പഠിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ശക്തീകരിക്കുകയും ചെയ്യുന്ന ഉപകരണങ്ങൾ
1 ബൈബിളിനെയും യഹോവയുടെ സാക്ഷികളെയും കുറിച്ച് ആളുകളെ പഠിപ്പിക്കുന്നതിൽ അവ വളരെ ഫലകരമാണ്. സത്യത്തിനുവേണ്ടി ഉറച്ച നിലപാട് എടുക്കാൻ അവ അനേകരെ പ്രചോദിപ്പിച്ചിട്ടുണ്ട്. ദൈവത്തിന്റെ സമർപ്പിത ജനത്തിന്റെ വിശ്വാസത്തെയും വിലമതിപ്പിനെയും അവ ശക്തീകരിച്ചിട്ടുണ്ട്. എന്താണവ? യഹോവയുടെ സംഘടന നിർമിച്ച വീഡിയോകൾ. ആ പത്തു വീഡിയോകളും നിങ്ങൾ കണ്ടിട്ടുണ്ടോ? അടുത്ത കാലത്താണോ അവ കണ്ടത്? ശുശ്രൂഷയിൽ നിങ്ങൾ അവ ഉപയോഗിക്കാറുണ്ടോ? ഈ അത്യുത്തമ ഉപകരണങ്ങൾ നിങ്ങൾക്ക് എങ്ങനെ കൂടുതലായി പ്രയോജനപ്പെടുത്താൻ കഴിയും?
2 1999 ജൂലൈ 1 ലക്കം വീക്ഷാഗോപുരത്തിലെ “ഒരു കുടുംബം എന്ന നിലയിൽ ദൈവവചനം പതിവായി പഠിക്കുവിൻ” എന്ന ലേഖനം ഇങ്ങനെ ശുപാർശ ചെയ്തു: ‘സൊസൈറ്റിയുടെ പ്രബോധനാത്മകമായ വീഡിയോകളിൽ ഒന്നിന്റെ കുറച്ചു ഭാഗം കണ്ട ശേഷം . . . അതേക്കുറിച്ചു ചർച്ച ചെയ്യാനായി അധ്യയന സമയത്തിന്റെ ഒരു ഭാഗം മാറ്റി വെക്കാവുന്നതാണ്.’ ആ നല്ല നിർദേശത്തോടുള്ള ചേർച്ചയിൽ, ഇനിമുതൽ സേവനയോഗത്തിൽ ഒന്നിടവിട്ട മാസങ്ങളിൽ ഓരോ വീഡിയോയെയും കുറിച്ചുള്ള അവലോകനം ഉണ്ടായിരിക്കും. സേവനയോഗത്തിൽ ചർച്ച ചെയ്യുന്നതിനു മുമ്പായി അതു കാണാൻ ഞങ്ങൾ എല്ലാവരെയും പ്രോത്സാഹിപ്പിക്കുന്നു.
3 നാം ആദ്യമായി നിർമിച്ച യഹോവയുടെ സാക്ഷികൾ—ആ പേരിനു പിമ്പിലെ സ്ഥാപനം എന്ന വീഡിയോയെ കുറിച്ചായിരിക്കും ഈ മാസം പരിചിന്തിക്കുക. അതു കാണുകയും ശ്രദ്ധിക്കുകയും ചെയ്യുമ്പോൾ പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ശ്രമിക്കുക:
◼ യഹോവയുടെ സാക്ഷികൾ എന്തിനു പേരുകേട്ടവരാണ്?
◼ ബെഥേലിലെ എല്ലാ പ്രവർത്തനങ്ങളും ഏതു തിരുവെഴുത്തിനോട് ബന്ധപ്പെട്ടിരിക്കുന്നു?
◼ പ്രസിദ്ധീകരണങ്ങളിൽ ഉപയോഗിക്കാനായി, രംഗം അഭിനയിച്ച് പടമെടുത്തു പെയിന്റ് ചെയ്യുന്ന ഏതു ബൈബിൾ സംഭവമാണു നിങ്ങൾ കണ്ടത്?
◼ നമ്മുടെ സാഹിത്യങ്ങൾ തയ്യാറാക്കപ്പെടുന്ന വിധത്തിലെ എന്തു സംഗതിയാണ് നിങ്ങളെ ആകർഷിക്കുന്നത്?
◼ 1920 മുതൽ 1990 വരെ എന്തുമാത്രം സാഹിത്യങ്ങളാണ് സൊസൈറ്റി അച്ചടിച്ചത്?
◼ പ്രത്യേകിച്ച്, ദൈവജനത്തിനിടയിലെ ആർ ബെഥേൽ സേവനം എത്തിപ്പിടിക്കാൻ ശ്രമിക്കേണ്ടതാണ്?—സദൃ. 20:29.
◼ യഹോവയുടെ സാക്ഷികളായ എല്ലാവർക്കും ബെഥേൽ കുടുംബം നല്ലൊരു മാതൃക ആയിരിക്കുന്നത് ഏതെല്ലാം വിധങ്ങളിൽ?
◼ കഴിയുന്നത്ര ആളുകളെ സുവാർത്ത അറിയിക്കാനായി ബെഥേലിൽ നിർവഹിക്കപ്പെടുന്ന വേലയുടെ കാര്യത്തിൽ നിങ്ങളെ പ്രത്യേകാൽ ആകർഷിക്കുന്നത് എന്ത്?
◼ ലോകവ്യാപക വേലയ്ക്ക് സാമ്പത്തിക സഹായം ലഭിക്കുന്നത് എങ്ങനെ?
◼ നമുക്ക് ഏത് വേലയെ സതീക്ഷ്ണം പിന്താങ്ങാൻ കഴിയും, എന്തു മനോഭാവത്തോടെ?—യോഹ. 4:35; പ്രവൃ. 1:8.
◼ നമ്മുടെ പേരിനു പിമ്പിലെ സംഘടനയെ കുറിച്ച് നിങ്ങൾക്ക് എന്തു തോന്നുന്നു?
◼ ശുശ്രൂഷയിൽ ഈ വീഡിയോ എങ്ങനെ ഉപയോഗിക്കാം?
ബൈബിൾ—കൃത്യതയുള്ള ചരിത്രവും ആശ്രയയോഗ്യമായ പ്രവചനവും എന്ന വീഡിയോ ആയിരിക്കും ഡിസംബറിൽ നാം പുനരവലോകനം ചെയ്യുക.