ഒരു നിർദേശം
സെപ്റ്റംബറിലെ സമർപ്പണ ഇനമായി പരിജ്ഞാനം പുസ്‌തകം പട്ടികപ്പെടുത്തിയിരിക്കുന്നു. ഇത് ഏഴാം തവണയാണ് സമർപ്പണ ഇനമായി ഈ പുസ്‌തകം പട്ടികപ്പെടുത്തുന്നത്. ഫലകരമായ ഈ ബൈബിൾ പഠന സഹായി ആളുകളുടെ ശ്രദ്ധയിൽ പെടുത്തുന്നതിനു നമുക്ക് നല്ല കാരണങ്ങളുണ്ട്. എങ്കിലും, പരിജ്ഞാനം പുസ്തകത്തിൽ കേവലം ഹ്രസ്വമായി പ്രതിപാദിച്ചിരിക്കുന്ന നിരവധി വിഷയങ്ങൾ സൊസൈറ്റിയുടെ മറ്റു പ്രസിദ്ധീകരണങ്ങളിൽ സമഗ്രമായി ചർച്ചചെയ്തിട്ടുണ്ട് എന്നതു ദയവായി മനസ്സിൽ പിടിക്കുക. നിങ്ങളുടെ സഭയിൽ ഇപ്പോഴുള്ള എല്ലാ പ്രസിദ്ധീകരണങ്ങളുമായി പരിചിതരായിക്കൊണ്ടും ഏതെങ്കിലുമൊരു പ്രത്യേക വിഷയത്തിൽ താത്പര്യം കാണിക്കുന്ന ബൈബിൾ വിദ്യാർഥികൾക്കും മറ്റുള്ളവർക്കും അവ ശുപാർശ ചെയ്തുകൊണ്ടും നിങ്ങൾക്കു ശുശ്രൂഷ മെച്ചപ്പെടുത്താനാകും.