വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • wp20 നമ്പർ 1 പേ. 12-13
  • ദൈവ​ത്തി​ന്റെ രാജ്യ​ത്തെ​ക്കു​റിച്ച്‌ ഉള്ള സത്യം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ദൈവ​ത്തി​ന്റെ രാജ്യ​ത്തെ​ക്കു​റിച്ച്‌ ഉള്ള സത്യം
  • 2020 വീക്ഷാഗോപുരം (പൊതുപതിപ്പ്‌)
  • സമാനമായ വിവരം
  • ദൈവരാജ്യത്തെക്കുറിച്ച്‌ എന്തു പഠിപ്പിച്ചു?
    2010 വീക്ഷാഗോപുരം
  • ദൈവരാജ്യത്തെക്കുറിച്ച്‌
    2008 വീക്ഷാഗോപുരം
  • ദൈവരാജ്യം ഭരിക്കുന്നു
    നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം
  • ദൈവരാജ്യം എന്താണ്‌?
    ദൈവം നമ്മിൽനിന്ന്‌ എന്ത്‌ ആവശ്യപ്പെടുന്നു?
കൂടുതൽ കാണുക
2020 വീക്ഷാഗോപുരം (പൊതുപതിപ്പ്‌)
wp20 നമ്പർ 1 പേ. 12-13
സൂര്യപ്രകാശത്തിൽ കുളിച്ചുനിൽക്കുന്ന ഭൂമി-ശൂന്യാകാശത്തുനിന്ന്‌ നോക്കിയാലുള്ള ചിത്രം

ദൈവ​ത്തി​ന്റെ രാജ്യത്തെക്കുറിച്ച്‌ ഉള്ള സത്യം

തന്റെ അനുഗാ​മി​ക​ളോട്‌ ഇങ്ങനെ പ്രാർഥി​ക്കാൻ യേശു പറഞ്ഞു: “സ്വർഗ​സ്ഥ​നായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ പേര്‌ പരിശുദ്ധമായിരിക്കേണമേ. അങ്ങയുടെ രാജ്യം വരേണമേ. അങ്ങയുടെ ഇഷ്ടം സ്വർഗത്തിലെപ്പോലെ ഭൂമി​യി​ലും നടക്കേണമേ.” (മത്തായി 6:9, 10) ദൈവത്തിന്റെ രാജ്യം എന്താണ്‌? അത്‌ എന്തു ചെയ്യുന്നു? നമ്മൾ അതിനുവേണ്ടി പ്രാർഥി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

ദൈവ​രാ​ജ്യ​ത്തി​ന്റെ രാജാവ്‌ യേശു​വാണ്‌.

ലൂക്കോസ്‌ 1:31-33: “നീ അവന്‌ യേശു എന്നു പേരിടണം. അവൻ മഹാനാ​കും. അത്യു​ന്ന​തന്റെ മകൻ എന്നു വിളിക്കപ്പെടും. ദൈവ​മായ യഹോവ അവന്‌, പിതാ​വായ ദാവീ​ദി​ന്റെ സിംഹാ​സനം കൊടുക്കും. അവൻ യാക്കോ​ബു​ഗൃ​ഹ​ത്തി​ന്മേൽ എന്നും രാജാ​വാ​യി ഭരിക്കും. അവന്റെ ഭരണത്തിന്‌ അവസാ​ന​മു​ണ്ടാ​കില്ല.”

ദൈവ​രാ​ജ്യ​മാ​യി​രു​ന്നു യേശു​വി​ന്റെ പ്രസം​ഗ​ത്തി​ന്റെ മുഖ്യ​വി​ഷയം.

മത്തായി 9:35: “യേശുവാകട്ടെ എല്ലാ നഗരങ്ങ​ളി​ലും ഗ്രാമ​ങ്ങ​ളി​ലും ചുറ്റി​സ​ഞ്ച​രിച്ച്‌ അവരുടെ സിനഗോഗുകളിൽ പഠിപ്പിക്കുകയും ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത പ്രസം​ഗി​ക്കു​ക​യും എല്ലാ തരം രോഗ​ങ്ങ​ളും വൈക​ല്യ​ങ്ങ​ളും സുഖ​പ്പെ​ടു​ത്തു​ക​യും ചെയ്‌തു.”

ദൈവ​രാ​ജ്യം എപ്പോഴായിരിക്കും വരുന്നതെന്ന്‌ മനസ്സി​ലാ​ക്കാ​നുള്ള ഒരു അടയാളത്തെക്കുറിച്ച്‌ യേശു തന്റെ ശിഷ്യന്മാർക്കു പറഞ്ഞു​കൊ​ടു​ത്തു.

മത്തായി 24:7: “ജനത ജനതയ്‌ക്ക്‌ എതി​രെ​യും രാജ്യം രാജ്യ​ത്തിന്‌ എതി​രെ​യും എഴു​ന്നേൽക്കും. ഒന്നിനു പുറകേ ഒന്നായി പല സ്ഥലങ്ങളിൽ ഭക്ഷ്യക്ഷാ​മ​ങ്ങ​ളും ഭൂകമ്പ​ങ്ങ​ളും ഉണ്ടാകും.”

യേശു​വി​ന്റെ അനുഗാ​മി​കൾ ഇന്ന്‌ ദൈവരാജ്യത്തെക്കുറിച്ചുള്ള സുവി​ശേഷം ലോക​മെ​ങ്ങു​മാ​യി പ്രസം​ഗി​ക്കു​ന്നു.

