രാജ്യഹാൾ നിർമാണത്തിന്റെ ആവശ്യത്തിനൊത്തു മുന്നേറൽ
1 ലോകവ്യാപക വയലിലേക്കു നാം കണ്ണോടിക്കുമ്പോൾ, യഹോവയുടെ ഭൗമിക സ്ഥാപനത്തിൽ വലിയ വർധനവ് ഉണ്ടായിക്കൊണ്ടിരിക്കുന്നതായി കാണാൻ സാധിക്കും. അതു ഹൃദയോഷ്മളമായ ഒരു കാഴ്ചയാണ്. പോയവർഷം ഇന്ത്യയിൽ മാത്രമായി ഏതാണ്ട് 25 പുതിയ സഭകൾ രൂപീകൃതമായി, ലോകവ്യാപകമായി മൊത്തം 3,288-ഉം. ഈ വർധനവിന്റെയെല്ലാം അടിസ്ഥാനത്തിൽ, കൂടുതൽ രാജ്യഹാളുകളുടെ ആവശ്യമുണ്ടെന്നത് അതിശയകരമല്ല.
2 മേഖലാ നിർമാണക്കമ്മിറ്റികൾ: (Regional Building Committees) രാജ്യഹാൾ നിർമാണ പരിപാടി ത്വരിതപ്പെടുത്തുന്നതിന് സൊസൈറ്റി ഇപ്പോൾ രണ്ട് മേഖലാ നിർമാണക്കമ്മിറ്റികളെ നിയോഗിച്ചിട്ടുണ്ട്. ഒന്ന് തമിഴ്നാട് സർക്കിട്ടുകളിലുള്ള സഭകളെ സഹായിക്കുന്നതിനും മറ്റൊന്ന് കേരള സർക്കിട്ടുകളിലുള്ള സഭകളെ സഹായിക്കുന്നതിനും. പുതിയതു പണിയാനോ പുതുക്കി പണിയാനോ ആയിരുന്നാലും, രാജ്യഹാൾ പദ്ധതികളുടെ മേൽനോട്ടം ഈ മേഖലാ കമ്മിറ്റികൾക്കാണ്. ക്രിസ്തീയ കൊടുക്കൽമനോഭാവവും ആത്മത്യാഗമനോഭാവവും നിമിത്തമാണു രാജ്യഹാൾ നിർമാണത്തിന്റെ മുഴു ക്രമീകരണവും പൂർത്തീകരിക്കപ്പെടുന്നത്. അത് ലോകം പൊതുവേ പ്രകടിപ്പിക്കുന്ന മനോഭാവത്തിനു നേരേ വിപരീതമാണ്.—2 തിമൊ. 3:2, 4.
3 നിർമാണ പദ്ധതികളെക്കുറിച്ചു പുനരവലോകനം ചെയ്യുന്നതിനു സഹായിക്കാനായി സൊസൈറ്റി മേഖലാ കമ്മിറ്റികൾക്കു മാർഗനിർദേശങ്ങൾ പ്രദാനം ചെയ്തിട്ടുണ്ട്. അങ്ങനെ, അന്തസുറ്റതും ഉദ്ദേശ്യത്തിന് ഉതകുംവിധത്തിലുള്ളതും അർപ്പിത വിഭവങ്ങൾ വേണ്ടരീതിയിൽ ഉപയോഗിക്കുന്നതുമായ രാജ്യഹാളിന്റെ ആസൂത്രണത്തിനു പ്രാദേശിക മൂപ്പന്മാരെ സഹായിക്കുന്നതിന് ഈ കമ്മിറ്റികൾ സജ്ജമാക്കപ്പെട്ടിരിക്കുന്നു. മേഖലാ നിർമാണക്കമ്മിറ്റികളിൽ സേവിക്കാൻ നിയമിക്കപ്പെട്ടിരിക്കുന്ന അനുഭവപരിചയമുള്ള മൂപ്പന്മാരുടെ നിർദേശങ്ങളിൽനിന്നു പരമാവധി പ്രയോജനം നേടാൻ മൂപ്പന്മാരുടെ സംഘങ്ങൾ എല്ലാ വസ്തുതകളും ശ്രദ്ധാപൂർവം തൂക്കിനോക്കുന്നത് ഉചിതമായിരിക്കും.—ലൂക്കൊ. 14:28-30.
