് മാർച്ചിൽ ആരംഭിക്കുന്ന സർക്കിട്ട് സമ്മേളനത്തിന്റെ വിഷയം “ദൈവവചനം അനുസരിക്കുന്നതിനു ശ്രദ്ധിക്കുകയും, പഠിക്കുകയും ചെയ്യുക” എന്നതാണ്. ആവർത്തനപുസ്തകം 31:12, 13 [NW]-നെ അടിസ്ഥാനമാക്കിയുള്ളതാണിത്. നാം പഠിക്കുകയും ബാധകമാക്കുകയും ചെയ്യേണ്ട പാഠങ്ങൾ വിശേഷവൽക്കരിക്കാൻ ഈ വിഷയം മുഴുപരിപാടിക്കും ഉചിതമായ അടിസ്ഥാനം പ്രദാനം ചെയ്യുന്നു.
2 ഇന്ന് ബഹുഭൂരിപക്ഷം ആളുകളും വഴിതെറ്റിക്കുന്ന നിശ്വസ്ത മൊഴികൾക്കു ശ്രദ്ധകൊടുക്കുന്നുവെങ്കിലും നാമോരോരുത്തരും ദൈവവചനം ശ്രദ്ധിക്കുകയും അതു അനുസരിക്കാൻ പഠിക്കുകയും ചെയ്യേണ്ടതിന്റെ മർമപ്രധാനമായ ആവശ്യമുണ്ട്. (ലൂക്കൊ. 11:28; 1 തിമൊ. 4:1) ഇതു മനസ്സിൽ പിടിച്ചുകൊണ്ട്, പ്രസാധകർക്കും കുടുംബങ്ങൾക്കും മൂപ്പൻമാർക്കും പയനിയർമാർക്കും പ്രോത്സാഹനവും സഹായവും പ്രദാനം ചെയ്യുന്നതിനുവേണ്ടി തയ്യാറാക്കിയിരിക്കുന്നതാണ് ഈ സർക്കിട്ട് സമ്മേളനപരിപാടി. ശനിയാഴ്ച നാലു ഭാഗങ്ങളുള്ള ഒരു സിമ്പോസിയം ഉണ്ടായിരിക്കും. അതിന്റെ വിഷയം “നമ്മുടെ പ്രശ്നങ്ങളെ തരണം ചെയ്യൽ—ദൈവവചനത്തിനു ശ്രദ്ധ കൊടുത്തുകൊണ്ട്” എന്നതാണ്. ഞായറാഴ്ച രാവിലെ “തിരുവെഴുത്തുകൾ നീതിയിൽ ശിക്ഷണം നൽകുന്ന വിധം” എന്ന ശീർഷകത്തിലുള്ള ഒരു സിമ്പോസിയം ഉണ്ടായിരിക്കും. നിങ്ങളും നിങ്ങളുടെ കുടുംബവും നഷ്ടപ്പെടുത്തരുതാത്ത ആത്മീയ പ്രോത്സാഹനം മുഴുപരിപാടിയും പ്രദാനംചെയ്യും.
3 ശനിയാഴ്ചയും ഞായറാഴ്ചയും വയൽശുശ്രൂഷക്കുള്ള പ്രായോഗിക നിർദേശങ്ങൾ പ്രദാനംചെയ്യപ്പെടുകയും പ്രകടിപ്പിക്കപ്പെടുകയും ചെയ്യും. പ്രോത്സാഹജനകവും പ്രബോധനാത്മകവുമായ അനുഭവങ്ങളും അഭിമുഖങ്ങളും അവതരിപ്പിക്കപ്പെടും. അങ്ങനെ, ഹാജരായിരിക്കുന്നതിനാലും പഠിക്കുന്നത് ബാധകമാക്കുക എന്ന ലക്ഷത്തിൽ ശ്രദ്ധിക്കുന്നതിനാലും ദൈവവചനത്തിലെ കല്പനകൾ പൂർണമായി അനുസരിക്കുന്നതിനുള്ള മെച്ചമായ ഒരു നിലയിലായിരിക്കും നിങ്ങൾ.
4 സർക്കിട്ട് സമ്മേളനത്തിന്റെ സവിശേഷയിനങ്ങളിലൊന്നു പുതുതായി സമർപ്പിച്ച സഹോദരീസഹോദരൻമാരുടെ സ്നാപനമായിരിക്കും. സ്നാപനാർഥികൾ തങ്ങളുടെ സമർപ്പണത്തിന്റെ ഈ പരസ്യപ്രഖ്യാപനത്തിന് ഏറെ മുമ്പേ തന്നെ സ്നാപനത്തിനുള്ള തങ്ങളുടെ ആഗ്രഹം അധ്യക്ഷമേൽവിചാരകനെ അറിയിക്കേണ്ടതാണ്. അങ്ങനെയാവുമ്പോൾ അവരുമായി കൂടിക്കാണുന്നതിന് മൂപ്പൻമാരെ ക്രമീകരിക്കാൻ അദ്ദേഹത്തിനു കഴിയും.
5 ഈ സർക്കിട്ട് സമ്മേളന പരമ്പരയുടെ പരസ്യപ്രസംഗ വിഷയം “ബൈബിളിനാൽ നയിക്കപ്പെടേണ്ടത് എന്തുകൊണ്ട്?” എന്നതാണ്. ഹാജരാകുന്നതിനു താത്പര്യക്കാരെ ക്ഷണിക്കുക. നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ലഭിക്കുന്ന, ഏറെ ആവശ്യമായിരിക്കുന്ന പ്രോത്സാഹനത്തിന്റെയും സഹായത്തിന്റെയും പ്രതീക്ഷയിൽ മുഴു പരിപാടിക്കും ഹാജരാകുന്നതിനു സുനിശ്ചിത ആസൂത്രണങ്ങൾ ചെയ്യുക.