ക്രിസ്ത്യാനികളായി ജീവിക്കാം
ശുശ്രൂഷയിലെ വൈദഗ്ധ്യം വർധിപ്പിക്കുക—പഠിപ്പിക്കാൻ വീഡിയോകൾ ഉപയോഗിക്കുക
എന്തുകൊണ്ട് പ്രധാനം?:
ഒരേ സമയം കാണാനും കേൾക്കാനും സാധിക്കുന്നതുകൊണ്ട് വിവരങ്ങൾ ആളുകളുടെ ഹൃദയത്തിൽ പതിയാൻ വീഡിയോകൾ സഹായിക്കും. അതു ശ്രദ്ധിച്ചിരിക്കാനും ഒരിക്കലും മങ്ങാത്ത ഓർമ നിലനിറുത്താനും സഹായിക്കുന്നു. പഠിപ്പിക്കാൻ ദൃശ്യസഹായികൾ ഉപയോഗിച്ചതിൽ യഹോവയാണ് ഏറ്റവും നല്ല മാതൃക.—പ്രവൃ. 10:9-16; വെളി. 1:1.
ദൈവത്തിന് ഒരു പേരുണ്ടോ?, ബൈബിളിന്റെ ഗ്രന്ഥകർത്താവ് ആരാണ്?, ബൈബിൾ സത്യമാണെന്ന് എങ്ങനെ ഉറപ്പുവരുത്താം? എന്നീ വീഡിയോകൾ സുവാർത്താ ലഘുപത്രികയിലെ 2, 3 പാഠങ്ങൾ മനസ്സിലാക്കാൻ സഹായിക്കും. ബൈബിൾ പഠിക്കേണ്ടത് എന്തുകൊണ്ട്?, ബൈബിളധ്യയനം—അത് എന്താണ്?, രാജ്യഹാളിൽ എന്താണ് നടക്കുന്നത്? എന്നീ വീഡിയോകൾ നമ്മളോടൊത്ത് ബൈബിൾ പഠിക്കാനും സഭായോഗങ്ങളിൽ കൂടിവരാനും ആളുകളെ പ്രചോദിപ്പിക്കും. അൽപ്പം ദൈർഘ്യമേറിയ നമ്മുടെ വീഡിയോകളും നമ്മുടെ ബൈബിൾപഠനങ്ങളിൽ ഉപയോഗിക്കാനാകും.—km 5/13 3.
ഇത് എങ്ങനെ ചെയ്യാം?:
വീട്ടുകാരനെ കാണിക്കാൻ ഉദ്ദേശിക്കുന്ന വീഡിയോ നേരത്തെ ഡൗൺലോഡ് ചെയ്യുക
വീഡിയോയിലൂടെ ലഭിക്കാൻപോകുന്ന ഉത്തരങ്ങൾക്കുള്ള ഒന്നോ രണ്ടോ ചോദ്യങ്ങൾ തയാറാക്കിവെക്കുക
ഒരുമിച്ച് വീഡിയോ കാണുക
മുഖ്യവിവരങ്ങൾ ചർച്ച ചെയ്യുക
ഇങ്ങനെ ചെയ്തുനോക്കുക:
ഏതെങ്കിലുമൊരു ലഘുലേഖയുടെ അവസാനപേജിലേക്കു ശ്രദ്ധ ക്ഷണിച്ചുകൊണ്ട് ബൈബിൾ പഠിക്കേണ്ടത് എന്തുകൊണ്ട്? എന്ന വീഡിയോയിലേക്കു പോകാൻ സഹായിക്കുന്ന കോഡ് കാണിക്കുക
ബൈബിൾ സത്യമാണെന്ന് എങ്ങനെ ഉറപ്പുവരുത്താം? എന്ന വീഡിയോ കാണിച്ചിട്ട് സുവാർത്താ ലഘുപത്രികയുടെ 3-ാം പാഠം കാണിക്കുക, ലഘുപത്രിക നൽകുക