മാസികാസമർപ്പണത്തിനുള്ള മാതൃകാവതരണങ്ങൾ
വീക്ഷാഗോപുരം ജനു. – മാർച്ച്
“ഏതെങ്കിലും വിധത്തിൽ ദ്രോഹിക്കപ്പെട്ടിട്ടുള്ള പലരും, തങ്ങളുടെ കാര്യത്തിൽ ഇടപെടണമേയെന്ന് ദൈവത്തോട് അപേക്ഷിച്ചിട്ടുണ്ട്. കഴിഞ്ഞ 2000 വർഷമായി ആളുകൾ ചൊല്ലുന്ന അത്തരമൊരു പ്രാർഥനയുടെ ഒരു ഭാഗം ഞാൻ വായിച്ചുകേൾപ്പിക്കട്ടെ? [വീട്ടുകാരൻ സമ്മതിക്കുന്നെങ്കിൽ മത്തായി 6:9, 10 വായിക്കുക.] ആ രാജ്യം എന്താണെന്നും അതെപ്പോൾ വരുമെന്നും അറിയാൻ താത്പര്യമുണ്ടോ? [പ്രതികരണം അനുകൂലമാണെങ്കിൽ മാസിക സമർപ്പിക്കുക.] ഇതുസംബന്ധിച്ച് ബൈബിൾ എന്താണു പറയുന്നതെന്ന് ഈ മാസിക കാണിച്ചുതരുന്നു.”
ഉണരുക! ജനു. – മാർച്ച്
“ചരിത്രത്തിലുടനീളം സ്ത്രീകൾ വിവേചനത്തിനും അക്രമത്തിനും ഇരകളായിട്ടുണ്ട്. അതിനു കാരണം എന്താണെന്നാണു നിങ്ങൾ കരുതുന്നത്? [പ്രതികരിക്കാൻ അനുവദിക്കുക.] ഭർത്താവ് ഭാര്യയോട് എങ്ങനെ ഇടപെടണമെന്നാണു നമ്മുടെ സ്രഷ്ടാവ് പ്രതീക്ഷിക്കുന്നതെന്നു ഞാൻ കാണിച്ചുതരട്ടെ? [പ്രതികരിക്കാൻ അനുവദിക്കുക. പ്രതികരണം അനുകൂലമാണെങ്കിൽ 1 പത്രൊസ് 3:7 വായിക്കുക.] ദൈവം എങ്ങനെയാണു സ്ത്രീകളെ വീക്ഷിക്കുന്നതെന്നറിയാൻ ആഗ്രഹിക്കുന്നെങ്കിൽ ദയവായി ഈ മാസിക വായിച്ചുനോക്കുക.”