സുവാർത്ത സമർപ്പിക്കൽ—പഴയ പ്രസിദ്ധീകരണങ്ങൾ കൊണ്ട്
1.ദൈവത്തെ ആരാധിക്കാനുളള തീരുമാനമെടുക്കുന്നത് ജീവൽപ്രധാനമാണ്. അത് നമ്മുടെ ജീവനെ അർത്ഥമാക്കുന്നു. അതുകൊണ്ട് സൂക്ഷ്മമായ അറിവും അത് ബാധകമാക്കുന്നതിനുളള ജ്ഞാനവും സമ്പാദിക്കുന്നത് മൂല്യവത്തായ ഒരു ലാക്കാണ്.—സദൃ. 23:23; യോഹ. 17:3.
2.അറിവ് സമ്പാദിക്കുന്നതിനും ജ്ഞാനത്തിൽ വളരുന്നതിനും നാം ദൈവവചനം ഉൽസാഹത്തോടെ പഠിക്കണം. ഈ വിധത്തിൽ നാം അവന്റെ കൽപ്പനകളും നിയമങ്ങളും ഓർമ്മിപ്പിക്കലുകളും ബുദ്ധിയുപദേശവും സംബന്ധിച്ച് പരിചയമുളളവരായിത്തീരുന്നു. നാം യഹോവയുടെ ജനത്തോടുളള അവന്റെ ഇടപെടലുകളുടെ ചരിത്രത്തെ സംബന്ധിച്ച് ധ്യാനിക്കേണ്ടതിന്റെ ആവശ്യവുമുണ്ട്. യഹോവ തന്നെ ആത്മാർത്ഥമായി അന്വേഷിക്കുന്നവർക്ക് അറിവും ജ്ഞാനവും ഔദാര്യമായി നൽകുന്നു. വർഷങ്ങളായി അവൻ തന്റെ സ്ഥാപനം മുഖാന്തരം ബൈബിൾ പരിജ്ഞാനത്തിന്റെ അനേക മണ്ഡലങ്ങൾ അടങ്ങുന്ന അനേകം പ്രസിദ്ധീകരണങ്ങൾ പ്രദാനം ചെയ്തിരിക്കുന്നു. ഇവ യഹോവയെ അറിയാൻ ഇടയാകാത്ത അനേകർക്കും വലിയ പ്രയോജനമായിരിക്കാൻ കഴിയും.
പഴയ പ്രസിദ്ധീകരണങ്ങളുടെ മൂല്യം
3.ഫെബ്രുവരിയിലും മാർച്ചിലും 1986 നവംബറിലെ രാജ്യശുശ്രൂഷയിലെ അറിയിപ്പുകളിൽ പട്ടികപ്പെടുത്തിയിരിക്കുന്ന ഏതെങ്കിലും 192 പേജ് പുസ്തകങ്ങളൊ പത്രക്കടലാസിൽ അച്ചടിച്ചിട്ടുളള ഏതെങ്കിലും 192 പേജ് പുസ്തകങ്ങളൊ ഉപയോഗിക്കാൻ കഴിയും. ഈ പ്രസിദ്ധീകരണങ്ങളിൽ ധാരാളം വിവരങ്ങളുണ്ട്. അവ ആളുകൾക്ക് യഥാർത്ഥ ആത്മീയ മൂല്യമുളളതായിരിക്കാൻ കഴിയും. (മത്തായി 5:14-16 കാണുക.) അതുകൊണ്ട് ഈ രണ്ടു മാസങ്ങളിൽ നമ്മുടെ സഭയിൽ സ്റേറാക്കുളള എല്ലാ പഴയ പ്രസിദ്ധീകരണങ്ങളും സമർപ്പിക്കുന്നതിന് കഠിന യത്നം ചെയ്യാം.
