എല്ലാ പ്രായക്കാർക്കും കുടുംബസന്തുഷ്ടി പുസ്തകം സമർപ്പിക്കുക
1 കാലിഫോർണിയയിൽ നിന്നുള്ള ഒരു 11-വയസ്സുകാരൻ കുടുംബസന്തുഷ്ടിയുടെ രഹസ്യം പുസ്തകത്തോടുള്ള തന്റെ വിലമതിപ്പു പ്രകടമാക്കി. അവൻ എഴുതി: “വളരെ നന്ദി. ഈ പുസ്തകം വായിക്കാൻ മറ്റു കുടുംബങ്ങളെയും ഞാൻ പ്രോത്സാഹിപ്പിക്കുന്നു. കാരണം അതു വളരെ നല്ലതാണ്. ഞങ്ങളുടെ വീട്ടിൽ സമാധാനവും സന്തുഷ്ടിയും ഉണ്ടാകാൻ അതു സഹായിക്കുന്നു.” എല്ലാ പ്രായക്കാർക്കും കുടുംബസന്തുഷ്ടി പുസ്തകം സമർപ്പിക്കാൻ ഈ കുട്ടിയുടെ അനുഭവം നമ്മെ പ്രേരിപ്പിക്കേണ്ടതാണ്. ഫെബ്രുവരിയിൽ ശുശ്രൂഷയിൽ ഏർപ്പെടുമ്പോൾ പരീക്ഷിച്ചു നോക്കാൻ നിങ്ങൾ ആഗ്രഹിച്ചേക്കാവുന്ന ഏതാനും നിർദേശങ്ങൾ ഇതാ:
2 ഒരു യുവ വ്യക്തിയെ കണ്ടുമുട്ടുമ്പോൾ നിങ്ങൾ ഇപ്രകാരം പറഞ്ഞേക്കാം:
◼“മിക്കവരും നിങ്ങളുടെ പ്രായത്തിൽ വിവാഹത്തെ കുറിച്ചു ചിന്തിക്കുന്നു. എന്നാൽ, അതേക്കുറിച്ച് ആശ്രയയോഗ്യമായ വിവരങ്ങൾ എവിടെ കണ്ടെത്താനാകും? [പ്രതികരിക്കാൻ അനുവദിക്കുക.] തങ്ങൾ വിവാഹത്തിനു സജ്ജരാണോ എന്ന കാര്യത്തിൽ ഉറപ്പില്ല എന്നു മിക്കപ്പോഴും യുവപ്രായക്കാർ പറയുന്നു. ഈ ചെറിയ പുസ്തകത്തിന് ഈ വിഷയത്തെ കുറിച്ചു പറയാനുള്ള കാര്യങ്ങൾ ഞാൻ നിങ്ങളുമായി പങ്കുവെക്കട്ടെ.” കുടുംബസന്തുഷ്ടി പുസ്തകത്തിന്റെ 14-ാം പേജിലെ 3-ാം ഖണ്ഡിക വായിക്കുക. അതിനു ശേഷം ആ അധ്യായത്തിലെ എല്ലാ ഉപതലക്കെട്ടുകളും കാണിക്കുക. പുസ്തകം സമർപ്പിച്ചിട്ട്, മടങ്ങിച്ചെല്ലാൻ ക്രമീകരിക്കുക.
3 ഒരു മാതാവിനോടോ പിതാവിനോടോ സംസാരിക്കുമ്പോൾ നിങ്ങൾക്ക് ഇങ്ങനെ പറയാവുന്നതാണ്:
◼“കുട്ടികളെ വളർത്തുന്നതിൽ ഫലപ്രദമെന്നു തെളിഞ്ഞ ചില പ്രായോഗിക മാർഗനിർദേശങ്ങൾ മാതാപിതാക്കളുമായി ഞങ്ങൾ പങ്കുവെച്ചു വരികയാണ്. കുടുംബസന്തുഷ്ടിയുടെ രഹസ്യം എന്ന ഈ ചെറിയ പുസ്തകത്തിൽ പ്രസ്തുത വിവരങ്ങൾ എല്ലാം ഉൾക്കൊള്ളിച്ചിരിക്കുന്നു.” 55-ാം പേജ് എടുത്ത് 10-ാം ഖണ്ഡികയും 11-ാം ഖണ്ഡികയിൽ ഉദ്ധരിച്ചിരിക്കുന്ന ആവർത്തനപുസ്തകം 6:6, 7 വാക്യങ്ങളും വായിക്കുക. അതിനു ശേഷം, 12 മുതൽ 16 വരെയുള്ള ഖണ്ഡികകളിലെ ചെരിച്ചെഴുതിയിരിക്കുന്ന വാചകങ്ങൾ വായിക്കുക. എന്നിട്ട് ഇങ്ങനെ തുടരുക: “മാതാപിതാക്കൾ എന്ന നിലയിൽ കൂടുതൽ വിജയം വരിക്കാൻ അനേകരെ ഈ പുസ്തകം സഹായിച്ചിട്ടുണ്ട്. ഇതു വായിക്കാൻ നിങ്ങൾക്ക് ആഗ്രഹം ഉണ്ടെങ്കിൽ ഈ കോപ്പി തരാൻ എനിക്കു സന്തോഷമേയുള്ളൂ.”
4 പ്രായംചെന്ന ഒരു വ്യക്തിയോടു സംസാരിക്കുമ്പോൾ ഇങ്ങനെ പറയാൻ കഴിയും:
◼ “ഈ ചെറിയ പരാമർശം ഞാൻ വായിച്ചു കഴിയുമ്പോൾ അതേക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം അറിയാൻ എനിക്ക് ആഗ്രഹമുണ്ട്.” കുടുംബസന്തുഷ്ടി പുസ്തകത്തിന്റെ 169-ാം പേജിലെ 17-ാം ഖണ്ഡികയിൽ നിന്ന് ആദ്യത്തെ രണ്ടു വാചകങ്ങൾ വായിക്കുക. അഭിപ്രായം ആരായുക. മറുപടിക്ക് അനുസരിച്ച്, നിങ്ങൾക്ക് അതിൽ നിന്നുള്ള മറ്റു പരാമർശങ്ങളും വായിക്കുകയും പുസ്തകം സമർപ്പിക്കുകയും ചെയ്യാവുന്നതാണ്.
5 കുടുംബസന്തുഷ്ടി പുസ്തകം സമർപ്പിച്ച ഇടങ്ങളിൽ മടക്കസന്ദർശനങ്ങൾ നടത്തുമ്പോൾ ഒരു ബൈബിളധ്യയനം ആരംഭിക്കാൻ ശ്രമിക്കേണ്ടതുണ്ട് എന്നു മനസ്സിൽ പിടിക്കുക. ആവശ്യം ലഘുപത്രികയുടെ 8-ാം പാഠത്തിൽ നിന്നോ പരിജ്ഞാനം പുസ്തകത്തിന്റെ 15-ാം അധ്യായത്തിൽ നിന്നോ അധ്യയനം ആരംഭിക്കുന്നത് ഉചിതമായിരിക്കും. ഇപ്രകാരം, ഒരു സന്തുഷ്ട ക്രിസ്തീയ കുടുംബ ജീവിതം കെട്ടിപ്പടുക്കാൻ എല്ലാ പ്രായക്കാരായ ആളുകളെയും സഹായിക്കാൻ നമുക്കു ശ്രമിക്കാം.