4 നിർമാണച്ചെലവ് പരമാവധി കുറയ്ക്കൽ: പ്രാപ്തനായ ഒരു മൂപ്പന്റെ മേൽനോട്ടത്തിൽ പ്രാദേശിക സഭയ്ക്കുവേണ്ടി ഒരു പർച്ചേസ് ഡിപ്പാർട്ട്മെൻറ് സംഘടിപ്പിക്കാൻ മേഖലാ നിർമാണക്കമ്മിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വിഭാഗത്തിൽ വേലചെയ്യുന്നവർ, നിലവിലുള്ള വ്യത്യസ്ത തുകകൾ താരതമ്യം ചെയ്ത്, വിലപേശൽ നടത്തി, ആദായകരമായ രീതിയിൽ വാങ്ങൽ നടത്താൻ അങ്ങേയറ്റം ശ്രമിക്കുന്നു. ഈ വിധത്തിൽ ആരുടെ പക്കൽനിന്ന് ഏതു സാമഗ്രികൾ വാങ്ങണമെന്നു നിർണയിക്കാൻ സാധിക്കും.
5 ചില സഭകൾക്ക് തങ്ങളുടെ രാജ്യഹാൾ പദ്ധതി പൂർത്തിയാക്കാൻ കൂടുതലായ സാമ്പത്തിക സഹായം ആവശ്യമായി വരുന്നു. സൊസൈറ്റിയിൽനിന്നു പണം മുൻകൂറായി അപേക്ഷിക്കുന്നതിനു മുമ്പ് പിൻവരുന്ന കാര്യങ്ങളെക്കുറിച്ചു നിർണയിക്കാൻ മൂപ്പന്മാർ പ്രദേശത്ത് ഒരു സർവേ നടത്തണം. (1) ഇപ്പോഴത്തെ ആവശ്യങ്ങൾക്കും ഭാവിവളർച്ചയ്ക്കും പര്യാപ്തമാകുന്നത്ര സ്ഥലം വാങ്ങാനും നിർമാണച്ചെലവിനുമായി തുടക്കത്തിൽ എത്രമാത്രം തുക സംഭാവന ചെയ്യുന്നതാണ്, (2) ബന്ധപ്പെട്ട പ്രാദേശിക സഭകൾക്ക് എത്രത്തോളം വായ്പ നൽകാൻ സാധിക്കും, (3) സഭാ പ്രവർത്തനങ്ങളുടെ ചെലവു നികത്താനും സൊസൈറ്റിയിൽനിന്നു പണം മുൻകൂറായി കൈപ്പറ്റിയിട്ടുണ്ടെങ്കിൽ അതു തിരിച്ചടയ്ക്കാനും മാസംതോറും എത്രമാത്രം തുക സംഭാവന ചെയ്യുന്നതാണ്. സർവേ എടുക്കുമ്പോൾ ചീട്ടുകളിൽ ആരുടെയും പേരെഴുതരുത്.
6 രാജ്യഹാളിന്റെ രൂപകൽപ്പന ലളിതമാക്കുക: രാജ്യഹാളുകളുടെ രൂപകൽപ്പനയിൽ ഒരേ നിലവാരം പുലർത്താൻ സഹായിക്കുന്നതിനു സൊസൈറ്റി മൂന്നു വ്യത്യസ്ത രാജ്യഹാൾ രൂപകൽപ്പനകൾ ലഭ്യമാക്കിയിട്ടുണ്ട്. 100-ഓ 150-ഓ 250-ഓ പേർക്ക് ഇരിക്കാവുന്ന രീതിയിലാണ് അതു രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഭാവിവളർച്ച കണക്കിലെടുത്തുകൊണ്ടു മൂപ്പന്മാർക്ക് ഈ അടിസ്ഥാന രൂപകൽപ്പനകളിൽനിന്ന് ആവശ്യത്തിനുതകുന്ന ഒരെണ്ണം തിരഞ്ഞെടുക്കാവുന്നതാണ്. അങ്ങനെ അവർ തങ്ങളുടെ സുഹൃത്തുക്കളുടെമേലോ സൊസൈറ്റിയുടെ രാജ്യഹാൾ ഫണ്ടിലെ വിഭവങ്ങളുടെമേലോ അനാവശ്യ ഭാരം വരുത്തിവയ്ക്കാതിരിക്കും.
