മാസികകൾ വിശേഷവത്കരിക്കാൻ പറയാവുന്നത്
ഉണരുക! ഫെബ്രു. 8
“നമ്മുടെ സുരക്ഷിതത്വം മുമ്പെന്നത്തെക്കാൾ ഭീഷണിയിലാണ്. വ്യക്തിഗത വിവരങ്ങൾ ചോർത്തിയെടുത്ത് ആളുകളെ തട്ടിപ്പിന് ഇരയാക്കുന്ന രീതി വർധിച്ചുവരുന്നതിൽ പലരും ഉത്കണ്ഠാകുലരാണ്. അങ്ങനെ ഒരു സംഗതിയെ കുറിച്ചു താങ്കൾ കേട്ടിട്ടുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക.] നമ്മുടെ സുരക്ഷിതത്വത്തിനു ഭീഷണി ഉയർത്തുന്ന യാതൊന്നും ഭൂമിയിൽ ഉണ്ടായിരിക്കുകയില്ലാത്ത ഒരു കാലം ബൈബിൾ വാഗ്ദാനം ചെയ്യുന്നുണ്ട്. [യെശയ്യാവു 11:9 വായിക്കുക.] അത് എങ്ങനെ സാധ്യമാകുമെന്ന് ഈ മാസിക വിശദീകരിക്കുന്നു.”
വീക്ഷാഗോപുരം ഫെബ്രു. 15
“വ്യക്തിഗുണങ്ങൾ ഉള്ള ഒരു ദൈവം ഉണ്ടോ എന്ന് അറിയാൻ പലരും ആഗ്രഹിക്കുന്നു. മറ്റുചിലർ അങ്ങനെയൊരു ദൈവമുണ്ടെന്നു വിശ്വസിക്കുന്നെങ്കിലും അവൻ നമുക്കു സമീപസ്ഥനല്ല എന്നു കരുതുന്നു. താങ്കൾ ഇക്കാര്യത്തെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക.] ദൈവത്തെ വ്യക്തിപരമായി അറിയുന്നത് വളരെ പ്രധാനമായിരിക്കുന്നതിന്റെ കാരണം എന്താണെന്നു നോക്കൂ. [യോഹന്നാൻ 17:3 വായിക്കുക.] ഇതിനോടുള്ള ബന്ധത്തിൽ ഈ ലക്കത്തിലെ പ്രാരംഭ ലേഖനങ്ങൾ വളരെ താത്പര്യജനകമാണ് എന്നു താങ്കൾ കണ്ടെത്തും.”
ഉണരുക! ഫെബ്രു. 8
“സ്കൂളുകളിൽ സത്യസന്ധതയുടെ മൂല്യത്തെ കുറിച്ചു കുട്ടികളെ പഠിപ്പിക്കാറുണ്ട്. എന്നിട്ടും നിരവധി കുട്ടികൾ പരീക്ഷയ്ക്ക് കോപ്പിയടിക്കുന്നത് എന്തുകൊണ്ടാണ്? അങ്ങനെ ചെയ്യുന്നതുകൊണ്ട് യഥാർഥത്തിൽ എന്തെങ്കിലും പ്രയോജനം ഉണ്ടെന്ന് താങ്കൾക്കു തോന്നുന്നുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക. എന്നിട്ട് എബ്രായർ 13:18 വായിക്കുക.] ഉണരുക!യുടെ ഈ ലക്കം [13-ാം പേജിലേക്കു മറിക്കുക] “കോപ്പിയടിക്കുന്നതിൽ എന്താണു തെറ്റ്?” എന്ന ചോദ്യത്തിന് ഉത്തരം നൽകുന്നു.”
വീക്ഷാഗോപുരം മാർച്ച് 1
“താത്പര്യജനകമായ ഈ വാക്യത്തെപ്പറ്റി താങ്കളുടെ അഭിപ്രായം അറിയാൻ ഞങ്ങൾക്ക് ആഗ്രഹമുണ്ട്. [മത്തായി 5:10 വായിക്കുക.] ഉപദ്രവിക്കപ്പെടുന്ന ഒരു വ്യക്തിയെ ഭാഗ്യവാൻ അഥവാ സന്തുഷ്ടൻ എന്നു വിളിച്ചിരിക്കുന്നത് എന്തുകൊണ്ടാണ്? പീഡിപ്പിക്കപ്പെടുമ്പോൾ ഒരാൾക്ക് എങ്ങനെ സന്തോഷിക്കാൻ കഴിയും? [പ്രതികരിക്കാൻ അനുവദിക്കുക.] യാതനകളിന്മധ്യേ സന്തോഷം കാത്തുസൂക്ഷിച്ച ചിലരെ കുറിച്ച് ഈ മാസികയിലെ ആദ്യത്തെ രണ്ട് ലേഖനങ്ങളിൽ പറയുന്നുണ്ട്. അവർക്ക് അത് എങ്ങനെ സാധിച്ചു എന്ന് വായിച്ചറിയാൻ താങ്കൾക്കു താത്പര്യം ഉണ്ടായിരിക്കും.”