4.ഈ പ്രസിദ്ധീകരണങ്ങൾ ആളുകളുടെ കൈകളിൽ എത്തിക്കുന്നതിന്റെ പ്രാധാന്യം, ഒരു സാക്ഷിയായിരുന്ന തന്റെ ഭാര്യയിൽ നിന്ന് പഴയ പുസ്തകങ്ങളിൽ ഒന്ന് സമ്മാനമായി ലഭിച്ച ഒരു ആളുടെ അനുഭവം പരിഗണിക്കുന്നതിൽ നിന്ന് മനസ്സിലാക്കാൻ കഴിയും. ആ സമയം വരെ അദ്ദേഹം ബൈബിളിൽ അശേഷം താൽപ്പര്യം കാണിച്ചിരുന്നില്ല. അവളെ അതിശയിപ്പിക്കുമാറ് അദ്ദേഹം ഒററ വൈകുന്നേരംകൊണ്ട് ആ പുസ്തകം വായിച്ചു. ഇത് അദ്ദേഹത്തിൽ ബൈബിൾ ദൈവവചനമാണെന്നുളള വിശ്വാസം സ്ഥാപിക്കുകയും, തന്നിമിത്തം അദ്ദേഹം അടുത്ത സഭായോഗത്തിൽ ഹാജരാവുകയും ഒരു ബൈബിൾ അദ്ധ്യയനത്തിന് അഭ്യർത്ഥിക്കുകയും ചെയ്തു. മൂന്നുമാസംകൊണ്ട് അദ്ദേഹം വയൽശുശ്രൂഷക്ക് ഇറങ്ങുകയും ഇപ്പോൾ സ്നാനപ്പെടുകയും ചെയ്തു.
ഒരു ക്രിയാത്മക മനോഭാവമുണ്ടായിരിക്കുക
5.ദൈവവചനത്തിന്റെ ശക്തിയെ താഴ്ത്തിമതിക്കരുത്. ഈ പഴയ പുസ്തകങ്ങൾ ബൈബിൾ സത്യങ്ങളെ ഉയർത്തിക്കാണിക്കുന്നതിനാൽ അവ ഒരു ക്രിയാത്മക മനോഭാവത്തോടെ അവതരിപ്പിക്കുക. തീർച്ചയായും നിങ്ങൾ സമർപ്പിക്കുന്ന പഴയ പുസ്തകങ്ങൾ നല്ല അവസ്ഥയിലാണെന്ന് ഉറപ്പു വരുത്താൻ നിങ്ങൾ ആഗ്രഹിക്കും. പുസ്തകങ്ങൾ കേടുവന്നതോ താളുകൾ മഞ്ഞനിറത്തിലായതോ ആണെങ്കിൽ അവ വീടുതോറും സമർപ്പിക്കരുത്, എന്തുകൊണ്ടെന്നാൽ ഇത് സന്ദേശത്തിൽനിന്ന് ആളുകളെ അകററിക്കളയും.
6.നിങ്ങളുടെ സഭയിൽ ഈ പ്രസ്ഥാനകാലത്ത് ഉപയോഗിക്കാൻ നിർദ്ദേശിച്ചിരിക്കുന്ന 192 പേജ് പുസ്തകങ്ങൾ ഒന്നുമില്ലെങ്കിൽ നിങ്ങൾക്ക് മറേറതെങ്കിലും 192 പേജ് പ്രസിദ്ധീകരണം 10ക. സംഭാവനക്ക് സമർപ്പിക്കാവുന്നതാണ്. വീട്ടുകാരനോടൊത്ത് വെളിപ്പാട് 21:4 പരിചിന്തിച്ചശേഷം സമർപ്പണവുമായി ബന്ധിപ്പിക്കുന്നതിന് സന്തുഷ്ടിപുസ്തകത്തിന്റെ 184-ാം പേജിലെ 3-ാം ഖണ്ഡിക വായിക്കുന്നതിനൊ രാജ്യം വരേണമേ പുസ്തകത്തിന്റെ 27-ാം പേജിലെ ബോക്സിലേക്ക് ശ്രദ്ധ തിരിക്കുന്നതിനൊ നിങ്ങൾ ആഗ്രഹിച്ചേക്കാം.
7.നമുക്കെല്ലാം ഈ പഴയ പ്രസിദ്ധീകരണങ്ങൾകൊണ്ട് ദൈവവചനത്തിലെ പരിജ്ഞാനം പങ്കു വെച്ചുകൊണ്ട് ഒരു ഫലപ്രദമായ ശുശ്രൂഷ ആസ്വദിക്കാം! ഇത് നാം സാക്ഷീകരണം നടത്തുന്നവരുടെ നിത്യക്ഷേമത്തിന് ഉപകരിച്ചേക്കാം.