വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • wp20 നമ്പർ 1 പേ. 14-15
  • ഭാവി​യെ​ക്കു​റിച്ച്‌ ഉള്ള സത്യം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഭാവി​യെ​ക്കു​റിച്ച്‌ ഉള്ള സത്യം
  • 2020 വീക്ഷാഗോപുരം (പൊതുപതിപ്പ്‌)
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • മികച്ച ഭരണം
  • നല്ല ആരോ​ഗ്യം
  • ആഗോളസമാധാനം
  • നല്ല ആളുകളെക്കൊണ്ട്‌ ഭൂമി നിറയും
  • ഭൂമി മുഴുവൻ ഒരു പറുദീ​സ​യാ​കും
  • പ്രത്യാശ
    ഉണരുക!—2018
  • കഷ്ടപ്പാടിന്‌ ദൈവം അനുവദിച്ചിരിക്കുന്ന സമയം—തീരാറായിരിക്കുന്നു
    2001 വീക്ഷാഗോപുരം
  • ദൈവരാജ്യം എല്ലാംകൊണ്ടും ശ്രേഷ്‌ഠം
    2006 വീക്ഷാഗോപുരം
  • നാം ജീവിക്കുന്നത്‌ ‘അന്ത്യകാലത്തോ?’
    ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു?
കൂടുതൽ കാണുക
2020 വീക്ഷാഗോപുരം (പൊതുപതിപ്പ്‌)
wp20 നമ്പർ 1 പേ. 14-15
പറുദീസയിൽ ജീവിതം ആസ്വദിക്കുന്നവർ

ഭാവി​യെ​ക്കു​റിച്ച്‌ ഉള്ള സത്യം

ഭാവിയിൽ എന്തു സംഭവി​ക്കും എന്നതി​നെ​ക്കു​റിച്ച്‌ നിങ്ങൾ എപ്പോ​ഴെ​ങ്കി​ലും ചിന്തി​ച്ചി​ട്ടു​ണ്ടോ? തൊട്ട​ടുത്ത ഭാവി​യിൽ പ്രധാ​ന​പ്പെട്ട ചില സംഭവങ്ങൾ നടക്കു​മെ​ന്നും അത്‌ മനുഷ്യ​രെ​യെ​ല്ലാം ബാധി​ക്കു​മെ​ന്നും ബൈബിൾ പറയുന്നു.

‘ദൈവ​രാ​ജ്യം അടുത്ത്‌ എത്തി​യെന്നു മനസ്സി​ലാ​ക്കാൻ’ എങ്ങനെ കഴിയും എന്നതി​നെ​ക്കു​റിച്ച്‌ യേശു വിശദീ​ക​രി​ച്ചു. (ലൂക്കോസ്‌ 21:31) മറ്റു പല കാര്യ​ങ്ങ​ളും നടക്കു​ന്ന​തോ​ടൊ​പ്പം വലിയ യുദ്ധങ്ങ​ളും ഭൂകമ്പ​ങ്ങ​ളും ഭക്ഷ്യക്ഷാ​മ​ങ്ങ​ളും മാരക​മായ പകർച്ച​വ്യാ​ധി​ക​ളും ഉണ്ടാകും എന്ന്‌ യേശു പറഞ്ഞു. അതാണ്‌ നമ്മൾ ഇന്നു കാണു​ന്നത്‌.—ലൂക്കോസ്‌ 21:10-17.

മനുഷ്യഭരണത്തിന്റെ “അവസാ​ന​കാ​ലത്ത്‌” ആളുകൾ മോശ​മാ​യി പെരു​മാ​റും എന്ന്‌ ബൈബിൾ പറയുന്നു. 2 തിമൊ​ഥെ​യൊസ്‌ 3:1-5 വരെയുള്ള ബൈബിൾവാ​ക്യ​ങ്ങ​ളിൽ അതെക്കു​റിച്ച്‌ കാണാം. ഇതിൽ പറഞ്ഞ രീതി​യി​ലുള്ള പെരു​മാ​റ്റ​വും മനോ​ഭാ​വ​വും ഇന്നു കാണു​മ്പോൾ ഒരു സംശയ​വും വേണ്ടാ, ഇത്‌ ബൈബിൾപ്ര​വ​ച​ന​ത്തിൽ പറഞ്ഞി​രി​ക്കു​ന്ന​തു​പ്പോ​ലെ​തന്നെ ആണല്ലോ എന്നു നിങ്ങൾ ചിന്തി​ക്കും.