7 ഒരു രൂപകൽപ്പന തിരഞ്ഞെടുക്കുന്നതിനു മുമ്പ്, സഭാ മൂപ്പന്മാർ മേഖലാ കമ്മിറ്റിയുമായി ബന്ധപ്പെട്ട്, സൊസൈറ്റി പ്രദാനം ചെയ്തിരിക്കുന്ന രൂപരേഖകൾ മാർഗദർശിയായി ഉപയോഗിച്ചുകൊണ്ടു കെട്ടിടത്തിന്റെ മൊത്തം രൂപകൽപ്പനയെക്കുറിച്ച് അവരുമായി ചർച്ചചെയ്യണം. മേഖലാ നിർമാണക്കമ്മിറ്റിയെ നിയോഗിക്കാത്തിടത്ത്, രാജ്യഹാൾ പദ്ധതിക്കുള്ള ഏതെങ്കിലുമൊരു പടി സ്വീകരിക്കുന്നതിനു മുമ്പ് മൂപ്പന്മാർ സൊസൈറ്റിയുമായി ബന്ധപ്പെടണം.
8 ഉത്തമവേലയ്ക്കു സ്വമേധയാസേവകരുടെ പിന്തുണ: രാജ്യഹാൾ നിർമാണത്തിനു സഹായിക്കുന്ന നിരവധി സ്വമേധയാസേവകരോടു സൊസൈറ്റി കൃതജ്ഞത പ്രകടിപ്പിക്കുന്നു. എങ്കിലും, ഇനിയും ധാരാളം സ്വമേധയാസേവകരെ ആവശ്യമുള്ളതായി മേഖലാ നിർമാണക്കമ്മിറ്റികൾ റിപ്പോർട്ടു ചെയ്യുന്നുണ്ട്. രാജ്യതാത്പര്യങ്ങളെ പിന്തുണയ്ക്കുന്നതിന് അനിവാര്യമായ ഒരു സേവനമാണത്.—1 കൊരി. 15:58.
9 ഒരുവന് എങ്ങനെ സ്വമേധയാ സേവിക്കാനാകും? മൂപ്പന്മാർ ആവശ്യപ്പെടുന്നതനുസരിച്ച് സൊസൈറ്റി രാജ്യഹാൾ നിർമാണ പ്രവർത്തകർക്കുവേണ്ടിയുള്ള ചോദ്യാവലി ഫാറങ്ങൾ അയച്ചുകൊടുക്കുന്നതാണ്. ആ ഫാറങ്ങൾ യോഗ്യതയുള്ള ജോലിക്കാർക്കു ലഭ്യമാക്കിത്തീർക്കുന്നു. ഉചിതമായ വൈദഗ്ധ്യങ്ങളുള്ള, സഭയിൽ നല്ല നിലയുള്ള സ്നാപനമേറ്റ പ്രസാധകരെ സ്വമേധയാസേവനത്തിനു പ്രോത്സാഹിപ്പിക്കുകയാണ്. നിർമാണത്തോടു ബന്ധപ്പെട്ടതും അല്ലാത്തതുമായ വൈദഗ്ധ്യങ്ങൾ ആവശ്യമാണ്. സ്വമേധയാസേവകർക്കു തങ്ങളുടെ സഭയിലെ അധ്യക്ഷ മേൽവിചാരകനിൽനിന്നോ സെക്രട്ടറിയിൽനിന്നോ ആവശ്യമായ ഫാറങ്ങൾ കൈപ്പറ്റാവുന്നതാണ്. എന്നിട്ട്, നിർമാണവിദ്യയിലോ ഭക്ഷ്യ സേവനം, സുരക്ഷ, സാമഗ്രികൾ കൈകാര്യം ചെയ്യൽ, കണക്കെഴുത്ത്, നിയമനടപടികളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്യൽ എന്നിങ്ങനെ മറ്റേതെങ്കിലും രംഗത്തോ തങ്ങൾക്കുള്ള അനുഭവപരിചയത്തെക്കുറിച്ച് അവർക്കതിൽ സൂചിപ്പിക്കാവുന്നതാണ്.
10 കൂടാതെ, സമീപത്തായി ഒരു രാജ്യഹാൾ നിർമിക്കുമ്പോൾ, നിങ്ങളുടെ സഭയിലെ നിർമാണ പ്രവർത്തനങ്ങളിൽ പ്രത്യേക വൈദഗ്ധ്യമില്ലാത്ത പ്രസാധകർക്കു മറ്റു സാധാരണ ജോലിക്കാരോടൊപ്പം പ്രവർത്തിച്ചുകൊണ്ടു സഹായിക്കാവുന്നതാണ്. അത്തരം ജോലിക്കാർ സ്വമേധയാസേവകർക്കുള്ള ചോദ്യാവലി പൂരിപ്പിക്കേണ്ടതില്ല. ആവശ്യത്തെക്കുറിച്ച് അറിയിച്ച്, നിർമാണവുമായി ബന്ധപ്പെട്ട സഭയിലെയോ അടുത്തുള്ള സഭയിലെയോ മൂപ്പന്മാർ മുഖേന അതിനുള്ള ക്രമീകരണങ്ങൾ നടത്തുന്നു.
