ചോദ്യപ്പെട്ടി
◼ നിയമിക്കപ്പെട്ട പരസ്യ പ്രസംഗകനു സമയത്തു യോഗത്തിനെത്തിച്ചേരാൻ സാധിച്ചില്ലെങ്കിൽ എന്തു ചെയ്യണം?
ചിലപ്പോൾ, ഒഴിച്ചുകൂടാനാവാത്ത സാഹചര്യങ്ങൾനിമിത്തം ഒരു സഹോദരനു പട്ടികപ്പെടുത്തിയിരിക്കുന്ന പ്രസംഗം നടത്തുന്നതിനു സമയത്ത് എത്തിച്ചേരാൻ സാധിക്കാതെവരും. അദ്ദേഹം ഉടനടി എത്തിച്ചേരുമെന്നു വിശ്വസിക്കാൻ കാരണമുണ്ടെങ്കിൽ മൂപ്പന്മാർക്ക് ആദ്യം വീക്ഷാഗോപുര അധ്യയനം നടത്താൻ സാധിക്കും; അതേത്തുടർന്നു പരസ്യയോഗം നടത്താവുന്നതാണ്. പ്രസംഗകൻ എത്തിച്ചേരുകയില്ലെന്നു വ്യക്തമാകുന്നുവെങ്കിലോ? ഒരുപക്ഷേ പ്രാദേശിക പ്രസംഗകരിൽ ഒരാൾക്കു താൻ തയ്യാറായിട്ടുള്ള ഏതെങ്കിലും പ്രസംഗം നടത്താവുന്നതാണ്.
മുൻകൂട്ടിയുള്ള ശ്രദ്ധാപൂർവമായ ആസൂത്രണം പൊതുവേ ഈ പ്രശ്നത്തെ തടയുന്നു. പരസ്യപ്രസംഗം നിയമിച്ചുകൊടുക്കുന്നയാൾ, കുറഞ്ഞപക്ഷം ഒരാഴ്ച മുമ്പെങ്കിലും ഓരോ പ്രസംഗകനെയും കണ്ട് അദ്ദേഹത്തിന്റെ നിയമനത്തെക്കുറിച്ച് ഓർമിപ്പിക്കണം. ഓർമിപ്പിക്കലിൽ യോഗത്തിന്റെ സമയം, രാജ്യഹാളിന്റെ മേൽവിലാസം, സാധ്യമെങ്കിൽ ഒരു ഫോൺനമ്പർ, അതുപോലെതന്നെ ഹാൾ കണ്ടുപിടിക്കേണ്ടതു സംബന്ധിച്ച് വ്യക്തമായ നിർദേശങ്ങൾ എന്നിവ ഉൾപ്പെടുത്തണം. പ്രസംഗകൻ ഈ വിവരങ്ങൾ ശ്രദ്ധാപൂർവം കുറിച്ചെടുക്കണം. അദ്ദേഹം തന്റെ നിയമനം ഗൗരവമായിട്ടെടുക്കണം. തന്റെ ഉത്തരവാദിത്വം നിറവേറ്റത്തക്കവിധം വ്യക്തിപരമായ കാര്യാദികളിൽ അദ്ദേഹം ആവശ്യമായ ക്രമീകരണങ്ങൾ വരുത്തണം. അപ്രകാരം ചെയ്യുന്നതിൽനിന്ന് അദ്ദേഹത്തെ തടയുന്നവിധം ഒഴിച്ചുകൂടാനാവാത്ത എന്തെങ്കിലും പൊന്തിവന്നാൽ, പകരം ആരെയെങ്കിലും ക്രമീകരിക്കാൻ സാധിക്കത്തക്കവിധം അദ്ദേഹം പരസ്യപ്രസംഗം നിയമിച്ചുകൊടുക്കുന്നയാളുമായി ഉടനടി ബന്ധപ്പെടണം. അവസാനനിമിഷ റദ്ദാക്കൽ ഒഴിവാക്കാൻവേണ്ട എല്ലാ ശ്രമങ്ങളും നടത്തേണ്ടതാണ്. പ്രസംഗകനു താമസം നേരിടുകയും അദ്ദേഹം വരാൻ ഏതാനും നിമിഷം വൈകുകയും ചെയ്യുമെങ്കിൽ അദ്ദേഹത്തിന് രാജ്യഹാളിലേക്കു ഫോൺ ചെയ്യാവുന്നതാണ്. അങ്ങനെയാകുമ്പോൾ പരിപാടി എങ്ങനെ ക്രമീകരിക്കണമെന്ന് സഹോദരന്മാർക്ക് അറിയാൻ സാധിക്കും.
പരസ്യപ്രസംഗ നിയമനങ്ങളോടുള്ള വിലമതിപ്പിനും മുൻകൂട്ടിയുള്ള നല്ല തയ്യാറെടുപ്പിനും ഓർമപ്പെടുത്തലുകൾക്കും ശ്രദ്ധാപൂർവമുള്ള മേൽനോട്ടത്തിനും സഭ ആഴ്ചതോറും പ്രയോജനപ്രദമായ പരസ്യപ്രസംഗം ആസ്വദിക്കുമെന്ന കാര്യത്തിൽ ഉറപ്പുവരുത്താൻ കഴിയും.