മാസികകൾ വിശേഷവത്കരിക്കാൻ പറയാവുന്നത്
വീക്ഷാഗോപുരം ഫെബ്രു. 15
“മനുഷ്യൻ ഭൂമിയെ നശിപ്പിക്കുകയാണെന്നു ചിലർ അഭിപ്രായപ്പെടുന്നു. ഇതു നിങ്ങളെ ഉത്കണ്ഠപ്പെടുത്താറുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക.] ശുഭാപ്തിവിശ്വാസം പകരുന്ന ഈ വാഗ്ദാനം ശ്രദ്ധിക്കുക. [വെളിപ്പാടു 11:18 വായിക്കുക.] നമ്മുടെ ഭൂഗ്രഹത്തെ അനുപമമാക്കുന്ന കാര്യങ്ങളെക്കുറിച്ച് ഈ മാസിക വിവരിക്കുന്നു. ഭൂമിയുടെ ഭാവി സംബന്ധിച്ച് ബൈബിൾ എന്തു പറയുന്നുവെന്നും ഇതു കാണിച്ചുതരുന്നു.”
ഉണരുക! ഫെബ്രു.
“ലോകത്തിൽ നാം കാണുന്ന ഇത്രയെല്ലാം കുഴപ്പങ്ങൾക്കു കാരണം ഈ വാക്യത്തിൽ പറഞ്ഞിരിക്കുന്നതാണെന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ? [1 യോഹന്നാൻ 5:19 വായിക്കുക. എന്നിട്ട് പ്രതികരിക്കാൻ അനുവദിക്കുക.] ഇവിടെ പറഞ്ഞിരിക്കുന്ന ‘ദുഷ്ടൻ’ ആരാണ് എന്നതു സംബന്ധിച്ച് ബൈബിൾ എന്തു പറയുന്നുവെന്നും അവന്റെ ശക്തമായ സ്വാധീനം നമുക്ക് എങ്ങനെ ഒഴിവാക്കാമെന്നും ഈ ലേഖനം വിശദമാക്കുന്നു.” 12-ാം പേജിൽ ആരംഭിക്കുന്ന ലേഖനം വിശേഷവത്കരിക്കുക.
വീക്ഷാഗോപുരം മാർച്ച്. 1
“എല്ലാ മതങ്ങളും മനുഷ്യനെ ദൈവത്തിലേക്കു നയിക്കുന്നുവെന്ന് അനേകരും വിശ്വസിക്കുന്നു. ഏതു മതവിശ്വാസം പിൻപറ്റണമെന്നതു സംബന്ധിച്ച ഒരു വ്യക്തിയുടെ തീരുമാനം പ്രധാനപ്പെട്ട ഒന്നാണെന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക.] ഈ ബുദ്ധിയുപദേശം ശ്രദ്ധിക്കുക. [1 യോഹന്നാൻ 4:1 വായിക്കുക.] ഉപദേശങ്ങൾ ദൈവത്തിൽനിന്നുള്ളവയാണോയെന്നു നമുക്ക് എങ്ങനെ പരിശോധിച്ചറിയാൻ കഴിയുമെന്ന് ഈ മാസിക വിശദമാക്കുന്നു. മതങ്ങൾ എങ്ങനെ ഉണ്ടായിയെന്നും ഇതു ചർച്ചചെയ്യുന്നു.”
ഉണരുക! മാർച്ച്
“നിങ്ങളുടെ അഭിപ്രായത്തിൽ, ഇന്നു യുവജനങ്ങൾ നേരിടുന്ന ചില വെല്ലുവിളികൾ ഏതൊക്കെയാണ്? [പ്രതികരിക്കാൻ അനുവദിക്കുക.] നല്ല കൂട്ടുകാരെ കണ്ടെത്തുകയെന്നത് അത്തരമൊരു വെല്ലുവിളിയാണ്. അതാണ് നാം ഈ വാക്യത്തിൽ കാണുന്നത്. [സദൃശവാക്യങ്ങൾ 13:20 വായിക്കുക.] കൂട്ടുകാരെ കണ്ടെത്താൻ ഇന്റർനെറ്റ് ഉപയോഗിക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ചും യുവപ്രായക്കാരെ എങ്ങനെ സംരക്ഷിക്കാൻ കഴിയുമെന്നതിനെക്കുറിച്ചും ഈ മാസിക ചർച്ചചെയ്യുന്നു.”