സത്യം നിങ്ങൾക്കുവേണ്ടി എന്തു ചെയ്യും?
ദൈവം എപ്പോഴും സത്യമേ പറയൂ. ആ ദൈവം നിങ്ങൾക്കുവേണ്ടി നിത്യജീവന്റെ പ്രത്യാശ തന്നിരിക്കുന്നു.—യോഹന്നാൻ 3:16.
നിങ്ങൾ എന്താണു ചെയ്യേണ്ടത്?
ദൈവവചനം പറയുന്ന സത്യത്തെക്കുറിച്ച് പഠിക്കുക.— യോഹന്നാൻ 17:3, 17.
ദൈവത്തെ അനുസരിക്കാൻ തീരുമാനിക്കുക.—ആവർത്തനം 30:19, 20.
ദൈവം തരുന്ന പ്രായോഗിക നിർദേശങ്ങൾ നിങ്ങളുടെ ജീവിതത്തിലേക്കു പകർത്തുക.—യാക്കോബ് 1:25.
ലോകമെങ്ങുമുള്ള യഹോവയുടെ സാക്ഷികൾ ബൈബിളിൽനിന്നുള്ള സത്യം പഠിക്കുന്നതിന്റെ പ്രയോജനങ്ങൾ അനുഭവിച്ചറിയുന്നു. പഠിക്കുന്ന കാര്യങ്ങൾ നിങ്ങളോടു പറയുന്നതിലും അവർക്കു സന്തോഷമേ ഉള്ളൂ.
ബൈബിളിലെ കൂടുതൽ സത്യങ്ങൾ അറിയാൻ യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചിരിക്കുന്ന ജീവിതം ആസ്വദിക്കാം ലഘുപത്രിക കാണുക. അത് www.jw.org-ൽ ഓൺലൈനായി ലഭിക്കും.