“ഞാൻ ഉറച്ചുനിൽക്കുന്നു! ഞാൻ ഉറച്ചുനിൽക്കുന്നു! ഞാൻ ഉറച്ചുനിൽക്കുന്നു!”
1 നാസി കൂട്ടക്കൊലയെ അതിജീവിച്ച ഒരു വിശ്വസ്ത ക്രിസ്ത്യാനിയുടെ ആ വാക്കുകൾ, നാസികളുടെ ക്രൂര പീഡനങ്ങൾക്കു മധ്യേയും തങ്ങളുടെ വിശ്വാസത്തിൽ ഉറച്ചുനിന്ന ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ ആയിരക്കണക്കിനു സാക്ഷികളുടെ ദൃഢനിശ്ചയത്തെ പ്രതിധ്വനിപ്പിക്കുന്നു. (എഫെ. 6:11, 13) അവരുടെ ധൈര്യത്തിന്റെയും വിജയത്തിന്റെയും പുളകപ്രദമായ കഥ യഹോവയുടെ സാക്ഷികൾ നാസി ആക്രമണത്തിനെതിരെ ഉറച്ചുനിൽക്കുന്നു എന്ന ഹൃദയോദ്ദീപകമായ വീഡിയോയിൽ അടങ്ങിയിരിക്കുന്നു. ഈ വീഡിയോ കാണുന്നതിനും തങ്ങളുടെ അഭിപ്രായങ്ങളും വികാരങ്ങളും അന്യോന്യം പങ്കുവെക്കുന്നതിനും എല്ലാ സഹോദരങ്ങളെയും പ്രോത്സാഹിപ്പിക്കുന്നു.
2 പിൻവരുന്ന ചോദ്യങ്ങൾ നിങ്ങളുടെ ചിന്തയെ ഉദ്ദീപിപ്പിക്കട്ടെ: (1) നാസികൾക്കെതിരെ യഹോവയുടെ സാക്ഷികൾ ധീരമായ നിലപാട് സ്വീകരിക്കാനുണ്ടായ കാരണങ്ങൾ ഏവ? (2എ) അഭിവാദ്യം ചെയ്യുന്നതിനോടു ബന്ധപ്പെട്ട് എന്തു വിരുദ്ധ വീക്ഷണങ്ങൾ നിലനിന്നിരുന്നു, എന്തുകൊണ്ട്? (2ബി) അത് സാക്ഷികളുടെ കുടുംബങ്ങളെ എങ്ങനെ ബാധിച്ചു? (3) എത്ര സാക്ഷികളെ തടങ്കൽപ്പാളയങ്ങളിലേക്ക് അയച്ചു, അവിടെ അവർ എങ്ങനെ തിരിച്ചറിയിക്കപ്പെട്ടു, രഹസ്യപ്പോലീസ് അവരോട് എങ്ങനെ പെരുമാറി? (4) നമ്മുടെ സഹോദരങ്ങൾ സ്വാതന്ത്ര്യത്തിനായി എന്തു വില കൊടുക്കാൻ തയ്യാറായില്ല? (5എ) ഹിറ്റ്ലറിന്റെ ഭരണകാലത്തെ കൊടുംക്രൂരതകൾക്കെതിരെ യഹോവയുടെ സാക്ഷികൾ എങ്ങനെ, എപ്പോൾ ധീരമായി സംസാരിച്ചു? (5ബി) ഹിറ്റ്ലർ എങ്ങനെ പ്രതികരിച്ചു? (6) യഹോവയുടെ ജനത്തിന്റെ ഏകീകൃത നിലപാട് അവർക്കും മറ്റുള്ളവർക്കും ശാരീരികമായും ആത്മീയമായും ജീവരക്ഷാകരമെന്നു തെളിഞ്ഞത് എങ്ങനെ? (7) ഒരു തടങ്കൽപ്പാളയത്തിൽ വെച്ച് ഏതു രാജ്യഗീതമാണ് എഴുതിയത്? (8) നമുക്ക് എന്തുതന്നെ സംഭവിച്ചേക്കാമെങ്കിലും, യഹോവയോടുള്ള നമ്മുടെ ദൃഢവിശ്വസ്തത കാത്തുസൂക്ഷിക്കാൻ വിശ്വസ്ത സ്ത്രീപുരുഷന്മാരുടെയും യുവജനങ്ങളുടെയും ഏതു ദൃഷ്ടാന്തങ്ങൾ നിങ്ങളെ പ്രചോദിപ്പിക്കുന്നു? (വാർഷികപുസ്തകം 1999-ന്റെ 144-7 പേജുകളും കാണുക.) (9) ഈ വീഡിയോ കണ്ടശേഷം, യഹോവയുടെ സാക്ഷികളിൽ ഒരാളെന്ന നിലയിൽ ലോകത്തിന്റെ ഭാഗമല്ലാതിരിക്കുന്നതു സംബന്ധിച്ച് നിങ്ങൾക്ക് എന്തു തോന്നുന്നു?
3 ഉറച്ചുനിൽക്കുന്നു വീഡിയോയിൽ ചിത്രീകരിച്ചിരിക്കുന്ന യഹോവയുടെ സാക്ഷികളുടെ ധീരവും പ്രോത്സാഹജനകവുമായ മാതൃകയ്ക്ക് അസഹിഷ്ണുത, സമപ്രായക്കാരിൽ നിന്നുള്ള സമ്മർദം എന്നിവയെയും മനസ്സാക്ഷി സംബന്ധമായ പ്രശ്നങ്ങളെയും അഭിമുഖീകരിക്കാൻ യുവജനങ്ങളെ, സാക്ഷികൾ അല്ലാത്തവരെ പോലും, സഹായിക്കാനാകും. നിങ്ങൾ സെക്കൻഡറി സ്കൂളിലോ ഹൈസ്കൂളിലോ പഠിക്കുന്ന ഒരു യുവാവോ യുവതിയോ ആണെങ്കിൽ, നിങ്ങളുടെ അധ്യാപകർക്ക് ക്ലാസ്സിൽ ഈ വിവരങ്ങൾ ഉപയോഗിക്കുന്നതിന് അവസരം നൽകാൻ നിങ്ങൾക്കാകുമോ? ഒരുപക്ഷേ, ഈ വീഡിയോയുടെ ഒരു കോപ്പി അവർക്കു കൊടുത്തിട്ട് ഇത് അധികം അറിയപ്പെടാത്ത ഒരു ചരിത്ര വിവരണം അല്ലെങ്കിൽ ധാർമിക പാഠം ഉൾക്കൊള്ളുന്ന ഒരു ഡോക്യുമെന്ററി ആണെന്നു വിശദീകരിക്കുക.
4 ശരിയായതിനുവേണ്ടി ഉറച്ചുനിൽക്കുകവഴി ദൈവത്തെ പ്രസാദിപ്പിക്കാൻ ദിവ്യ പഠിപ്പിക്കൽ നമുക്ക് ആത്മീയ കരുത്തേകുന്നത് എങ്ങനെയെന്നു കാണിക്കുന്ന ഒരു ശ്രേഷ്ഠമായ ഉപകരണമാണ് ഉറച്ചുനിൽക്കുന്നു വീഡിയോ. (1 കൊരി. 16:13) സത്യത്തിൽ താത്പര്യമുള്ള എല്ലാവരുമായും അതു പങ്കുവെക്കുക.