മത്തായി 24:14: “ദൈവ​രാ​ജ്യ​ത്തി​ന്റെ ഈ സന്തോ​ഷ​വാർത്ത എല്ലാ ജനതക​ളും അറിയാ​നാ​യി ഭൂലോ​ക​ത്തെ​ങ്ങും പ്രസം​ഗി​ക്ക​പ്പെ​ടും. അപ്പോൾ അവസാനം വരും.”

ദൈവരാജ്യം—വസ്‌തുതകൾ

ഭരിക്കുന്ന സ്ഥലം. ദൈവരാജ്യം ദൈവം സ്ഥാപി​ച്ചി​രി​ക്കുന്ന ഒരു യഥാർഥ സ്വർഗീ​യ​ഗ​വൺമെ​ന്റാണ്‌.—ദാനിയേൽ 2:44; മത്തായി 4:17.

ഉദ്ദേശ്യം. ദൈവ​രാ​ജ്യം ഭൂമിയെ ഒരു പറുദീസയാക്കും. അവിടെ മനുഷ്യർ എല്ലാവരും രോഗ​മോ മരണമോ ഇല്ലാതെ സമാധാനത്തിലും സന്തോഷത്തിലും ജീവിക്കും.—സങ്കീർത്തനം 37:11, 29.

ഭരിക്കുന്നവർ. യേശു​വി​നെ​യാണ്‌ യഹോവ ദൈവരാജ്യത്തിന്റെ രാജാ​വാ​യി നിയമി​ച്ചി​രി​ക്കു​ന്നത്‌. ഭൂമി​യിൽനിന്ന്‌ തിര​ഞ്ഞെ​ടു​ത്തി​രി​ക്കുന്ന 1,44,000 പേരും സഹഭരണാധികാരികളായി യേശുവിനോടുകൂടെ ഭരിക്കും.—ലൂക്കോസ്‌ 1:30-33; 12:32; വെളി​പാട്‌ 14:1, 3.

പ്രജകൾ. ദൈവ​രാ​ജ്യ​ത്തി​ന്റെ പ്രജകൾ ഭൂമിയിൽ ജീവി​ക്കും. അവർ മനസ്സോടെ യേശുവിന്റെ ഭരണത്തി​നു കീഴ്‌പ്പെടുകയും ദൈവരാജ്യത്തിന്റെ നിയമങ്ങൾ അനുസരിക്കുകയും ചെയ്യും.—മത്തായി 7:21.

മനുഷ്യരെ ഭരിക്കാൻ ഏറ്റവും യോഗ്യ​നായ രാജാ​വാണ്‌ യേശു എന്നു പറയു​ന്നത്‌ എന്തു​കൊണ്ട്‌?

കഴിവുള്ള, സ്‌നേ​ഹ​നി​ധി​യായ ഒരു ഭരണാ​ധി​കാ​രി​യാ​യി​രി​ക്കാൻ കഴിയു​മെന്നു ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ യേശു തെളി​യി​ച്ചു. ഉദാഹ​ര​ണ​ത്തിന്‌,

  • പാവപ്പെട്ടവരോട്‌ അനുകമ്പ കാണിച്ചു.— ലൂക്കോസ്‌ 14:13, 14.

  • അനീതിയും അഴിമ​തി​യും വെറുത്തു.—മത്തായി 21:12, 13.

  • പ്രകൃതിശക്തികളെ നിയ​ന്ത്രി​ച്ചു. —മർക്കോസ്‌ 4:39.

  • ആയിരക്കണക്കിന്‌ ആളുക​ളു​ടെ വിശപ്പ​കറ്റി.—മത്തായി 14:19-21.

  • രോഗികളെ കണ്ടപ്പോൾ യേശു​വിന്‌ അലിവ്‌ തോന്നു​ക​യും എല്ലാ തരം രോഗി​ക​ളെ​യും സുഖ​പ്പെ​ടു​ത്തു​ക​യും ചെയ്‌തു.—മത്തായി 8:16.

  • മരിച്ചവരെ ജീവനി​ലേക്ക്‌ ഉയിർപ്പി​ച്ചു. —യോഹന്നാൻ 11:43, 44.

ദൈവരാജ്യത്തിന്റെ പ്രയോ​ജ​നങ്ങൾ നിങ്ങൾക്ക്‌ ഇപ്പോൾത്തന്നെ അനുഭ​വി​ക്കാ​നാ​കും

നിങ്ങൾ ദൈവ​രാ​ജ്യ​ത്തി​ന്റെ പ്രജയായാൽ ഇപ്പോൾത്തന്നെ സന്തോ​ഷ​മുള്ള ജീവിതം ആസ്വദിക്കാനാകും. ഉദാഹ​ര​ണ​ത്തിന്‌, ദൈവരാജ്യത്തിന്റെ പ്രജകൾ. . .

  • ‘എല്ലാവ​രു​മാ​യും സമാധാ​ന​ത്തി​ലാ​യി​രി​ക്കാൻ പരി​ശ്ര​മി​ക്കും.’—എബ്രായർ 12:14.

  • പരസ്‌പരം സ്‌നേ​ഹി​ക്കു​ക​യും ബഹുമാ​നി​ക്കു​ക​യും ചെയ്യു​ന്ന​തു​കൊണ്ട്‌ കുടും​ബ​ത്തിൽ സമാധാ​ന​വും ഐക്യ​വും ഉണ്ടായി​രി​ക്കും.—എഫെസ്യർ 5:22, 23, 33.

  • “ആത്മീയ​കാ​ര്യ​ങ്ങൾക്കാ​യി ദാഹി​ക്കു​ന്നവർ” ആയതു​കൊണ്ട്‌ സന്തോ​ഷ​വും സംതൃ​പ്‌തി​യും ഉള്ള ജീവിതം ആസ്വദി​ക്കും.—മത്തായി 5:3.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക