“നിങ്ങളുടെ പരമാവധി പ്രവർത്തിക്കുക”
1 നാം നമ്മെത്തന്നെ യഹോവയ്ക്കു സമർപ്പിച്ചപ്പോൾ നമുക്കു സാധ്യമാകുന്നതിലേക്കും നന്നായി അവനെ സേവിക്കാമെന്നാണു നാം വാക്കു കൊടുത്തത്. ഉചിതമായി, അപ്പോസ്തലനായ പത്രൊസ് ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികളെ യഹോവയുടെ മുമ്പാകെ ഒരു നല്ല നില ഉറപ്പാക്കുന്നതിനുവേണ്ടി തങ്ങളുടെ കഴിവിന്റെ പരമാവധി ചെയ്യുന്നതിനു പ്രോത്സാഹിപ്പിച്ചു. (2 പത്രൊ. 1:10) യഹോവയെ പ്രീതിപ്പെടുത്തുന്നതിനുവേണ്ടി അവന്റെ സേവനത്തിൽ നമ്മുടെ കഴിവിന്റെ പരമാവധി ചെയ്യാൻ നാം നിശ്ചയമായും ആഗ്രഹിക്കുന്നു. ഇതിലെന്താണ് ഉൾപ്പെട്ടിരിക്കുന്നത്? യഹോവയുമായുള്ള നമ്മുടെ ബന്ധം കൂടുതൽ ആഴമേറിയതാകുകയും അവൻ നമുക്കായി ചെയ്തിരിക്കുന്ന എല്ലാ സംഗതികളെക്കുറിച്ചും ധ്യാനിക്കുകയും ചെയ്യവേ അവന്റെ സേവനത്തിൽ എല്ലായ്പോഴും കഴിവിന്റെ പരമാവധി ചെയ്യാൻ ഹൃദയം നമ്മെ പ്രേരിപ്പിക്കുന്നു. ശുശ്രൂഷയുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും സാധിക്കുമ്പോഴൊക്കെ അതിന്റെ അളവു വർധിപ്പിക്കാനും നാമാഗ്രഹിക്കുന്നു.—സങ്കീ. 34:8; 2 തിമൊ. 2:15.
2 ശുശ്രൂഷയിൽ കൂടുതൽ ചെയ്യാൻ ആഗ്രഹിച്ച ഒരു യുവ സഹോദരൻ ദൈവവചനത്തിന്റെ ക്രമമായ പഠനം, യഹോവയോടുള്ള തന്റെ വിലമതിപ്പിന്റെ ആഴം വർധിപ്പിക്കുന്നുവെന്നും കൂടുതൽ തീക്ഷ്ണത നട്ടുവളർത്താൻ തന്നെ സഹായിക്കുന്നുവെന്നും കണ്ടെത്തി. ഇത് അവനെ പയനിയർ സേവനത്തിന് അപേക്ഷിക്കാൻ പ്രേരിപ്പിച്ചു. അപരിചിതരോടു സംസാരിക്കുന്നതിൽ ബുദ്ധിമുട്ടനുഭവപ്പെട്ട ഒരു സഹോദരി ന്യായവാദം പുസ്തകത്തിലെ ചില അവതരണങ്ങൾ പരിശീലിക്കുകയും പെട്ടെന്നുതന്നെ തന്റെ ശുശ്രൂഷയിൽ വളരെയേറെ പുരോഗതി ആസ്വദിക്കാൻ തുടങ്ങുകയും ചെയ്തു. ഒരു ദമ്പതികളോടൊത്തു ബൈബിളധ്യയനം നടത്താൻ അവൾക്കു സാധിച്ചു. അവർ സത്യം സ്വീകരിക്കുകയും ചെയ്തു.
3 നിങ്ങൾക്കു ചെയ്യാൻ സാധിക്കുന്നതിൽ സന്തോഷിക്കുക: നമ്മിൽ ചിലർ മോശമായ ആരോഗ്യം, കുടുംബത്തിൽനിന്നുള്ള എതിർപ്പുകൾ, ദാരിദ്ര്യം, വയൽസേവന പ്രദേശത്തെ പ്രതികരണമില്ലായ്മ തുടങ്ങിയ പ്രയാസ സാഹചര്യങ്ങൾ അഭിമുഖീകരിക്കുന്നു. ഈ അവസാന നാളുകളിൽ സർവസാധാരണമായ, മറ്റനേകം പ്രശ്നങ്ങൾ നമ്മുടെ ശുശ്രൂഷയെ തടസ്സപ്പെടുത്തിയേക്കാം. (ലൂക്കൊ. 21:34, NW അടിക്കു.; 2 തിമൊ. 3:1) യഹോവയ്ക്കുള്ള നമ്മുടെ സമർപ്പണം നിറവേറ്റുന്നതിൽ നാം പരാജിതരായെന്ന് ഇതിനർഥമുണ്ടോ? നമ്മുടെ കഴിവിന്റെ പരമാവധി നാം അവനെ സേവിക്കുന്നുവെങ്കിൽ ഇല്ല.
4 മറ്റുള്ളവർക്ക് എന്തു ചെയ്യാൻ സാധിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ നാം സ്വയം വിധിക്കുന്നതു ബുദ്ധിയല്ല. പകരം, “ഓരോരുത്തൻ താന്താന്റെ പ്രവൃത്തി ശോധന” ചെയ്യാനാണു തിരുവെഴുത്തുകൾ നമ്മെ പ്രോത്സാഹിപ്പിക്കുന്നത്. നമുക്കു വ്യക്തിപരമായി സാധിക്കുന്നത്ര പൂർണമായി സ്വയം അർപ്പിക്കുന്നത് യഹോവയെ സന്തുഷ്ടനാക്കുന്നു. അതു നമുക്ക് “പ്രശംസ”യ്ക്കുള്ള കാരണവും നൽകുന്നു.—ഗലാ. 6:4; കൊലൊ. 3:23, 24.
5 “അവസാനം ദൈവം നിങ്ങളെ കറയും കളങ്കവുമില്ലാത്തവരും സമാധാനമുള്ളവരുമായി കാണേണ്ടതിനു നിങ്ങളുടെ പരമാവധി പ്രവർത്തിക്കുക” എന്ന പത്രൊസിന്റെ വാക്കുകൾ നമുക്കു പിൻപറ്റാം. (2 പത്രൊസ് 3:14, NW) ആ ആത്മാവ് നമ്മിൽ സുരക്ഷിതത്വബോധം ഉളവാക്കുകയും യഹോവയ്ക്കു മാത്രം നൽകാൻ സാധിക്കുന്ന മനശ്ശാന്തി നമ്മിലുളവാക്കുകയും ചെയ്യും.—സങ്കീ. 4:8.