[4-ാം പേജിലെ ചതുരം]
രാജ്യഹാൾ നിർമാണത്തിനുള്ള പടികൾ:
(1) നിർമാണ പദ്ധതിക്കും സഭാട്രസ്റ്റ് രൂപീകരിക്കുന്നതിനു ട്രസ്റ്റികളെ നിയോഗിക്കുന്നതിനുംവേണ്ടി സഭയിൽ പ്രമേയം പാസാക്കുന്നു
(2) മൂപ്പൻമാരുടെ സംഘം, പ്രത്യേകിച്ചും ബിസിനസ്/നിർമാണ പ്രവർത്തനങ്ങളിൽ അനുഭവപരിചയമുള്ള രണ്ടോ മൂന്നോ മൂപ്പന്മാരുൾപ്പെടുന്ന ഒരു പ്രാദേശിക നിർമാണക്കമ്മിറ്റിയെ (Local Building Committee) നിയോഗിക്കുന്നു
(3) രാജ്യഹാളിന്റെ രൂപകൽപ്പന തിരഞ്ഞെടുക്കാൻ പ്രാദേശിക നിർമാണക്കമ്മിറ്റി മേഖലാ നിർമാണക്കമ്മിറ്റിയുമായോ സൊസൈറ്റിയുമായോ ബന്ധപ്പെടുന്നു
(4) തിരഞ്ഞെടുത്ത രൂപകൽപ്പന സൊസൈറ്റിയുടെ അംഗീകാരത്തിനായി അയയ്ക്കുന്നു, പ്രാദേശിക അധികാരികളുടെ അനുമതി വാങ്ങാനായി അതു മടക്കി അയയ്ക്കുന്നു
(5) മൂപ്പന്മാർ പദ്ധതിക്കു ലഭ്യമായ ഫണ്ടുകൾ കണക്കുകൂട്ടുന്നു. (സാമ്പത്തിക സഹായം ആവശ്യമുണ്ടെങ്കിൽ സൊസൈറ്റിക്കെഴുതുക)
(6) പ്രാദേശിക നിർമാണക്കമ്മിറ്റി മിക്ക പ്രസാധകർക്കും സൗകര്യപ്രദമായിടത്തു സ്ഥലം കണ്ടെത്തി അതു വാങ്ങി ട്രസ്റ്റിന്റെ പേരിൽ രജിസ്റ്റർ ചെയ്യുന്നു
(7) രാജ്യഹാൾ പദ്ധതി പൂർത്തിയാക്കാൻ മേഖലാ നിർമാണക്കമ്മിറ്റിയും പ്രാദേശിക നിർമാണക്കമ്മിറ്റിയും ഒരുമിച്ചു പ്രവർത്തിക്കുന്നു
[4-ാം പേജിലെ ചതുരം]
സ്ഥലനിർണയ ചെക്ക്ലിസ്റ്റ്
സ്ഥലം
വലുപ്പം (ഇപ്പോഴത്തെ ആവശ്യത്തിനും ഭാവി വർധനവിനും മതിയായ വലുപ്പമുണ്ടോ?)
ആകൃതി (സ്ഥലം മുഴുവൻ ഉപയോഗപ്പെടുത്താൻ ബുദ്ധിമുട്ടുണ്ടോ?)
മണ്ണ് (അതിനു കെട്ടിടത്തെ താങ്ങിനിർത്താനാകുമോ?)
വെള്ളം (വെള്ളപ്പൊക്കമുണ്ടാകാനുള്ള സാധ്യതയുണ്ടോ? സെപ്റ്റിക് ടാങ്കിലെ വെള്ളം വറ്റിക്കൊള്ളുമോ?)
അയൽക്കാർ (നിങ്ങൾ കെട്ടിടം പണിയുന്നതിൽ അവർക്ക് ഇഷ്ടക്കുറവുണ്ടോ?)
പൊതു സൗകര്യങ്ങളും സേവനങ്ങളും
ലഭ്യത (അഴുക്കുചാൽ, വെള്ളം, പാചകവാതകം, വൈദ്യുതി, ഫോൺ)
ചപ്പുചവർ ഇടാനുള്ള സ്ഥലം
പൊലീസ്, അഗ്നിശമന സംരക്ഷണം
ക്രമമായ തപാൽ സേവനം
സമീപത്തു സ്കൂളുകളുണ്ടോ? പേരുകേട്ടതോ?
ചുറ്റുവട്ടങ്ങൾ
ജീവിതനിലവാരം (ഉയർന്നതോ താഴ്ന്നതോ സുസ്ഥിരമോ?)
പാരിസ്ഥിതിക ചുറ്റുപാടുകൾ (ഹൈവേ, ഫാക്ടറികൾ?)
സ്ഥാനം
പൊതുഗതാഗത സൗകര്യമുള്ളിടത്താണോ?
പരിമിതികൾ
സ്ഥലത്തിന്മേൽ പൂർണാവകാശം ലഭിക്കുമോ? (ഒരു വക്കീലിനെ കാണുക)
ആധാര നിയന്ത്രണങ്ങളുണ്ടോ?
മേഖലാ നിയന്ത്രണങ്ങളുണ്ടോ? (സ്ഥലം വിട്ടു പണിയുക, വിസ്തീർണം)
സൗകര്യാവകാശവും ഗമനാഗമനാവകാശവും സൂക്ഷിക്കേണ്ടതുണ്ടോ?
സാമ്പത്തികസ്ഥിതി
സ്ഥലത്തിന്റെ വില നിങ്ങൾക്കു താങ്ങാനാകുമോ?
ലോൺ വേണ്ടിവരുമോ?
പ്രകടമല്ലാത്ത ചെലവുകളുണ്ടോ?
(പ്രത്യേക കരംചുമത്തലോ അടയ്ക്കാത്ത നികുതിയോ?)
നിങ്ങൾ എത്രമാത്രം നികുതിയടയ്ക്കേണ്ടിവരും?
[4-ാം പേജിലെ ചതുരം]
നിർമാണ കോഡുകൾക്കുള്ളിൽപ്പെടുന്ന പ്രത്യേക പ്രദേശങ്ങൾ
മേഖലാ നിയമങ്ങൾ
മേഖലാ ജില്ലകൾ തീരുമാനിക്കൽ
കെട്ടിടങ്ങൾ ഉപയോഗിക്കാവുന്ന വിധം
കെട്ടിടത്തിനായി ഉപയോഗിക്കാവുന്ന സ്ഥലത്തിന്റെ ശതമാനം (സാന്ദ്രത)
കെട്ടിടത്തിന്റെ പരമാവധി വലുപ്പം
പരമാവധി ഉയരം
വഴിയിൽനിന്നും അയൽപ്പക്കത്തുനിന്നുമുള്ള ദൂരം
പാർക്കിങ് സംബന്ധിച്ച നിയമങ്ങൾ
സ്ഥലവലുപ്പം സംബന്ധിച്ച കുറഞ്ഞ നിബന്ധനകൾ
“പരിസര സ്വഭാവം” നിലനിർത്താനോ മാറ്റംവരുത്താനോ ഉപയോഗിക്കാനാകും
[4-ാം പേജിലെ ചതുരം]
കെട്ടിടത്തിന്റെ കോഡ്
അഗ്നിശമന സംരക്ഷണം
സുരക്ഷിത നിർഗമനമാർഗം
അപായമായേക്കാവുന്ന കെട്ടിട സൗകര്യങ്ങൾ കൈകാര്യംചെയ്യൽ
ജനക്കൂട്ടത്തിനുവേണ്ടിയുള്ള രൂപകൽപ്പന (പൊതു കെട്ടിടങ്ങൾ)
ഘടനാ സുരക്ഷിതത്വം
വേണ്ടത്ര വെളിച്ചവും വായുസഞ്ചാരവും
ആരോഗ്യപരിപാലന പ്ലംബിങ്
അഗ്നിശമന ഉപകരണം
നിർമാണത്തിനിടയിൽ സുരക്ഷിതത്വം
കെട്ടിടത്തിലുള്ളവരുടെ ജീവനും ക്ഷേമവും സംരക്ഷിക്കുന്നതാണു മുഖ്യ ഉദ്ദേശ്യം
[4-ാം പേജിലെ ചതുരം]
മോശം
[4-ാം പേജിലെ ചതുരം]
നല്ലത്
[4-ാം പേജിലെ ചതുരം]
തരക്കേടില്ല