വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 11/02 പേ. 7
  • ചോദ്യപ്പെട്ടി

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ചോദ്യപ്പെട്ടി
  • നമ്മുടെ രാജ്യ ശുശ്രൂഷ—2002
  • സമാനമായ വിവരം
  • ചോദ്യപ്പെട്ടി
    നമ്മുടെ രാജ്യ ശുശ്രൂഷ—1991
  • സഭ നമുക്കാവശ്യമാണ്‌
    നമ്മുടെ രാജ്യ ശുശ്രൂഷ—1995
  • സന്തോഷവാർത്ത പ്രസംഗിക്കുന്ന വിധങ്ങൾ
    യഹോവയുടെ ഇഷ്ടം ചെയ്യാൻ സംഘടിതർ
  • ആത്മികവർധന പ്രാപിക്കുന്ന സഭ
    2007 വീക്ഷാഗോപുരം
കൂടുതൽ കാണുക
നമ്മുടെ രാജ്യ ശുശ്രൂഷ—2002
km 11/02 പേ. 7

ചോദ്യ​പ്പെ​ട്ടി

◼ നാം ഏതു സഭയുടെ നിയമിത പ്രദേ​ശ​ത്താ​ണോ താമസി​ക്കു​ന്നത്‌ ആ സഭയോ​ടൊ​പ്പം കൂടി​വ​രു​ന്ന​തു​കൊ​ണ്ടുള്ള പ്രയോ​ജ​നങ്ങൾ എന്തൊ​ക്കെ​യാണ്‌?

സഭാ ക്രമീ​ക​ര​ണ​ത്തി​ലൂ​ടെ, “സ്‌നേ​ഹ​ത്തി​നും സൽപ്ര​വൃ​ത്തി​കൾക്കും വേണ്ടി പരസ്‌പരം പ്രേരി​പ്പി​ക്കു​വാൻ” നമുക്കു പ്രോ​ത്സാ​ഹനം ലഭിക്കു​ന്നു. (എബ്രാ. 10:24, 25, ന്യൂ ഇന്ത്യാ ബൈബിൾ ഭാഷാ​ന്തരം) സഭ മുഖാ​ന്തരം നാം സത്യം പഠിക്കു​ക​യും ശിഷ്യരെ ഉളവാ​ക്കാ​നുള്ള നമ്മുടെ നിയോ​ഗം നിറ​വേ​റ്റാൻ സജ്ജരാ​ക്ക​പ്പെ​ടു​ക​യും ചെയ്യുന്നു. (മത്താ. 28:19, 20) പരി​ശോ​ധ​ന​ക​ളിൻ മധ്യേ വിശ്വസ്‌ത​ത​യോ​ടെ സഹിച്ചു​നിൽക്കാൻ നാം ശക്തീക​രി​ക്ക​പ്പെ​ടു​ന്നു. വർധി​ച്ചു​വ​രുന്ന സമ്മർദ​ങ്ങ​ളെ​യും ഉത്‌കണ്‌ഠ​ക​ളെ​യും വിജയ​ക​ര​മാ​യി തരണം ചെയ്യാൻ നമ്മെ സഹായി​ക്കുന്ന സ്‌നേ​ഹ​സ​മ്പ​ന്ന​രായ മേൽവി​ചാ​ര​ക​ന്മാ​രെ​യും നമുക്കു ലഭിച്ചി​രി​ക്കു​ന്നു. നമ്മുടെ ആത്മീയ അതിജീ​വ​ന​ത്തി​നു സഭ കൂടിയേ തീരൂ എന്നു വ്യക്തം. എന്നിരു​ന്നാ​ലും, നാം താമസി​ക്കുന്ന പ്രദേശം ഏതു സഭയു​ടേ​താ​ണോ ആ സഭയിൽത്തന്നെ കൂടി​വ​രു​ന്ന​തു​കൊ​ണ്ടുള്ള പ്രയോ​ജ​നങ്ങൾ എന്തൊ​ക്കെ​യാണ്‌?