എന്താണ്‌ ഇതിനർഥം? ദൈവ​രാ​ജ്യം ഭൂമി​യിൽ വലിയ മാറ്റങ്ങൾ കൊണ്ടു​വ​രാ​നുള്ള സമയം അടുത്ത്‌ എത്തിയി​രി​ക്കു​ക​യാണ്‌. അതു നമ്മുടെ ജീവിതം മെച്ച​പ്പെ​ടു​ത്തും. (ലൂക്കോസ്‌ 21:36) ഭൂമി​യിൽ നടക്കാൻ പോകുന്ന നല്ല കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചും അവിടെ താമസി​ക്കുന്ന മനുഷ്യ​രെ​ക്കു​റി​ച്ചും ബൈബിൾ പറയുന്നു. ചില ഉദാഹ​ര​ണങ്ങൾ നോക്കൂ!

മികച്ച ഭരണം

“എല്ലാ ജനതക​ളും രാജ്യ​ക്കാ​രും ഭാഷക്കാരും അവനെ സേവി​ക്കേ​ണ്ട​തിന്‌ അവന്‌ (യേശു​വിന്‌) ആധിപ​ത്യ​വും ബഹുമ​തി​യും രാജ്യ​വും നൽകി.അവന്റെ ആധിപ​ത്യം ഒരിക്ക​ലും നീങ്ങി​പ്പോ​കാത്ത നിത്യാ​ധി​പ​ത്യ​വും അവന്റെ രാജ്യം നശിപ്പി​ക്ക​പ്പെ​ടാ​ത്ത​തും ആയിരിക്കും.”—ദാനി​യേൽ 7:14.

അർഥം: തന്റെ പുത്രനെ രാജാ​വാ​ക്കി​ക്കൊണ്ട്‌ ദൈവം സ്ഥാപി​ക്കുന്ന ഒരു ആഗോ​ള​ഗ​വൺമെ​ന്റി​ലൂ​ടെ നിങ്ങൾക്കു ജീവിതം ആസ്വദി​ക്കാം.

നല്ല ആരോ​ഗ്യം

വീൽചെയർ വിട്ട്‌ ഇറങ്ങി നടക്കുന്ന പെൺകുട്ടി

‘“എനിക്കു രോഗ​മാണ്‌” എന്നു ദേശത്ത്‌ വസിക്കുന്ന ആരും പറയില്ല.’—യശയ്യ 33:24.

അർഥം: നിങ്ങൾക്ക്‌ ഒരിക്ക​ലും അസുഖ​ങ്ങ​ളോ വൈക​ല്യ​ങ്ങ​ളോ പിടി​പെ​ടില്ല. മരിക്കാ​തെ എന്നേക്കും ജീവി​ക്കാ​നാ​കും.

ആഗോളസമാധാനം

തകർത്ത്‌ തരിപ്പണമാക്കിയിരിക്കുന്ന തോക്ക്‌

“ദൈവം ഭൂമി​യി​ലെ​ങ്ങും യുദ്ധങ്ങൾ നിറുത്തലാക്കുന്നു.”—സങ്കീർത്തനം 46:9.

അർഥം: യുദ്ധ​ത്തെ​ക്കു​റി​ച്ചോ അതുമൂ​ലം ഉണ്ടാകുന്ന പ്രശ്‌ന​ങ്ങ​ളെ​ക്കു​റി​ച്ചോ ഉള്ള ഭയം വേണ്ടാ.

നല്ല ആളുകളെക്കൊണ്ട്‌ ഭൂമി നിറയും

“ദുഷ്ടന്മാ​രു​ണ്ടാ​യി​രി​ക്കില്ല. . . . സൗമ്യ​ത​യു​ള്ളവർ ഭൂമി കൈവ​ശ​മാ​ക്കും.”—സങ്കീർത്തനം 37:10, 11.

അർഥം: ദുഷ്ടരായ ആളുകൾ ആരും ഉണ്ടായി​രി​ക്കില്ല. ദൈവത്തെ അനുസ​രി​ക്കു​ന്നവർ മാത്ര​മാ​യി​രി​ക്കും അവിടെ ഉണ്ടായി​രി​ക്കുക.

ഭൂമി മുഴുവൻ ഒരു പറുദീ​സ​യാ​കും

“അവർ വീടുകൾ പണിത്‌ താമസി​ക്കും, മുന്തി​രി​ത്തോ​ട്ടങ്ങൾ നട്ടുണ്ടാ​ക്കി അവയുടെ ഫലം അനുഭ​വി​ക്കും.”—യശയ്യ 65:21, 22.

അർഥം: മുഴു ഭൂമി​യും മനോ​ഹ​ര​മാ​ക്കും. ദൈവത്തിന്റെ ഇഷ്ടം ‘ഭൂമി​യിൽ നടക്കേ​ണമേ’ എന്ന നമ്മുടെ പ്രാർഥന ദൈവം നിറ​വേ​റ്റും.—മത്തായി 6:10.

പറുദീസയിൽ ജീവിതം ആസ്വദിക്കുന്നവർ
    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക