സൗഹൃദ സംഭാഷണങ്ങൾക്കു ഹൃദയത്തിലേക്ക് ഇറങ്ങിച്ചെല്ലാൻ കഴിയും
1 സംഭാഷണത്തെ “ആശയങ്ങളുടെ വാചിക കൈമാറ്റം” എന്നു നിർവചിക്കാൻ കഴിയും. മറ്റുള്ളവർക്കു താത്പര്യജനകമായ ഒരു വിഷയത്തെക്കുറിച്ചു സൗഹൃദ സംഭാഷണങ്ങൾ തുടങ്ങുന്നത് അവരുടെ താത്പര്യത്തെ പിടിച്ചെടുത്തേക്കാം; മാത്രവുമല്ല അതിനു രാജ്യസന്ദേശവുമായി അവരുടെ ഹൃദയങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നതിനു നമ്മെ സഹായിക്കാനാവും. ആളുകളുമായി സൗഹൃദവും സ്വസ്ഥവുമായ സംഭാഷണത്തിലേർപ്പെടുന്നത് ഒരു പ്രസംഗം നടത്തുന്നതിനേക്കാൾ വളരെയധികം ഫലപ്രദമാണെന്ന് അനുഭവം കാണിച്ചുതന്നിരിക്കുന്നു.
2 ഒരു സൗഹൃദ സംഭാഷണം തുടങ്ങാവുന്ന വിധം: മറ്റുള്ളവരുമായി സംഭാഷണം നടത്താൻ നമുക്കു പ്രാപ്തിയുണ്ടെന്നുള്ളത്, നാം ആശയങ്ങളുടെയും തിരുവെഴുത്തുകളുടെയും ഒരു ശ്രദ്ധേയമായ നിര അവതരിപ്പിക്കേണ്ടതുണ്ടെന്ന് അർഥമാക്കുന്നില്ല. നമ്മളുമായി സംസാരിക്കാൻ മറ്റൊരു വ്യക്തിയെ കിട്ടുന്നതേ അതിൽ ഉൾപ്പെട്ടിരിക്കുന്നുള്ളൂ. ഉദാഹരണത്തിന്, നാം നമ്മുടെ അടുത്ത അയൽക്കാരനുമായി സൗഹൃദ സംഭാഷണത്തിലേർപ്പെടുമ്പോൾ അതു കർക്കശമല്ല മറിച്ച് സ്വസ്ഥമായ വിധത്തിലാണ്. നമ്മുടെ അടുത്ത വാക്കുകളെക്കുറിച്ചു നാം ചിന്തിക്കാതെ അദ്ദേഹം പ്രകടിപ്പിക്കുന്ന ആശയങ്ങളോടു നാം സ്വാഭാവികമായി പ്രതികരിക്കുന്നു. അദ്ദേഹം പറയുന്നതിൽ യഥാർഥ താത്പര്യം കാണിക്കുന്നത്, നമ്മോടൊത്തുള്ള സംഭാഷണം തുടരുന്നതിന് അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ചേക്കാം. മറ്റുള്ളവരോടു സാക്ഷീകരിക്കുമ്പോഴും അതുതന്നെ സത്യമായിരിക്കണം.
3 കുറ്റകൃത്യം, യുവാക്കളുടെ പ്രശ്നങ്ങൾ, പ്രാദേശിക വിവാദങ്ങൾ, ലോകാവസ്ഥകൾ എന്നിങ്ങനെയുള്ള വിഷയങ്ങൾ, അല്ലെങ്കിൽ കാലാവസ്ഥപോലും സൗഹൃദ സംഭാഷണങ്ങൾക്കു തുടക്കമിടുന്നതിന് ഉപയോഗിക്കാൻ കഴിയും. ആളുകളുടെ ജീവിതത്തെ നേരിട്ടു ബാധിക്കുന്ന വിഷയങ്ങൾ അവരുടെ താത്പര്യം ഉണർത്തുന്നതിൽ വളരെ ഫലപ്രദമാണ്. ഒരിക്കൽ സംഭാഷണം ആരംഭിച്ചുകഴിഞ്ഞാൽ നമുക്ക് അതു സാവധാനം രാജ്യസന്ദേശത്തിലേക്കു തിരിച്ചുവിടാൻ കഴിയും.
4 ഒരു സ്വസ്ഥമായ സംഭാഷണം നടത്തുന്നതിന്, മുൻകൂട്ടിയുള്ള തയ്യാറാകൽ ആവശ്യമില്ല എന്ന് അർഥമാക്കുന്നില്ല. അത് ആവശ്യമാണ്. എന്നിരുന്നാലും, ഒരു കർക്കശമായ ബാഹ്യരേഖ തയ്യാറാക്കുകയോ അല്ലെങ്കിൽ ഒരു പ്രസംഗം മനഃപാഠമാക്കുകയോ ചെയ്യേണ്ട ആവശ്യമില്ല, അത് സാഹചര്യങ്ങൾക്കനുസരിച്ചു പെട്ടെന്നു വഴങ്ങാത്തതോ അനുരൂപപ്പെടുത്താൻ കഴിയാത്തതോ ആയ ഒരു സംഭാഷണത്തിൽ കലാശിക്കും. (1 കൊരിന്ത്യർ 9:20-23 താരതമ്യം ചെയ്യുക.) തയ്യാറാകുന്നതിനുള്ള ഒരു ഉത്കൃഷ്ട വിധം ഒന്നോ രണ്ടോ തിരുവെഴുത്തു വിഷയങ്ങൾ—അതിൽ അടിസ്ഥാനമാക്കി സംഭാഷണത്തിലേക്കു കടക്കാമെന്ന ലക്ഷ്യത്തിൽ—തിരഞ്ഞെടുക്കുക എന്നതാണ്. ന്യായവാദം പുസ്തകത്തിൽ കാണപ്പെടുന്ന വിഷയങ്ങൾ പുനരവലോകനം ചെയ്യുന്നത് ഇതിനു സഹായകമാണെന്നു തെളിയും.
5 ഒരു സൗഹൃദ സംഭാഷണത്തിനുവേണ്ട അത്യാവശ്യ ഗുണങ്ങൾ: നാം മറ്റുള്ളവരുമായി സംസാരിക്കുമ്പോൾ ഊഷ്മളതയുള്ളവരും ആത്മാർഥരും ആയിരിക്കണം. ഒരു പുഞ്ചിരിയും പ്രസന്നഭാവവും ഈ ഗുണങ്ങൾ പ്രതിഫലിപ്പിക്കാൻ സഹായിക്കുന്നു. ലോകത്തിലെ ഏറ്റവും ഉത്കൃഷ്ടമായ സന്ദേശമാണു നമ്മുടെ പക്കലുള്ളത്; പരമാർഥഹൃദയരായവർക്ക് അത് അത്യധികം ഹൃദ്യമാണ്. അവരുമായി കുറച്ചു സുവാർത്ത പങ്കുവെക്കുകയെന്ന ആത്മാർഥമായ ആഗ്രഹത്താൽ പ്രചോദിതമാണ് അവരിലുള്ള നമ്മുടെ താത്പര്യമെന്ന് അവർക്കു തോന്നുന്നെങ്കിൽ, അവർ ശ്രദ്ധിക്കാൻ പ്രേരിതരായേക്കാം.—2 കൊരി. 2:17.
6 സംഭാഷണത്തിലേർപ്പെടൽ ഒരു സന്തോഷപ്രദമായ അനുഭവമായിരിക്കണം. അതുകൊണ്ട്, രാജ്യസന്ദേശം അവതരിപ്പിക്കുന്നതിൽ നാം ദയയും നയവും ഉള്ളവരായിരിക്കണം. (ഗലാ. 5:22; കൊലൊ. 4:6) മറ്റേ വ്യക്തിയിൽ ഒരു അനുകൂലമായ ധാരണ ഉണ്ടാക്കാൻ യത്നിക്കുക. ഈ വിധത്തിൽ, അദ്ദേഹത്തിന്റെ ഹൃദയത്തിലേക്ക് ഇറങ്ങിച്ചെല്ലുന്നതിൽ ആദ്യം നാം വിജയംവരിക്കുന്നില്ലെങ്കിൽപ്പോലും, അടുത്ത പ്രാവശ്യം ഒരു സാക്ഷി സംസാരിക്കുമ്പോൾ അദ്ദേഹം കൂടുതൽ സ്വീകാര്യക്ഷമതയുള്ളവനായിരുന്നേക്കാം.
7 ഒരു സൗഹൃദ സംഭാഷണം തുടങ്ങുന്നത് ഒരു സങ്കീർണമായ പ്രസംഗത്തിൽ നൈപുണ്യം നേടുന്നതിന്റെ ഫലമല്ല. അതു കേവലം ഒരു വ്യക്തിക്കു താത്പര്യമുള്ള വിഷയത്തിൽ താത്പര്യമുണർത്തുന്ന സംഗതിയാണ്. ഒരിക്കൽ നാം മുൻകൂട്ടി തയ്യാറായിരിക്കുന്നെങ്കിൽ, ആളുകളുമായി സൗഹൃദ സംഭാഷണത്തിലേർപ്പെടാൻ നാം സജ്ജരായിരിക്കും. നിത്യമായ രാജ്യാനുഗ്രഹങ്ങളുടെ, കണ്ടെത്താവുന്ന ഉത്കൃഷ്ടമായ വാർത്ത നാം കണ്ടുമുട്ടുന്നവരുമായി പങ്കുവെക്കുകവഴി അവരുടെ ഹൃദയങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നതിനു നമുക്കു പ്രയത്നിക്കാം.—2 പത്രൊ. 3:13.