ഓരോ​രു​ത്ത​രു​ടെ​യും സാഹച​ര്യ​ങ്ങൾ വ്യത്യസ്‌ത​മാണ്‌. ലൗകിക തൊഴിൽ, അവിശ്വാ​സി​യായ ഇണ, യാത്രാ​സൗ​ക​ര്യം എന്നിവ ഇക്കാര്യ​ത്തിൽ നിർണാ​യക ഘടകങ്ങൾ ആയിരു​ന്നേ​ക്കാം. എങ്കിലും, താൻ താമസി​ക്കുന്ന പ്രദേശം ഏതു സഭയു​ടേ​താ​ണോ ആ സഭയിൽത്തന്നെ കൂടി​വ​രു​ന്ന​തു​കൊണ്ട്‌ നിശ്ചയ​മാ​യും ഒരു വ്യക്തിക്ക്‌ ആത്മീയ നേട്ടങ്ങൾക്കു പുറമേ മറ്റുവി​ധ​ത്തി​ലുള്ള പ്രയോ​ജ​ന​ങ്ങ​ളു​മുണ്ട്‌. അടിയ​ന്തിര സാഹച​ര്യ​ങ്ങ​ളിൽ പ്രസാ​ധ​ക​രു​മാ​യി പെട്ടെ​ന്നു​തന്നെ സമ്പർക്കം പുലർത്താൻ മൂപ്പന്മാർക്കു സാധി​ച്ചേ​ക്കാം. മുൻ ലക്കങ്ങളി​ലെ ചോദ്യ​പ്പെ​ട്ടി​ക​ളിൽ മറ്റനേകം പ്രയോ​ജ​നങ്ങൾ ചൂണ്ടി​ക്കാ​ണി​ച്ചി​രി​ക്കു​ന്നു.—1991 ജൂൺ, 1976 ഏപ്രിൽ (ഇംഗ്ലീഷ്‌), 1967 മാർച്ച്‌ (ഇംഗ്ലീഷ്‌).

സാധാ​ര​ണ​ഗ​തി​യിൽ, സമീപ​ത്തുള്ള യോഗ​ങ്ങ​ളിൽ സംബന്ധി​ക്കു​ന്ന​താ​ണു സൗകര്യ​പ്രദം. നേരത്തേ എത്തി​ച്ചേ​രാ​നും മറ്റുള്ള​വ​രു​മാ​യി സംസാ​രി​ക്കാ​നും ആവശ്യ​മായ മറ്റു കാര്യ​ങ്ങൾക്കു ശ്രദ്ധനൽകാ​നും പ്രാരംഭ ഗീതത്തി​ലും പ്രാർഥ​ന​യി​ലും പങ്കു​ചേ​രാ​നും ഇതുമൂ​ലം സാധി​ക്കും. പുതിയ താത്‌പ​ര്യ​ക്കാർ നമ്മുടെ ചുറ്റു​വ​ട്ട​ത്തു​തന്നെ ആയിരി​ക്കു​മ്പോൾ, അവരെ സന്ദർശി​ക്കാ​നും ബൈബിൾ അധ്യയ​നങ്ങൾ നടത്താ​നും നമുക്കു താരത​മ്യേന എളുപ്പ​മാ​യി​രി​ക്കും. തന്നെയു​മല്ല, ഏറ്റവും അടുത്തുള്ള യോഗ​ത്തി​നു​തന്നെ അവരെ കൂട്ടി​ക്കൊ​ണ്ടു പോകു​ക​യും ചെയ്യാം.

തങ്ങളുടെ കുടും​ബ​ത്തി​ന്റെ ആത്മീയ​വും ഭൗതി​ക​വു​മായ ക്ഷേമത്തിന്‌ ഉത്തമമാ​യി​രി​ക്കു​ന്നത്‌ എന്തെന്നു നിർണ​യി​ക്കാൻ, ഉൾപ്പെ​ട്ടി​രി​ക്കുന്ന ഘടകങ്ങ​ളെ​ല്ലാം സശ്രദ്ധം തൂക്കി​നോ​ക്കി​ക്കൊണ്ട്‌, കുടും​ബ​നാ​ഥ​ന്മാർ ഈ വിഷയം പ്രാർഥ​നാ​പൂർവം പരിചി​ന്തി​ക്കു​മെന്ന്‌ ഞങ്ങൾക്ക്‌ ഉറപ്പുണ്ട്‌.—1 തിമൊ. 5:8.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക