മാസികകൾ വിശേഷവത്കരിക്കാൻ പറയാവുന്നത്
ഉണരുക! ജനു. 8
“സാമൂഹിക പ്രവർത്തകരും മറ്റ് ഏജൻസികളും എയ്ഡ്സ് ബോധവത്കരണത്തിനായി ഏറെ പ്രയത്നിക്കുന്നുണ്ടെങ്കിലും എയ്ഡ്സിനെക്കുറിച്ചുള്ള മിഥ്യാധാരണകൾ വർധിക്കുകയാണ്. [“എയ്ഡ്സിനെക്കുറിച്ചുള്ള മിഥ്യാധാരണകൾ” എന്ന ചതുരം കാണിച്ചശേഷം പ്രതികരിക്കാൻ അനുവദിക്കുക.] ഈ മാസിക അത്തരം മിഥ്യാധാരണകളെക്കുറിച്ചു മാത്രമല്ല, എയ്ഡ്സ് മൂലം കഷ്ടപ്പെടുന്നവർക്ക് സാന്ത്വനം പകരാൻ കഴിയുന്ന വിധത്തെക്കുറിച്ചും വിശദീകരിക്കുന്നു. കൂടാതെ, ദൈവം നമുക്കു വാഗ്ദാനം ചെയ്യുന്ന പ്രത്യാശയെക്കുറിച്ചും അതു വിശദീകരിക്കുന്നു.” യെശയ്യാവു 33:24 വായിക്കുക.
വീക്ഷാഗോപുരം ജനു. 15
“നമുക്കും മക്കൾക്കും മെച്ചപ്പെട്ട ഒരു ജീവിതം ഉണ്ടായിക്കാണാൻ നാമെല്ലാം ആഗ്രഹിക്കുന്നു. എന്നാൽ അതു നേടാൻ തങ്ങൾ അപ്രാപ്തരാണെന്ന് അനേകർ ചിന്തിക്കുന്നു. നമ്മുടെ ഭാവി നിയന്ത്രിക്കാൻ നമുക്കു കഴിയുമെന്നു നിങ്ങൾ വിചാരിക്കുന്നുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക.] ഇക്കാര്യത്തിൽ നമ്മൾ നിസ്സഹായർ അല്ലെന്നും നമ്മുടെ ഭാവി ഇപ്പോൾ നാം നടത്തുന്ന തിരഞ്ഞെടുപ്പുകളെ ആശ്രയിച്ചാണിരിക്കുന്നതെന്നും ബൈബിൾ വ്യക്തമാക്കുന്നതായി ഈ മാസിക പ്രകടമാക്കുന്നു.” ആവർത്തനപുസ്തകം 30:19, 20 വായിക്കുക.
വീക്ഷാഗോപുരം ഫെബ്രു. 1
“അനേകർ ഇന്ന് അടിച്ചമർത്തലിനും അക്രമത്തിനും വിധേയരാകുന്നു എന്നതു നമ്മെ വ്യാകുലപ്പെടുത്തുന്നില്ലേ? [പ്രാദേശികമായി എല്ലാവർക്കും അറിയാവുന്ന ഒരു ആനുകാലിക ദൃഷ്ടാന്തം ചൂണ്ടിക്കാട്ടുക. തുടർന്ന്, പ്രതികരിക്കാൻ അനുവദിക്കുക.] മനുഷ്യ ജീവനെ ദൈവം എങ്ങനെ വീക്ഷിക്കുന്നു എന്ന് ഈ മാസിക വിശദമാക്കുന്നു. ഇന്നു നിലവിലിരിക്കുന്ന കഷ്ടങ്ങളിൽനിന്ന് അവൻ നമ്മെ എങ്ങനെ വിടുവിക്കുമെന്നും ഇതു വിശദീകരിക്കുന്നു.” സങ്കീർത്തനം 72:12-14.
ഉണരുക! ഫെബ്രു. 8
“സാങ്കേതികവിദ്യയിൽ ഉണ്ടായിട്ടുള്ള പുരോഗതികൾ സൗഹൃദത്തിനായുള്ള മനുഷ്യന്റെ അടിസ്ഥാന ആവശ്യത്തിനു മാറ്റം വരുത്തിയിട്ടില്ല. എന്നാൽ, സമൂഹത്തിൽ വന്നിട്ടുള്ള മാറ്റങ്ങൾ ഇക്കാലത്ത് ഉറ്റ സൗഹൃദം നട്ടുവളർത്തുന്നത് ഒരു വെല്ലുവിളി ആക്കിത്തീർക്കുന്നു എന്നതു നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക. തുടർന്ന് സദൃശവാക്യങ്ങൾ 18:24 വായിക്കുക.] യഥാർഥ സുഹൃത്തുക്കളെ സമ്പാദിക്കാനും നിലനിറുത്താനും നമുക്ക് എങ്ങനെ കഴിയും എന്ന് ഈ മാസിക വിശദീകരിക്കുന്നു.”