സൊസൈറ്റിയുടെ ലോകവ്യാപക പ്രവർത്തനത്തിനുള്ള സംഭാവനകൾ വികസനത്തെ പിന്താങ്ങുന്നു
യെശയ്യാവു 54:2, 3-ൽ മുൻകൂട്ടിപ്പറഞ്ഞിരിക്കുന്നതുപോലെ യഹോവയുടെ നിർമലാരാധന ഭൂമിയിലെങ്ങും വ്യാപിക്കുന്നതിൽ തുടരുന്നു. കഴിഞ്ഞ പത്തുവർഷത്തിൽ, അംഗോള, ഇക്വറ്റോറിയൽ ഗിനി, എത്യോപ്യ, കാമെറൂൺ, ടോഗോ, മഡഗാസ്കർ, മലാവി, മൊസാമ്പിക് എന്നിവിടങ്ങളിൽ രാജ്യപ്രവർത്തനത്തിന്മേലുള്ള നിയന്ത്രണങ്ങൾ എടുത്തുമാറ്റിയിരിക്കുന്നു. വയൽ വിളഞ്ഞുനിൽക്കുന്ന ഈ രാജ്യങ്ങളിലും മറ്റിടങ്ങളിലും ഗിലെയാദ് മിഷനറിമാരും ശുശ്രൂഷാ പരിശീലന സ്കൂൾ ബിരുദധാരികളും ബെഥേൽ കുടുംബാംഗങ്ങളും മറ്റുള്ളവരും നിയമനങ്ങൾ ഏറ്റെടുത്തിട്ടുണ്ട്.—മത്താ. 9:37, 38.
യഹോവയുടെ സ്ഥാപനത്തിലെ സത്യാരാധകരുടെ വർധനവ് നൂറുകണക്കിനു പുതിയ രാജ്യഹാളുകളുടെ നിർമാണം ആവശ്യമാക്കിത്തീർക്കുന്നു എന്നതു വ്യക്തമാണ്. കൂടാതെ, നാം ഇന്ത്യയിൽ ചെയ്യുന്നതുപോലെ പുതിയ സമ്മേളനഹാളുകൾക്കും പുതിയ അല്ലെങ്കിൽ വികസിപ്പിക്കപ്പെട്ട ബ്രാഞ്ച് സൗകര്യങ്ങൾക്കുംവേണ്ടി ആസൂത്രണം ചെയ്യുന്നതും ആവശ്യമായിരിക്കുന്നു. ഈ പദ്ധതികൾക്കുവേണ്ടി പണംമുടക്കുന്നതിനും അതുപോലെതന്നെ രാജ്യപ്രവർത്തനം ലോകമെമ്പാടും മുന്നോട്ടുകൊണ്ടുപോകുന്നതിനുമായി സൊസൈറ്റിയുടെ ലോകവ്യാപക പ്രവർത്തനത്തിനുവേണ്ടിയുള്ള സംഭാവനയിൽ അധികഭാഗവും വിനിയോഗിച്ചിരിക്കുന്നു.
ഈ രണ്ടു പേജുകളിലുമുള്ള ചിത്രങ്ങളും രചനകളും—ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന നിർമാണങ്ങളും താമസിയാതെ ആരംഭിക്കാൻപോകുന്ന പദ്ധതികളും—സൊസൈറ്റി ആഫ്രിക്കൻ വയലിൽ നിർവഹിച്ചുകൊണ്ടിരിക്കുന്നതിനെപ്പറ്റി നിങ്ങൾക്കു ചില ധാരണകൾ നൽകും. ഇവിടെ ഇന്ത്യയിൽ, 50 ഏക്കറോളം സ്ഥലം വാങ്ങി ഏതാണ്ട് 400 ബെഥേൽ അംഗങ്ങൾക്കു താമസിക്കാനും വേല ചെയ്യാനുമുള്ള ഇടവും അതുപോലെത്തന്നെ അടുക്കള, ഭക്ഷണമുറി, അലക്കുശാല, അറ്റകുറ്റപ്പണികൾക്കായുള്ള വർക്ക്ഷോപ്പ് തുടങ്ങിയവ പ്രദാനം ചെയ്യുന്നതിനുള്ള കെട്ടിടങ്ങളും നിർമിക്കാൻ നമുക്കു ഭരണസംഘത്തിന്റെ അനുമതി ലഭിച്ചിട്ടുണ്ട്.
ഇന്ത്യയിൽ ഈ വർഷം ഏപ്രിൽ 2-ന് 41,193 ആളുകൾ സ്മാരകാഘോഷത്തിനു ഹാജരായി—ആ മാസത്തിൽ റിപ്പോർട്ടു ചെയ്യപ്പെട്ട പ്രസാധകരുടെ എണ്ണത്തിന്റെ രണ്ടര ഇരട്ടിയിലധികം! ഹാജരായവരിൽ ഒട്ടേറെപേർ യഹോവയുടെ നിർമലാരാധനയിൽ നമ്മോടു ചേരാൻ നാം പ്രാർഥിക്കുന്നു. ഇത്, കൂടുതൽ സഭകളെയും കൂടുതൽ രാജ്യഹാളുകളുകളുടെ ആവശ്യത്തെയും അർഥമാക്കുന്നു. സത്യാരാധനയ്ക്കുവേണ്ടി ഭൗതിക പിന്തുണയേകാനുള്ള എത്ര നല്ല പദവിയാണു നമുക്കുള്ളത് എന്ന മതിപ്പ് ഇതു നമ്മിലുളവാക്കുന്നു. രാജ്യഹാളുകളെ പിന്തുണയ്ക്കുന്ന ക്രമീകരണങ്ങൾക്കായി ഫണ്ടുകൾ അയയ്ക്കുന്നത്, സഭകൾ അതു ചെയ്യുന്ന വിധങ്ങളിലൊന്നാണ്.—ലൂക്കൊ. 16:9; 1 തിമൊ. 6:18.
[3-ാം പേജിലെ ചിത്രം]
9 ദിവസംകൊണ്ടു പണിത ദക്ഷിണാഫ്രിക്കയിലുള്ള ക്വാസ്യൂളൂ-നേറ്റലിലെ രാജ്യഹാൾ
[3-ാം പേജിലെ ചിത്രം]
നൈജീരിയായിലെ ലാഭകരമായി നിർമിച്ച രാജ്യഹാൾ
[3-ാം പേജിലെ ചിത്രം]
1996-ന്റെ അവസാനത്തോടെ പൂർത്തിയാകാൻപോകുന്ന, 1,500 പേർക്ക് ഇരിക്കാവുന്ന മൊസാമ്പിക്കിലെ സമ്മേളനഹാൾ
[3-ാം പേജിലെ ചിത്രം]
1996-ലെ ശരത്കാലത്ത് ഉപയോഗിച്ചുതുടങ്ങാൻ തയ്യാറാകേണ്ട മൊസാമ്പിക്കിലെ ബ്രാഞ്ച് സൗകര്യങ്ങൾ
[3-ാം പേജിലെ ചിത്രം]
ഈ വേനൽക്കാലത്തു പൂർത്തിയാക്കാൻ പരിപാടിയിട്ടിരിക്കുന്ന സീയെറ ലിയോൺ ബ്രാഞ്ച്
[4-ാം പേജിലെ ചിത്രം]
1997-ലെ വസന്തകാലത്തു പൂർത്തിയാകാൻപോകുന്ന ബ്രാഞ്ച് സൗകര്യങ്ങളോടൊപ്പം, പണി പൂർത്തിയായ മൗറീഷ്യസിലെ ചുവരുകളില്ലാത്ത സമ്മേളനഹാൾ
[4-ാം പേജിലെ ചിത്രം]
നിർമാണം നടന്നുകൊണ്ടിരിക്കുന്ന സിംബാബ്വേ ബ്രാഞ്ച്
[4-ാം പേജിലെ ചിത്രം]
സെനെഗളിലെ തുറസ്സായ സമ്മേളനഹാളും നിർമാണം നടന്നുകൊണ്ടിരിക്കുന്ന പുതിയ ബ്രാഞ്ചും
[4-ാം പേജിലെ ചിത്രം]
പുതിയ കെനിയ ബ്രാഞ്ച്, തലസ്ഥാനമായ നെയ്റോബിയിൽ
[4-ാം പേജിലെ ചിത്രം]
താമസിയാതെ പൂർത്തിയാകാൻ പോകുന്ന മഡഗാസ്കർ ബ്രാഞ്ച്
[4-ാം പേജിലെ ചിത്രം]
മലാവിക്കുവേണ്ടി നിർദേശിക്കപ്പെട്ടിരിക്കുന്ന ബ്രാഞ്ച് കെട്ടിടങ്ങൾ