യഹോവയോട് അടുത്തു ചെല്ലുവിൻ പുസ്തകത്തിനുവേണ്ടി നിർദേശിച്ചിരിക്കുന്ന അവതരണങ്ങൾ
◼ ബൈബിളിൽനിന്നു കാണിച്ചുകൊടുക്കാനുള്ള തയ്യാറെടുപ്പോടെ ഇങ്ങനെ പറയുക: “ദൈവത്തിൽ വിശ്വസിക്കുന്ന അനേകം ആളുകളും അവനോടു കൂടുതൽ അടുത്തുചെല്ലാൻ ആഗ്രഹിക്കുന്നു. തന്നോട് അടുത്തുവരാൻ ദൈവം നമ്മെ ക്ഷണിക്കുന്നുവെന്ന് നിങ്ങൾക്ക് അറിയാമായിരുന്നോ? [യാക്കോബ് 4:8 വായിക്കുക.] സ്വന്തം ബൈബിൾ ഉപയോഗിച്ചുകൊണ്ട് ദൈവത്തോട് അടുത്തുചെല്ലാൻ ആളുകളെ സഹായിക്കാനാണ് ഈ പ്രസിദ്ധീകരണം തയ്യാറാക്കിയിട്ടുള്ളത്.” 16-ാം പേജിലെ 1-ാം ഖണ്ഡിക വായിക്കുക.
◼ ബൈബിളിൽനിന്നു കാണിച്ചുകൊടുക്കാനുള്ള തയ്യാറെടുപ്പോടെ ഇങ്ങനെ പറയുക: “ഇന്ന് അനീതി അങ്ങേയറ്റം വർധിച്ചിരിക്കുകയാണ്. അത് ഇവിടെ വിശദീകരിച്ചിരിക്കുന്നതുപോലെ തന്നെയാണ്. [സഭാപ്രസംഗി 8:9 വായിക്കുക.] ദൈവം ഇതൊന്നും ശ്രദ്ധിക്കുന്നില്ലേ എന്നു പലരും ചോദിക്കുന്നു. [119-ാം പേജിലെ നാലാം ഖണ്ഡികയിലെ ആദ്യത്തെ രണ്ടു വാചകങ്ങൾ വായിക്കുക.] കുറച്ചു കാലത്തേക്കു ദൈവം അനീതി അനുവദിച്ചിരിക്കുന്നതിന്റെ കാരണം ഈ അധ്യായം വിശദീകരിക്കുന്നു.”