പുതിയലോക സമുദായം പ്രവർത്തനത്തിൽ —ചരിത്രപരമായ ഒരു അവലോകനം
ആയിരത്തിത്തൊള്ളായിരത്തമ്പത്തിനാലിൽ ഇംഗ്ലീഷിൽ പുറത്തിറക്കിയ ഈ ഫിലിമിന്റെ വീഡിയോ പതിപ്പു കാണുമ്പോൾ പിൻവരുന്ന ചോദ്യങ്ങളുടെ ഉത്തരം എന്താണെന്നു ചിന്തിക്കുക: (1) എന്തിനാണ് ഈ ഫിലിം പുറത്തിറക്കിയത്, അതിലൂടെ എന്തു നേട്ടം കൈവരിച്ചു? (2) യഹോവയുടെ സാക്ഷികൾ ഏതെല്ലാം പ്രസിദ്ധീകരണങ്ങൾ പ്രസാധനം ചെയ്യുന്നു, ആർക്കു വേണ്ടി, എന്തുകൊണ്ട്? (3) വീക്ഷാഗോപുരം മാസികയുടെ ഇന്നത്തെ മുദ്രണം 1954-ലേതിനോടുള്ള താരതമ്യത്തിൽ എത്രമാത്രമാണ്? (4) അടുത്തകാലത്ത് നമ്മുടെ അച്ചടി പ്രവർത്തനങ്ങൾ കൂടുതൽ ആധുനികവത്കരിക്കപ്പെട്ടത് എങ്ങനെ? (5) 1953-ൽ യാങ്കീ സ്റ്റേഡിയത്തിൽ നടന്ന സാർവദേശീയ കൺവെൻഷനിലെ എന്താണ് നിങ്ങളിൽ ഏറെ മതിപ്പുളവാക്കുന്നത്? (6) ട്രെയിലർ സിറ്റി എന്തായിരുന്നു, അതു സംബന്ധിച്ച ഏതു സവിശേഷതകൾ നിങ്ങൾ നിരീക്ഷിച്ചു? (7) നമ്മുടെ വേല ഏതെങ്കിലും ഒരു പ്രത്യേക രാഷ്ട്രത്തിന്റെയോ ജനതയുടെയോ ആളുകളുടെയോ അല്ലെന്ന് എന്തു പ്രകടമാക്കുന്നു? (8) യഹോവയുടെ സംഘടനയുടെ പ്രവർത്തനത്തെ നയിക്കുന്ന സ്നേഹപൂർവകമായ ആത്മാവ് നിങ്ങൾ ഏതെല്ലാം വിധങ്ങളിൽ തിരിച്ചറിഞ്ഞിരിക്കുന്നു? (സങ്കീ. 133:1) (9) 1950-കളിലെ പുതിയലോക സമുദായത്തിന്റെ പ്രവർത്തനങ്ങളുടെ ചരിത്രപരമായ ഈ അവലോകനം കാണുന്നത് ആർ വിലമതിക്കുമെന്നാണ് നിങ്ങൾ വിചാരിക്കുന്നത്?