സേവനയോഗ പട്ടിക
മേയ് 14-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. 4-ാം പേജിലെ നിർദേശങ്ങളോ നിങ്ങളുടെ പ്രദേശത്തിനു ചേരുന്ന മറ്റ് അവതരണങ്ങളോ ഉപയോഗിച്ച് മേയ് 15 ലക്കം വീക്ഷാഗോപുരവും മേയ് ലക്കം ഉണരുക!യും സമർപ്പിക്കുന്നത് എങ്ങനെയെന്നു പ്രകടിപ്പിക്കുക.
20 മിനി: പ്രാദേശികമായും ലോകവ്യാപകമായും രാജ്യവേലയെ പിന്തുണയ്ക്കൽ. യഹോവയുടെ ഹിതം ചെയ്യാൻ സംഘടിതർ പുസ്തകത്തിന്റെ 12-ാം അധ്യായത്തെ ആസ്പദമാക്കിയുള്ള പ്രസംഗവും സദസ്യ ചർച്ചയും.
15 മിനി: “അവൻ ക്ഷീണിച്ചിരിക്കുന്നവന്നു ശക്തി നൽകുന്നു.” a സമയം അനുവദിക്കുന്നതനുസരിച്ച് പരാമർശിത തിരുവെഴുത്തുകളെക്കുറിച്ച് അഭിപ്രായം പറയാൻ സദസ്സിനെ ക്ഷണിക്കുക.
ഗീതം 1, സമാപന പ്രാർഥന.
മേയ് 21-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. ചോദ്യപ്പെട്ടി പുനരവലോകനം ചെയ്യുക.
15 മിനി: നിങ്ങൾക്കും മറ്റൊരു ഭാഷ പഠിക്കാം! 2007 മാർച്ച് ലക്കം ഉണരുക!യുടെ 10-12 പേജുകളെ ആസ്പദമാക്കിയുള്ള പ്രസംഗം. സുവാർത്ത ഘോഷിക്കുക എന്ന ലക്ഷ്യത്തിൽ മറ്റൊരു ഭാഷ പഠിക്കുന്നതിന്റെ പ്രാധാന്യം ഊന്നിപ്പറയുക.
20 മിനി: “നിങ്ങൾ ദൈവവചനത്തിനുവേണ്ടി നിലകൊള്ളുന്നുവോ?” b ശുശ്രൂഷാസ്കൂൾ പുസ്തകത്തിന്റെ 143-4 പേജിലെ ചതുരങ്ങളിൽനിന്നുള്ള അഭിപ്രായം ഉൾപ്പെടുത്തുക.
ഗീതം 202, സമാപന പ്രാർഥന.
മേയ് 28-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. കണക്കു റിപ്പോർട്ടും സംഭാവന കൈപ്പറ്റിയതായുള്ള അറിയിപ്പുകളും വായിക്കുക. മേയ് മാസത്തെ വയൽസേവന റിപ്പോർട്ടു നൽകാൻ പ്രസാധകരെ ഓർമിപ്പിക്കുക. 4-ാം പേജിലെ നിർദേശങ്ങളോ നിങ്ങളുടെ പ്രദേശത്തിനു ചേരുന്ന മറ്റ് അവതരണങ്ങളോ ഉപയോഗിച്ച് ജൂൺ 1 ലക്കം വീക്ഷാഗോപുരവും ജൂൺ ലക്കം ഉണരുക!യും സമർപ്പിക്കുന്നത് എങ്ങനെയെന്നു പ്രകടിപ്പിക്കുക.
20 മിനി: ജൂൺ മാസത്തിൽ കുടുംബ സന്തുഷ്ടി പുസ്തകം വിശേഷവത്കരിക്കുക. ഇതിന്റെ കാലോചിതമായ ചില പ്രത്യേകതകൾ ശ്രദ്ധയിൽപ്പെടുത്തുക. നിങ്ങളുടെ പ്രദേശത്തിന് അനുയോജ്യമായ അവതരണങ്ങൾ ഉപയോഗിച്ച് ഇത് എങ്ങനെ സമർപ്പിക്കാമെന്നു പ്രകടിപ്പിക്കുക. സമയം അനുവദിക്കുന്നതനുസരിച്ച്, ഇവ പരിചയക്കാർക്കോ കുടുംബാംഗങ്ങൾക്കോ സമർപ്പിച്ചതിന്റെ നല്ല അനുഭവങ്ങൾ പറയാൻ സദസ്സിനെ ക്ഷണിക്കുക.
15 മിനി: വയലിലെ അനുഭവങ്ങൾ. മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിൽ സഹായ പയനിയറിങ് നടത്തിയവരും വയൽപ്രവർത്തനം മെച്ചപ്പെടുത്താൻ കഠിനാധ്വാനം ചെയ്ത മറ്റു പ്രസാധകരും ആസ്വദിച്ച അനുഭവങ്ങൾ പറയുക. കൂടാതെ, മാസിക സമർപ്പിച്ചിടത്ത് അധ്യയനം ആരംഭിക്കുക എന്ന ലക്ഷ്യത്തിൽ മടങ്ങിച്ചെന്നപ്പോൾ ഉണ്ടായ അനുഭവങ്ങളും പങ്കുവെക്കുക. ശ്രദ്ധേയമായ ഒന്നോ രണ്ടോ അനുഭവങ്ങൾ പുനരവതരിപ്പിക്കാവുന്നതാണ്.
ഗീതം 21, സമാപന പ്രാർഥന.
ജൂൺ 4-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. നമ്മുടെ രാജ്യ ശുശ്രൂഷയിൽനിന്നുള്ള തിരഞ്ഞെടുത്ത അറിയിപ്പുകൾ.
15 മിനി: പ്രാദേശിക ആവശ്യങ്ങൾ.
20 മിനി: “യഹോവയെ സ്തുതിക്കാൻ മക്കളെ പഠിപ്പിക്കുക.”c 4-ാം ഖണ്ഡിക പരിചിന്തിക്കുമ്പോൾ 2005 ജൂലൈ ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയുടെ 3-ാം പേജിലെ അഭിപ്രായങ്ങൾ ഉൾപ്പെടുത്തുക.
ഗീതം 169, സമാപന പ്രാർഥന.
[അടിക്കുറിപ്പുകൾ]
a ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.
b ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.
c ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.