ഒററ ആട്ടിൻകൂട്ടമെന്ന നിലയിൽ ഉറച്ചു നിൽക്കുക
1 “ഒററ ആട്ടിൻകൂട്ടമെന്ന നിലയിൽ ഉറച്ചു നിൽക്കുക” എന്നതായിരിക്കും 1990 കലണ്ടർ വർഷത്തെ പ്രത്യേക സമ്മേളനദിനത്തിന്റെ വിഷയം. ഈ വിഷയം ഫിലിപ്പിയർ 1:27-നെ അടിസ്ഥാനപ്പെടുത്തിയുളളതാണ്. രാവിലത്തെ പരിപാടിയിൽ ഉറച്ചു നിൽക്കുന്നതിന്റെ ആവശ്യത്തെക്കുറിച്ചുളള വിവരങ്ങളും നാം ഉറച്ചു നിൽക്കുന്നതിനു നമ്മെ സഹായിക്കുന്നതിനുളള കരുതലുകളും ഉറച്ചുനിൽക്കുന്നതിന്റെ ദൃഷ്ടാന്തങ്ങളും ക്ഷീണിപ്പിക്കുന്ന സ്വാധീനങ്ങൾക്കെതിരെ നമുക്കു സൂക്ഷിക്കാൻ കഴിയുന്ന വിധവും ഉൾപ്പെടും. രാവിലത്തെ പരിപാടികളുടെ അവസാനം സ്നാപനത്തിനുളള ക്രമീകരണം ഉണ്ടായിരിക്കും. സ്നാപനപ്പെടാൻ ഉദ്ദേശിക്കുന്നവർ നമ്മുടെ ശുശ്രൂഷ നിറവേററാൻ സംഘടിതർ എന്നതിലെ ചോദ്യങ്ങൾ ചർച്ച ചെയ്യാൻ ക്രമീകരണം ചെയ്യാൻ കഴിയേണ്ടതിന് അദ്ധ്യക്ഷമേൽവിചാരകനെ വളരെ നേരത്തെ അറിയിച്ചിരിക്കണം.
2 ഉച്ചതിരിഞ്ഞ് വീക്ഷാഗോപുര സംഗ്രഹത്തെതുടർന്ന് ശുശ്രൂഷയിൽ ശുഭാപ്തിവിശ്വാസമുളളവരായിരിക്കുന്നതിനുളള പ്രോത്സാഹനവും മററുളളവരെ ശുശ്രൂഷയിൽ സഹായിക്കുന്നതിനുളള പ്രബോധനവും നാം ഏകാത്മാവിൽ ഉറച്ചു നിൽക്കുന്നതിന് സഹായിക്കുന്ന പ്രായോഗിക ബുദ്ധിയുപദേശവും ഉണ്ടായിരിക്കും. ഇപ്പോൾ എല്ലാക്കാലത്തിലും വെച്ച് യഹോവയുടെ മുമ്പാകെ ഒററ ആട്ടിൻകൂട്ടമായി ഉറച്ചുനിൽക്കുന്നത് ആവശ്യമാണ്. സത്യാരാധനക്കുവേണ്ടിയുളള നമ്മുടെ ഏകീകൃത നിലപാട് സാത്താന്റെ ലോകത്തിൽ പ്രബലപ്പെട്ടിരിക്കുന്ന വിഘടന ശക്തികളിൽ നിന്ന് നമ്മെ സംരക്ഷിക്കുകയും അതു നമ്മെ മററുളളവർ സത്യാരാധനയിൽ നമ്മോടൊത്തു ചേരുന്നതിന് അവരെ സഹായിക്കുന്നതിനുളള ഒരു ശക്തമായ സ്ഥാനത്ത് ആക്കിവെക്കുകയും ചെയ്യുന്നു.
3 പരിപാടി ആത്മീയമായി കെട്ടുപണിചെയ്യുന്നതായിരിക്കും, നാമെല്ലാവരും മുഴു ദിവസത്തെയും പരിപാടിയിൽ ഹാജരായിരിക്കാൻ ക്രമീകരണം ചെയ്യാൻ ആഗ്രഹിക്കുകയും ചെയ്യും. നിങ്ങളുടെ സർക്കിട്ട്മേൽവിചാരകൻ നിങ്ങളുടെ പ്രത്യേക സമ്മേളനദിന പരിപാടി പട്ടികപ്പെടുത്തിയിരിക്കുന്നതെന്നത്തേക്കാണെന്ന് നിങ്ങളെ അറിയിക്കും.