പഴയ പുസ്തകങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുക
1 ലോകമെമ്പാടുമുള്ള ഗ്രന്ഥശാലകളിലായി ദശലക്ഷക്കണക്കിനു പഴയ പുസ്തകങ്ങൾ മനുഷ്യൻ ശേഖരിച്ചിട്ടുണ്ട്. എങ്കിലും, അവ മനുഷ്യവർഗത്തിനു വേണ്ടി എന്തു നിത്യ പ്രയോജനമാണു ചെയ്യുന്നത്? (സഭാ. 12:12) ദൈവരാജ്യത്തിലും അതു മനുഷ്യവർഗത്തിനു വേണ്ടി ചെയ്യാനിരിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രസിദ്ധീകരണങ്ങളാണ് ഏറെ വിലപ്പെട്ടവ ആയിരിക്കുന്നത്. അത്തരം വ്യത്യസ്ത പുസ്തകങ്ങൾ മിക്ക സഭകളിലും സ്റ്റോക്കുണ്ട്. ജനുവരിയിൽ നാം ഈ പുസ്തകങ്ങൾ ആളുകൾക്കു സമർപ്പിക്കുന്നതായിരിക്കും.
2 അവ യഥാർഥ മൂല്യമുള്ളവ: താരതമ്യേന പുതിയ പുസ്തകങ്ങളോടുള്ള ബന്ധത്തിൽ ഈ പഴയ പുസ്തകങ്ങൾ കാലഹരണപ്പെട്ടവയാണെന്നു നമ്മിൽ ചിലർക്കു തോന്നിയേക്കാമെങ്കിലും അവയിൽ തിരുവെഴുത്തു സത്യങ്ങൾ അടങ്ങിയിരിക്കുന്നുവെന്നു നാം ഓർമിക്കേണ്ടതുണ്ട്. അവയിലെ രാജ്യ സന്ദേശത്തിന് ഇന്നും മൂല്യമുണ്ട്; ചെവി കൊടുക്കുന്നപക്ഷം അവയ്ക്കു ജീവരക്ഷാകരം ആയിരിക്കാനും കഴിയും. (യോഹ. 17:3) അതുകൊണ്ട്, ഈ പഴയ പുസ്തകങ്ങൾ പരമാവധി പ്രയോജനപ്പെടുത്താൻ നാം കൂടുതലായ ഒരു ശ്രമം ചെയ്യണം.
3 അവയുടെ മൂല്യത്തിന് അടിവരയിടുന്നതാണ് ഒരു സ്ത്രീയുടെ അനുഭവം. മുത്തശ്ശിയിൽ നിന്നു പഴയ ഒട്ടേറെ വാച്ച് ടവർ പ്രസിദ്ധീകരണങ്ങൾ അവർക്ക് അവകാശമായി ലഭിച്ചിരുന്നു. ആ പ്രസിദ്ധീകരണങ്ങളുടെ യഥാർഥ മൂല്യത്തെക്കുറിച്ച് അറിയാമോ എന്ന് ഒരു സാക്ഷി അവരോടു ചോദിച്ചു. സ്ത്രീ പ്രതിവചിച്ചു: ‘അവയുടെ മൂല്യം എനിക്കറിയില്ല. പക്ഷേ അതെങ്ങനെ എനിക്ക് കണ്ടെത്താനാകും?’ ഒരു ബൈബിൾ അധ്യയനത്തിനു സമ്മതിച്ച അവർ സത്യം സ്വീകരിക്കുകയും മുത്തശ്ശിയുടെ പുസ്തക ശേഖരം പിന്നീടു പൊന്നുപോലെ സൂക്ഷിക്കുകയും ചെയ്തു. പഴയ പുസ്തകങ്ങളുടെ ആ ശേഖരം എത്ര മൂല്യവത്തായ ഒരു അവകാശമാണെന്നു തെളിഞ്ഞു!
4 അവ വിതരണം ചെയ്യുക: പഴയ പുസ്തകങ്ങൾ വീടുതോറും സമർപ്പിക്കുന്നതിനു പുറമേ, വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും വരിസംഖ്യ സ്വീകരിച്ചിട്ടുള്ളവരും നിങ്ങളുടെ മാസികാ റൂട്ടിലുള്ളവരും ഉൾപ്പെടെ നമ്മുടെ പ്രസിദ്ധീകരണങ്ങളുടെ വായന ആസ്വദിക്കുമെന്നു നിങ്ങൾക്ക് അറിയാവുന്നവർക്കു മടക്ക സന്ദർശനങ്ങൾ നടത്തുമ്പോഴും അവ കൊടുക്കുന്നതിനു ശ്രദ്ധിക്കുക. നിങ്ങളുടെ ബൈബിൾ വിദ്യാർഥികളുടെ സത്യത്തെ കുറിച്ചുള്ള ഗ്രാഹ്യം മെച്ചപ്പെടുത്താൻ ഉതകുന്ന പശ്ചാത്തല വിവരങ്ങൾ നൽകാൻ തിരഞ്ഞെടുത്ത പഴയ പുസ്തകങ്ങൾക്കാകും. നിങ്ങളുടെ വ്യക്തിപരമായ പുസ്തക ശേഖരത്തിൽ ഇല്ലാത്ത ഏതെങ്കിലും പഴയ പുസ്തകങ്ങൾ ഉണ്ടെങ്കിൽ, അവ കരസ്ഥമാക്കാൻ മറക്കരുത്. ഈ വിധത്തിൽ, വ്യക്തിപരമായ പഠന സമയങ്ങളെ സമ്പുഷ്ടമാക്കാൻ ഉപയോഗിക്കാവുന്ന അമൂല്യമായ ഒരു ദിവ്യാധിപത്യ ലൈബ്രറി നിങ്ങൾ വികസിപ്പിച്ചെടുക്കും.
5 നമ്മുടെ പഴയ പുസ്തകങ്ങളെല്ലാം ഒരിടത്തു കൂട്ടിവെക്കുന്നതിനു പകരം, കണ്ടുമുട്ടുന്ന ആളുകൾക്കു പ്രചോദനമേകാൻ അവ പരമാവധി പ്രയോജനപ്പെടുത്തുക. അങ്ങനെ അവർ “സത്യദൈവത്തെ ഭയപ്പെട്ട് അവന്റെ കൽപ്പനകൾ പാലിക്കു”ന്നതിന് ഇടയായിത്തീരും.—സഭാ. 12:13, NW.