ചോദ്യപ്പെട്ടി
◼ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ, സേവനയോഗം, പരസ്യയോഗം, വീക്ഷാഗോപുര അധ്യയനം എന്നിവയുടെ പ്രാരംഭ ഗീതം അവതരിപ്പിക്കേണ്ടത് ആരാണ്, എപ്രകാരം?
ഒക്ടോബറിലെ നമ്മുടെ രാജ്യ ശുശ്രൂഷയുടെ അനുബന്ധമായി ലഭിക്കുന്ന ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പട്ടികയിൽ ഓരോ വാരത്തിലെയും ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിന്റെ പ്രാരംഭ ഗീതം നൽകിയിട്ടുണ്ട്. നമ്മുടെ രാജ്യ ശുശ്രൂഷയുടെ 2-ാം പേജിൽ ഓരോ വാരത്തിലെയും സേവനയോഗത്തിന്റെ പ്രാരംഭ, ഉപസംഹാര ഗീതങ്ങൾ കാണാനാകും. അതുപോലെ, ഓരോ വാരത്തിലെയും വീക്ഷാഗോപുര അധ്യയനത്തിന് ഉപയോഗിക്കേണ്ട ഗീതങ്ങൾ വീക്ഷാഗോപുരത്തിന്റെ 2-ാം പേജിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഈ ഗീതങ്ങൾ പ്രസ്തുത യോഗങ്ങളുടെ ഭാഗമായതിനാൽ അതു നടത്തുന്ന സഹോദരനാണ് ഗീതവും സദസ്സിനെ അറിയിക്കേണ്ടത്, അല്ലാതെ അതിനുമുമ്പു നടന്ന പരിപാടിയുടെ അധ്യക്ഷനല്ല.
ഉദാഹരണത്തിന്, ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ മേൽവിചാരകൻ സദസ്സിനെ സ്വാഗതം ചെയ്ത് പ്രാരംഭ ഗീതം ആലപിക്കാനുള്ള ആഹ്വാനത്തോടെ സ്കൂൾ ആരംഭിക്കുന്നു. സ്കൂളിലെ പരിപാടികൾ അവസാനിച്ചശേഷം അദ്ദേഹം സേവനയോഗത്തിലെ ആദ്യ പരിപാടി നിർവഹിക്കുന്ന സഹോദരനെ സ്റ്റേജിലേക്കു ക്ഷണിക്കുന്നു. സേവനയോഗത്തിലെ പരിപാടി നിർവഹിക്കുന്ന ഈ സഹോദരനാണ് സേവനയോഗത്തിലെ പ്രാരംഭ ഗീതം ആലപിക്കാൻ സദസ്സിനെ ക്ഷണിക്കുന്നത്.
അധ്യക്ഷനാണ് പരസ്യയോഗം ആരംഭിക്കുന്നത്. അദ്ദേഹം, സന്നിഹിതരായിരിക്കുന്ന ഏവരെയും സ്വാഗതം ചെയ്തശേഷം പ്രസംഗകൻ തിരഞ്ഞെടുത്ത ഗീതം ആലപിക്കുന്നതിനായി സദസ്സിനെ ക്ഷണിക്കും. തുടർന്ന് പ്രാരംഭ പ്രാർഥനയും അധ്യക്ഷൻ (അല്ലെങ്കിൽ മുന്നമേ നിയമിച്ച യോഗ്യതയുള്ള മറ്റൊരു സഹോദരൻ) നിർവഹിക്കും. അദ്ദേഹം പ്രസംഗകനെ പരിചയപ്പെടുത്തി പ്രസംഗവിഷയം പ്രതിപാദിക്കും. പരസ്യപ്രസംഗത്തിനുശേഷം അധ്യക്ഷൻ പ്രസംഗത്തിലെ പ്രധാന വിവരങ്ങൾ എടുത്തുപറയുകയില്ല, പകരം ലഭിച്ച പ്രബോധനത്തിനു ഹ്രസ്വമായി നന്ദി രേഖപ്പെടുത്തും. പിറ്റേ വാരത്തിലെ പരസ്യപ്രസംഗത്തിന്റെ വിഷയം അറിയിച്ചശേഷം വീക്ഷാഗോപുര അധ്യയനത്തിനു ശ്രദ്ധനൽകാൻ അദ്ദേഹം എല്ലാവരെയും പ്രോത്സാഹിപ്പിക്കുന്നു. സന്ദർശന പ്രസംഗകനാണു പരസ്യപ്രസംഗം നടത്തിയതെങ്കിൽ സഭയുടെ സ്നേഹവും ആശംസകളും അദ്ദേഹത്തിന്റെ സഭയെ അറിയിക്കാൻ ആഗ്രഹിക്കുന്നുവോ എന്നു സദസ്സിനോടു ചോദിക്കേണ്ടതില്ല. തുടർന്ന് അധ്യക്ഷൻ വീക്ഷാഗോപുര അധ്യയനം നിർവഹിക്കുന്ന സഹോദരനെ സ്റ്റേജിലേക്കു ക്ഷണിക്കും.
അധ്യയനത്തിന്റെ പ്രാരംഭ ഗീതം ആലപിക്കാൻ വീക്ഷാഗോപുര അധ്യയനം നിർവഹിക്കുന്ന സഹോദരൻ സദസ്സിനെ ക്ഷണിക്കും. പ്രസിദ്ധീകരിക്കപ്പെട്ട നിർദേശങ്ങളനുസരിച്ച് അധ്യയനം നടത്തിയശേഷം അദ്ദേഹം ഉപസംഹാര ഗീതം അറിയിക്കും. സാധാരണഗതിയിൽ വീക്ഷാഗോപുര അധ്യയന നിർവാഹകൻ ഉപസംഹാര പ്രാർഥനയ്ക്കായി പരസ്യപ്രസംഗം നടത്തിയ സഹോദരനെയാണു ക്ഷണിക്കുക.
പൊതുവായ ഈ നിർദേശങ്ങൾ പിൻപറ്റുന്നത് ഏകീകൃതമായ വിധത്തിൽ നമ്മുടെ യോഗങ്ങൾ നടത്തപ്പെടുന്നുവെന്ന് ഉറപ്പുവരുത്തും.