മാസികകൾ വിശേഷവത്കരിക്കാൻ പറയാവുന്നത്
വീക്ഷാഗോപുരം ജനു. – മാർച്ച്
“കുടുംബത്തിനുള്ളിൽ മുറിപ്പെടുത്തുന്ന വാക്കുകൾ ഒഴിവാക്കുന്നതിനെക്കുറിച്ച് അയൽക്കാരുമായി സംസാരിച്ചുവരികയാണു ഞങ്ങൾ. ഇതോടുള്ള ബന്ധത്തിൽ ചില പ്രായോഗിക നിർദേശങ്ങൾ ചർച്ചചെയ്യാൻ താങ്കൾക്ക് ഇഷ്ടമാണോ? [വീട്ടുകാരൻ താത്പര്യം കാണിക്കുന്നെങ്കിൽ, മനുഷ്യന്റെ ഈ ബലഹീനതയെക്കുറിച്ച് ദൈവത്തിനു പറയാനുള്ളത് എന്താണെന്നു വായിച്ചുകേൾപ്പിക്കട്ടേയെന്നു ചോദിക്കാവുന്നതാണ്. സമ്മതിക്കുന്നപക്ഷം യാക്കോബ് 3:2 വായിക്കുക.] കുടുംബാംഗങ്ങളെ വാക്കിനാൽ മുറിപ്പെടുത്തുന്നത് ഒഴിവാക്കാൻ സഹായകമായ ചില നിർദേശങ്ങൾ ഈ ലേഖനത്തിലുണ്ട്.” 10-ാം പേജിൽ തുടങ്ങുന്ന ലേഖനം വിശേഷവത്കരിക്കുക.
ഉണരുക! ജനു. – മാർച്ച്
“എല്ലാ ദമ്പതികൾക്കും തങ്ങളുടേതായ പ്രശ്നങ്ങളുണ്ട്. ആശ്രയയോഗ്യമായ മാർഗനിർദേശം ദമ്പതികൾക്ക് എവിടെനിന്നു ലഭിക്കുമെന്നാണ് താങ്കൾ വിചാരിക്കുന്നത്? [പ്രതികരിക്കാൻ അനുവദിക്കുക. സംഭാഷണം തുടരാൻ വീട്ടുകാരനു താത്പര്യമുണ്ടെന്നു തോന്നുന്നെങ്കിൽ, ഇക്കാര്യം സംബന്ധിച്ച് ദൈവത്തിനു പറയാനുള്ളത് എന്താണെന്നു വായിച്ചുകേൾപ്പിക്കട്ടേയെന്നു ചോദിക്കാവുന്നതാണ്. സമ്മതിക്കുന്നപക്ഷം എഫെസ്യർ 5:22, 25 വായിക്കുക.] ഭർത്താവിനു കീഴ്പെടുക എന്നു പറഞ്ഞാൽ അർഥമെന്താണെന്ന് ഈ ലേഖനം വിശദീകരിക്കുന്നുണ്ട്.” 28-ാം പേജിൽ തുടങ്ങുന്ന ലേഖനം വിശേഷവത്കരിക്കുക.