സ്കൂൾ പരമാവധി പ്രയോജനപ്പെടുത്തുക
1 കുട്ടികളിലനേകരും പുതിയ ക്ലാസ്സിലേക്കു പ്രവേശിക്കുന്ന സമയമാണിത്. പുതിയ അധ്യയന വർഷത്തോടു ബന്ധപ്പെട്ട വെല്ലുവിളികളും ഉത്കണ്ഠകളും ഉണ്ടായിരുന്നേക്കാമെങ്കിലും തങ്ങളുടെ വിദ്യാഭ്യാസം പരമാവധി പ്രയോജനപ്പെടുത്താൻ പരിശ്രമിക്കുന്ന കുട്ടികൾക്കു നിരവധി പ്രയോജനങ്ങളും അനുഭവിക്കാനാകും.
2 ഒരു നല്ല അടിസ്ഥാന വിദ്യാഭ്യാസം ഒരുവന്റെ ആത്മീയ പുരോഗതിക്കു സംഭാവനചെയ്യുന്നു. ഒരുവന്റെ ബാല്യകാല പ്രവൃത്തികളാണ് അയാളുടെ പിൽക്കാല നേട്ടങ്ങൾക്ക് അടിത്തറപാകുന്നത്. സ്കൂൾവിദ്യാഭ്യാസത്തോടുള്ള ബന്ധത്തിലും “മനുഷ്യൻ വിതെക്കുന്നതു തന്നേ കൊയ്യും.” (ഗലാ. 6:7) സ്കൂൾ പാഠങ്ങൾ നന്നായി പഠിക്കുന്ന കുട്ടികൾക്ക് യഹോവയ്ക്കു കൂടുതൽ ഉപയോഗപ്രദരായിരിക്കാനുള്ള കഴിവുകൾ വികസിപ്പിച്ചെടുക്കാൻ സാധിക്കും.
3 ശരിയായ സ്കൂൾ കോഴ്സുകൾ തിരഞ്ഞെടുക്കുന്നതിനു സൂക്ഷ്മമായ പൂർവ വിചിന്തനം ആവശ്യമാണ്. ജീവിതത്തിൽ ആത്മീയ ലാക്കുകളിൽ എത്തിച്ചേരാൻ ഏറ്റവും പ്രായോഗികമായ കോഴ്സുകൾ തിരഞ്ഞെടുക്കാൻ മാതാപിതാക്കൾ കുട്ടികളെ സഹായിക്കണം. തങ്ങളുടെ കഴിവുകൾ വികസിപ്പിച്ചുകൊണ്ട് ചെറുപ്പക്കാർക്കു പയനിയർ വേലയിൽ തങ്ങളെത്തന്നെ പിന്തുണയ്ക്കാൻ സാധിക്കും. അവർ എവിടെ സേവിച്ചാലും യഹോവയെ സ്തുതിക്കുന്നതിന് അടിസ്ഥാന വിദ്യാഭ്യാസം അവരെ സഹായിക്കണം.
4 കുട്ടികളേ, സ്കൂൾ വർഷങ്ങൾ പരമാവധി പ്രയോജനപ്പെടുത്താൻ ശ്രമിക്കുക. അങ്ങനെ ചെയ്യുമ്പോൾതന്നെ, വിശുദ്ധ സേവനത്തിൽ മുഴുജീവിതവും കേന്ദ്രീകരിക്കുന്നതിനു ശ്രദ്ധിക്കുക, അല്ലാതെ ലൗകിക നേട്ടങ്ങളിലല്ല. നിങ്ങളുടെ മുഴു ജീവിതവും യഹോവയുടെ ഇഷ്ടം ചെയ്യാനായി ഉപയോഗിക്കാൻ ശ്രമിക്കുക. അങ്ങനെയെങ്കിൽ, നിങ്ങൾ യഹോവയുടെ സ്തുതിക്കായി നിങ്ങളുടെ പാത വിജയപ്രദമാക്കും.—സങ്കീ. 1:3.