മിക്കവർക്കും ഉത്സാഹകാരണമായിത്തീരുന്ന ശുഷ്കാന്തി
നല്ല വേലയിലുള്ള കൊരിന്ത്യരുടെ ശുഷ്കാന്തി അഥവാ എരിവ് സഹവിശ്വാസികളിൽ ‘മിക്കപേർക്കും ഉത്സാഹകാരണമായിത്തീർന്നതിനാൽ’ അപ്പൊസ്തലനായ പൗലൊസ് അവരെ അഭിനന്ദിച്ചു. (2 കൊരി. 9:2) സുവിശേഷ വേലയിൽ വ്യക്തികളോ കുടുംബങ്ങളോ പുസ്തക അധ്യയന കൂട്ടങ്ങളോ സഭകളോ പ്രകടമാക്കുന്ന ശുഷ്കാന്തിക്ക് പലപ്പോഴും സമാനമായ ഫലം ഉളവാക്കാൻ കഴിയും. ശുശ്രൂഷയിൽ നിങ്ങൾക്കു ശുഷ്കാന്തി പ്രകടിപ്പിക്കാൻ കഴിയുന്ന ചില വിധങ്ങൾ ഇതാ:
◼ ശനിയാഴ്ചകൾ മാസികവേലയ്ക്കായി മാറ്റിവെക്കുക.
◼ ഞായറാഴ്ചകളിൽ വയൽസേവനത്തിന്റെ ഏതെങ്കിലും വശങ്ങളിൽ ഏർപ്പെടുക.
◼ പ്രത്യേക സാക്ഷീകരണ ദിനങ്ങൾ ക്രമീകരിക്കുമ്പോൾ പങ്കുപറ്റുക.
◼ പൊതു അവധികൾ സേവനത്തിന് പോകാനായി ഉപയോഗിക്കുക.
◼ സന്ദർശനവാരത്തിലെ സേവനക്രമീകരണങ്ങളെ പിന്താങ്ങുക.
◼ വർഷത്തിൽ ഒന്നോ അതിൽ കൂടുതലോ പ്രാവശ്യം സഹായ പയനിയറിങ് ചെയ്യുക.
◼ സാധിക്കുമെങ്കിൽ സാധാരണ പയനിയറിങ് ചെയ്യുന്നതിനായി സാഹചര്യങ്ങൾ ക്രമീകരിക്കുക.
യഹോവയുടെ സാക്ഷികളുടെ വാർഷികപുസ്തകം 2000, 17-19 പേജുകൾ കാണുക.